CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 59 Minutes 57 Seconds Ago
Breaking Now

ദൈവ കരുണയുടെ രണ്ടാം ശനിയാഴ്ച കണ്‍വൻഷൻ; നോട്ടിംഗ്ഹാം വിശ്വാസ മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

8000 ൽ പരം വിശ്വാസികൾ ഒത്തു ചേരുന്ന കണ്‍വൻഷൻ സ്വർഗീയ ഗാനങ്ങളാലും ഹല്ലെലൂയ വിളികളാലും മുഖരിതമാവും.

ലോകമെമ്പാടുമുള്ള വിശ്വാസ സമൂഹത്തിന് അഭിഷേകത്തിന്റെ അഗ്നി പകരുവാൻ പരിശുദ്ധാത്മാവ് ഉയർത്തിയ രണ്ട് അഭിഷിക്ത ജീവിതങ്ങൾ: ബഹു. ഫാ. സേവ്യർഖാൻ വട്ടായിലും ഫാ. സോജി ഓലിക്കലും. പിന്നിട്ട വഴികളെ കുറിച്ച് രണ്ടു പേരും നിരന്തരം ഏറ്റു പറയുന്ന തിരുവചനം "മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല ദൈവത്തിന്റെ കരുണയാണ് എല്ലാത്തിന്റെയും അടിസ്ഥാനം" റോമ 9:16

8000 ൽ പരം വിശ്വാസികൾ ഒത്തു ചേരുന്ന കണ്‍വൻഷൻ സ്വർഗീയ ഗാനങ്ങളാലും ഹല്ലെലൂയ വിളികളാലും മുഖരിതമാവും. ദൈവവചനത്തിന്റെ അത്ഭുത ശക്തി ശരീരങ്ങളെയും മനസിനെയും ആത്മാവിനെയും രൂപാന്തരപ്പെടുത്തും. മാനുഷിക ധാരണകൾക്കും കുറവുകൾക്കും അപ്പുറം ജീവിത പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമായി നില കൊള്ളുന്ന പൈശാചിക അടിമത്തങ്ങൾ നിർവീര്യമായി തീരുന്ന ശുശ്രൂഷകൾ ദൈവജനത്തിനു അനുഗ്രഹമായി മാറും.       

യുവതിയുവാക്കളിലെക്കും കുട്ടികളിലേക്കും ചൊരിയപ്പെടുന്ന വിശ്വാസതീക്ഷണതയും പ്രാർത്ഥനാ ചൈതന്യവുമാണ് വിശുദ്ധമായ ഒരു തലമുറയുടെ സൃഷ്ടി കർമ്മത്തിന് കാരണമായി തീരുന്നത്. ദൈവ കാരുണ്യത്തിന്റെ നിലയ്ക്കാത്ത സാക്ഷ്യങ്ങളാണ് ഓരോ കണ്‍വൻഷനും വിളിച്ചോതുന്നത്. "ഇംഗ്ലണ്ടിലെ ലൂർദാണ് സെക്കന്റ്‌ സാറ്റർഡേ കണ്‍വൻഷൻ" എന്ന ബിർമിംഗ്ഹാം അതിരൂപതയുടെ വികാരി ജനറൽ ഫാ. തിമോത്തിയുടെ  വാക്കുകൾ ശ്രദ്ധേയമാണ്. 

ക്നാനായ കണ്‍വൻഷൻ വേദിയിൽ 6 കുഞ്ഞുങ്ങളെ ചേർത്തു നിർത്തി ഈ അനുഗ്രഹ നിറവിന്റെ പിന്നിൽ സോജിയച്ചനും സെക്കന്റ്‌ സാറ്റർഡേ കണ്‍വൻഷനും എന്ന് കുടുംബനാഥൻ വിളിച്ചു പറയുമ്പോൾ നൂറു കണക്കിന്  കുടുംബങ്ങൾ  കൂടുതൽ കുഞ്ഞുങ്ങൾക്ക്‌ ജന്മം നൽകാൻ കൃപ നൽകിയ ദൈവത്തിനും അതിനു കാരണമായ ദൈവീക ശുശ്രൂഷയ്ക്കും നന്ദി പറയുകയാണ്‌.

ആദ്യമായി കണ്‍വൻഷൻ കൂടിയ ദിവസം തന്നെ മദ്യപാനത്തിന്റെയും പുകവലിയുടെയും അടിമത്വത്തിൽ നിന്നും സമ്പൂർണ്ണ വിടുതൽ കിട്ടി എന്ന "റിൻകൂ" എന്ന യുവാവിന്റെ സാക്ഷ്യത്തിന് സമാനമായ നൂറു കണക്കിന് അത്ഭുതങ്ങളാണ് ഈ ശുശ്രൂഷ വഴി കർത്താവ്‌ ചെയ്തു കൊണ്ടിരിക്കുന്നത്.       

ശരീരത്തിൽ നിന്നും ചർമ്മം അടർന്നു പോകുന്ന അതീവ ഗുരുതരമായ രോഗത്തിന് അടിമയായ ആൽബർട്ട് എന്ന വ്യക്തി ചോരപ്പാടുകളുള്ള തന്റെ ബനിയൻ ഉയർത്തി കാട്ടി, യേശു നൽകിയ അത്ഭുത സൌഖ്യം വിവരിച്ചത് ആർക്കും മറക്കാനാകില്ല.

എക്സിമ മുതൽ കാൻസർ വരെ, ഡ്രൈവിംഗ് ലൈസൻസ് മുതൽ പിൻനമ്പറും സിറ്റിസൻഷിപ്പും വരെ, പാപ ദു:ശീലങ്ങളുടെ അന്ധകാരത്തിൽ നിന്നും ദൈവീക ശുശ്രൂഷ മേഖലകളിലേക്ക്, അന്യ ദൈവ ആരാധനയുടെയും അകത്തോലിക്കാ വിശ്വാസത്തിന്റെയും പിടിയിൽ നിന്നും സത്യവിശ്വാസത്തിന്റെ പൂർണ്ണതയിലേക്ക് ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ കണ്ണീരൊപ്പി അനേകരെ നിത്യതയുടെ പാതയിൽ വഴി നടത്തുന്ന കർത്താവ് ഉയർത്തിയ ശുശ്രൂഷ. പ്രാർത്ഥനയും പരിത്യാഗവും നിറഞ്ഞ ഈ ആത്മീയ ശുശ്രൂഷ വ്യക്തികൾക്കും കുടുംബങ്ങൾക്കും ഇടവകാംഗങ്ങൾക്കും ഇടവക സമൂഹങ്ങൾക്കും ദേശങ്ങൾക്കും ചൊരിയുന്ന അനുഗ്രഹങ്ങളുടെയും നന്മകളുടെയും ആഴമളക്കുവാൻ സാധ്യമല്ല.

ഈ വിശ്വാസ തീർഥാടനം നമ്മുടെ അവകാശവും കടമയുമാണു്. വെള്ളിയാഴ്ച തന്നെ യുകെയിൽ എത്തിച്ചേരുന്ന ബഹു. വട്ടായിലച്ചൻ ഒരുക്ക ശുശ്രൂഷകൾക്കും ക്രമീകരണങ്ങൾക്കും നേരിട്ട് നേതൃത്വം നൽകും. 

ജീവൻ നൽകുവാനും അത് സമൃദ്ധമായി നൽകുവാനും കടന്നു വന്ന യേശു ക്രിസ്തുവിന്റെ പരിശുദ്ധ നാമത്തിൽ ഏവരെയും ഈ അനുഗ്രഹ ശുശ്രൂഷയിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു. 

പാർക്കിംഗ് വിവരങ്ങൾ sehion.net വെബ്സൈറ്റിൽ ലഭ്യമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.