CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 46 Minutes 35 Seconds Ago
Breaking Now

വാല്‍ത്സിങ്ങാം മരിയോത്സവത്തിനു ഇനി പത്തുനാൾ; തീർത്ഥാടന ഒരുക്കങ്ങൾ പൂർത്തിയായി

വാല്‍ത്സിങ്ങാം: സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടത്തിപ്പോരുന്ന യുകെയിലെ ഏറ്റവും വലിയ മരിയൻ ആഘോഷമായ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തിൽ യുകെയിലെ എല്ലാ മാതൃ ഭക്തരുടെയും ആവേശപൂർവ്വമായ കാത്തിരിപ്പിന് ഇനി പത്തു നാൾ മാത്രം. ഒമ്പതാമത് തീർത്ഥാടനം ഏറ്റെടുത്ത് നടത്തുന്ന ഈസ്റ്റ്‌ ആന്ഗ്ലിയായിലെ പ്രമുഖ വിശ്വാസി കൂട്ടായ്മ്മയായ ഹണ്ടിംഗ്ടൻ സീറോ മലബാർ കമ്മ്യുനിട്ടി ആയിരക്കണക്കിന് വരുന്ന മരിയൻ ഭക്തർക്ക്‌ വേണ്ട ക്രമീകരണങ്ങൾ പൂർത്തിയായതായി കമ്മിറ്റിക്കുവേണ്ടി ജെനി ജോസ്,ലിഡോ ജോർജ്ജ്, ജീജോ ജോർജ്ജ് എന്നിവർ അറിയിച്ചു.തീർത്ഥാടകർക്ക് സൗജന്യമായി വിതരണം ചെയ്യുവാനായി മരിയ ഗീതങ്ങളും, വാല്‍ത്സിങ്ങാം പുണ്യ ചരിതവും, പ്രാർത്ഥനകളും മറ്റും അടങ്ങിയ ബുക്കുകൾ തയ്യാറായിക്കഴിഞ്ഞു.      

559dfb180cc30.jpg

പരിശുദ്ധ അമ്മ മംഗള വാർത്ത ശ്രവിച്ച നസ്രത്തിലെ ദേവാലയം സ്വന്തം അഭിലാഷ പ്രകാരം അത്ഭുതമെന്നോണം യു കെ യിലേക്ക്  പകർത്തി സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രമുഖ മരിയൻ പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാമിലേക്കുള്ള ഒമ്പതാമത് സീറോ മലബാർ തീർത്ഥാടനം അനുഗ്രഹ പെരുമഴക്ക് വേദിയാവും.അനേകായിരങ്ങള്‍  നഗ്‌ന പാദരായിട്ട്  മാതൃ മാദ്ധ്യസ്ഥതക്കായി  തീർത്ഥ യാത്ര ചെയ്ത അതെ പാതയിലൂടെ  സീറോ മലബാര്‍ തീര്‍ത്ഥാടനം മരിയ പ്രഘോഷണവുമായി നടന്നു നീങ്ങുമ്പോൾ അതിൽ ഭാഗഭാക്കാകുവാൻ യു കെ   യിലെ മുഴുവൻ മാതൃ ഭക്തരെയും പ്രതീക്ഷിക്കുന്നതായി സംഘാടക സമിതി അഭിലഷിക്കുന്നു.

2007 ൽ ആരംഭം കുറിച്ച സീറോ മലബാർ വാല്‍ത്സിങ്ങാം തീർത്ഥാടനം നാളിതുവരെ  നേതൃത്വം നൽകി പോരുന്ന  ഫാ. മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേലിന്റെ ഒപ്പം ഈ വർഷം പുതുതായി ഈസ്റ്റ്‌ ആംഗ്ലിയാ സീറോ മലബാർ ചാപ്ലിന്മാരായി എത്തിയ  ഫാ.ടെറിൻ മുല്ലക്കര, ഫാ.ഫിലിഫ് ജോണ്‍ പന്തംതൊട്ടിയിൽ എന്നിവര്ക്ക് പുറമേ ഹണ്ടിംങ്ടൻ ഇടവക വികാരി കിയർനി എന്നിവരുടെ ആത്മീയ പിന്തുണയും, പ്രോത്സാഹനവും  ഈ മരിയോത്സവത്തിന്റെ അനുഗ്രഹ  വിജയത്തിനായി ഹണ്ടിംങ്ടൻ കമ്മ്യുനിട്ടി നടത്തുന്ന ശ്രമങ്ങൾക്ക് വലിയ ഊർജ്ജം പ്രഥാനം ചെയ്യുന്നു.

തീർത്ഥാടനത്തിൽ അനുഗ്രഹ വർഷത്തിനു ശക്തമായ ആത്മീയ ശുശ്രുഷകൾക്ക് നേതൃത്വം നൽകുവാൻ എത്തുന്ന ആതിഥേയ രൂപതയായ ഈസ്റ്റ്‌ ആംഗ്ലിയായുടെ അദ്ധ്യക്ഷൻ  ബിഷപ്പ് അലന്‍ ഹോപ്പ്‌സ്, മുഖ്യാഥിതിയായി എത്തുന്ന തക്കല രൂപതാദ്ധ്യക്ഷൻ മാർ ജോർജ്ജ് രാജേന്ദ്രൻ, തൃശ്ശൂർ അതിരൂപതാദ്ധ്യക്ഷൻ മാർ ആണ്ട്രൂസ് താഴത്ത്തുടങ്ങിയവർ ഈ മരിയോത്സവത്തിനു ആത്മീയ ശോഭ പകരും.

559dfbba1f6d5.jpg

ജൂലൈ 19 നു ഞായറാഴ്ച ഉച്ചക്ക് 12 :00 മണിക്ക് വാല്‍ത്സിങ്ങാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ (എൻആർ22 6 ഡിബി) നിന്നും ഈസ്റ്റ് ആംഗ്ലിയായുടെ ബിഷപ്പ് അലന്‍ ഹോപ്പ്‌സ് തുടക്കം കുറിക്കുന്ന സ്ലിപ്പര്‍ ചാപ്പലിലേക്കുള്ള (എൻആർ22 6 എഎൽ)തീര്‍ത്ഥാടനം ആമുഖ പ്രാര്‍ത്ഥനയോടെ ആരംഭിക്കും.മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമർപ്പിച്ചുകൊണ്ട്,വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും,വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മരിയ ഭക്തര്‍ തീര്‍ത്ഥാടനം നടത്തും.  

തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം (13:15) തീര്‍ത്ഥാടന സന്ദേശം, കുട്ടികളെ അടിമ വെക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ മാർ ആണ്ട്രൂസ് പിതാവ്, മാർ ജോർജ്ജ് പിതാവ് എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. യുകെ സീറോ മലബാർ കോർഡിനേട്ടർ തോമസ്‌ പാറയടിയിലച്ചനും, ഫാ.മാത്യു ജോർജ്ജ്, ഫാ.ഫിലിപ്പ്, ഫാ.ടെറിൻ, യുകെയുടെ നാനാ ഭാഗത്തു നിന്നും എത്തുന്ന മറ്റു വൈദികരും സഹ കാർമ്മികരായിരിക്കും. മാത്യു വണ്ടാലക്കുന്നേലച്ചൻ ആമുഖമായി വിശിഷ്ടാതിഥികളെയും തീർത്ഥാടകരെയും സ്വാഗതം ചെയ്യും.

പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയിൽ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാൻ മലയാളികൾക്കായി കിട്ടിയരിക്കുന്ന അനുഗ്രഹ ധന്യ വേദിയിലേക്ക് ഹണ്ടിങ്ടൻ കമ്മ്യുനിട്ടി ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു. സ്വാദിഷ്ടമായ കേരള ഭക്ഷണ വിതരണത്തിനായി വിവിധ സ്റ്റാളുകൾ തഥവസരത്തിൽ തുറന്നു പ്രവർത്തിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജെനി ജോസ് - 07828032662, ലീഡോ ജോർജ് - 07838872223 

ജീജോ  ജോർജ് - 07869126064 

അനൌണ്‍സിയേഷന്‍ ചാപ്പല്‍ (എൻആർ22 6 ഡിബി)  

 

സ്ലിപ്പര്‍ ചാപ്പല്‍ (എൻആർ22 6 എഎൽ)  

 

 




കൂടുതല്‍വാര്‍ത്തകള്‍.