CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 58 Seconds Ago
Breaking Now

എയിഡ്സ് ബാധിച്ച കുരുന്നുകൾക്ക് സഹായഹസ്തവുമായി ബ്രോംലി യൂത്തിന്റെ വണ്‍ഡേ ട്രെക്കിംഗ്

ബ്രോംലി സിറോ-മലബാർ സെൻറർ ബെറക്കാ യൂത്തിന്റെ നേതൃത്വത്തിൽ ഹോപ്പ് എച്ച് ഐ വി ചാരിറ്റിയുമായി സഹകരിച്ച് ജൂലൈ 4ന് നടത്തിയ വണ്‍ഡേ ട്രെക്കിംഗ് (ഔദ്യോഗിക ദേശീയ ചാരിറ്റിയുടെ ഭാഗമായ കെംസിങ്ങ് സർക്കുലർ വോക്ക്) ഇന്നത്തെ യുവ തലമുറയ്ക്ക് മനസ്സിൽ കനിവിന്റെ  കിരണങ്ങൾ വറ്റിപോയിട്ടില്ല എന്ന് തെളിയിക്കുന്നതായി. വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ എയിഡ്സ് രോഗവുമായി ജനിക്കുന്ന അനാഥ കുഞ്ഞുങ്ങളെ പുനരധിവസിപ്പിക്കുന്നതിൽ പങ്കു ചേരുവാനായി ഹോപ്പ് എച്ച് ഐ വി ചാരിറ്റിയോടൊപ്പം ഫണ്ട്‌ സ്വരൂപിക്കുന്നതിനു വേണ്ടിയാണു ബറാക്ക യൂത്ത് വണ്‍ഡേ ട്രക്കിംഗ് നടത്തിയത്.

559df428f1ba7.jpg

559df4cba7b83.jpg

559df57be7a7d.jpg

ഇന്നത്തെ സമൂഹത്തിൽ മറ്റുള്ളവരാൽ വെറുക്കപ്പെടുന്ന ഒരു ജീവിതം നയിക്കേണ്ടവരല്ല എച്ച് ഐ വി ബാധിധർ എന്നും അവരും തീർത്തും മാനുഷീക പരിഗണനാർഹരാണെന്നും, നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്നുമാണ് ബറാക്ക യൂത്തിനു ഏവരെയും ഉദ്ബോധിപ്പിക്കാനുള്ളത്. ഏറെ ശ്രദ്ധേയമായി മാറിയ ചാരിറ്റി ഹൈക്ക് കോർഡിനേട്ട് ചെയ്തത്‌ സിറിൻ സൈമണ്‍, ജയ്‌ ജോസഫ്‌, ടെസ്സ് ടോം, ജോമി ജോസ് തുടങ്ങിയവർ ആണ്. 

ഇവരോടൊപ്പം എല്ലാ സഹായവുമായി ബ്രൊമിലിയിലെ മറ്റു യുവജനങ്ങളും കൂടി ഒത്തു ചേർന്നപ്പോൾ അതിന്റെ ആവേശം മാതാപിതാക്കളും ഏറ്റെടുക്കുകയായിരുന്നു. എയിഡ്സ് ബാധിച്ച കുരുന്നുകളുടെ, ഈ ലോകത്തിലെ അവരുടെ ഹൃസ്യ കാല ജീവിതത്തിലേക്ക് തങ്ങളുടെ സ്നേഹം പകർന്ന് നൽകുവാനും, തങ്ങൾ സ്വരൂപിച്ച കാരുണ്യ നിധി ഇതിലേക്കൊരു ചെറിയ സഹായമായി നൽകുവാനും ബ്രൊമിലിയിലെ യുവ ജനങ്ങൾ പരിശ്രമിക്കുകയായിരുന്നു. 

ചാരിറ്റി ഹൈക്കിൽ യുവാക്കളും മാതാപിതാക്കളുമായി 28 അംഗങ്ങൾ പങ്കെടുത്തു. ആകെ 570 പൗണ്ട് ഇതു വരെ ചാരിറ്റി ഫണ്ടിലേക്ക് സ്വരൂപിക്കാനായിട്ടുണ്ട്. ഇനിയും ചാരിറ്റിയുമായി സഹകരിക്കുവാൻ താൽപര്യപെടുന്ന സുമനസ്സുകൾ ഇവിടെ ക്ലിക്ക് ചെയ്താൽ ഓണ്‍ലൈൻ വഴി ഈ കാരുണ്യ നിധിയിലേക്ക് സംഭാവന നല്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ജയ്‌ ജോസഫ്‌: 07470401598 

സിറിൻ സൈമണ്‍: 07424760599




കൂടുതല്‍വാര്‍ത്തകള്‍.