CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 12 Minutes 54 Seconds Ago
Breaking Now

യുക്മ ദേശിയ കായിക മേള ജൂലൈ 18 ശനിയാഴ്ച ബിർമിങ്ങ്ഹാമിൽ

യുക്മ ദേശിയ കായിക മേള ഈ വരുന്ന 18 നു ശനിയാഴ്ച ബിർമിങ്ങ്ഹാമിൽ സട്ടോണ്‍ കോൾഡ്‌ ഫില്ടിൽ വെച്ച്  നടക്കും. രാവിലെ 9.30 മണിക്ക് രജിസ്ട്രഷൻ ആരംഭിക്കും. കായികമേളകൾ നമ്മുടെ നാട്ടിൽ പതിവാണെങ്കിലും യുകെയിലെ വിവിധ സ്ഥലങ്ങളിൽ ഉള്ള മലയാളികൾക്ക് അവരുടെ സൗകര്യത്തിന് പര്യാപ്തമായി പങ്കെടുക്കത്തക്ക വിധം അമച്ച്വർ മത്സരങ്ങൾ ഇല്ല. യുകെയിൽ കൌണ്‍സിൽ കായിക മത്സരങ്ങൾ പോലും ചിട്ടയായ അച്ചടക്കത്തോടെ ഉള്ള പരിശീലനം ആവശ്യമുള്ള മത്സരങ്ങൾ ആണ്. നമ്മുടെ നാട്ടിലെത് പോലെ മലയാളികൾക്ക് സ്വന്തം എന്ന് പറയുവാൻ നമ്മുടേത്‌ പോലെ വടം വലി അടക്കം ഉള്ള ഒരു നാടൻ മത്സരം എന്ന ആശയം ആണ് ഇന്നത്തെ യുക്മ കായിക മത്സരങ്ങൾക്ക് തുടക്കം കുറിച്ചത് . ആദ്യകാലങ്ങളിൽ തൊട്ടേ റിജിയനുകളിൽ നിന്നും മത്സരം നടത്തി. അവിടെ നിന്നും വിജയിക്കുന്നവർ ആയിരുന്നു മത്സരിക്കുന്നത്‌ ഇന്നും മാറ്റമില്ലാതെ തുടരുന്ന മത്സരങ്ങൾ തുടക്കത്തിൽ മന്ദഗതിയിൽ ആരംഭിച്ചതെങ്കിലും ഇന്ന് അസോസിയേഷനുകൾ റിജിയനുകളും വിറും വാശിയും പേറി ട്രാക്കിലെക്കിറങ്ങുമ്പോൾ പുത്തൻ ആവേശമായി മാറിയ ആത്മ നിർവൃതിയിലാണ് യുക്മയുടെ രണ്ടാമത്തെ ഭരണ സമിതി. യുക്മയുടെ രണ്ടാം ഭരണ സമിതിയാണ് കായിക മേളയുടെ തുടക്കക്കാർ.

ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത വടം വലി മത്സരമാണ്‌. ഓണക്കാലം അടുത്തെത്തിയപ്പോൾ വടം വലി മത്സരം അംഗ അസോസിയേഷനുകളിൽ വലിയ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. റിജിയനിൽ നിന്നും വടം വലി മത്സരങ്ങളിൽ വിജയിച്ചവരെ കുടാതെ  അംഗ അസ്സോസ്സിയെഷനുകളിൽ നിന്നും പങ്കെടുക്കുവാൻ താല്പ്പര്യം ഉള്ള വടം വലി ടീമുകൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. നാഷണൽ കായികമേളയുടെ ഭാഗമായി നടക്കുന്ന വടംവലി മത്സരം ഇക്കുറി ഒരു ഓപ്പണ്‍ ഇവന്റ് ആയിരിക്കും. വടംവലി മത്സരത്തിൽ റീജിയൻ തലത്തിൽ വിജയികളായവർ കൂടാതെ, പങ്കെടുക്കുവാൻ താത്പ്പര്യമുള്ള യുക്മയുടെ അംഗ അസോസിയേഷനുകൾക്കും തങ്ങളുടെ ടീമിനെ നേരിട്ട് പങ്കെടുപ്പിക്കാവുന്നതാണ്. വിജയികളായവർക്ക് ട്രോഫിയും ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. വടംവലി മത്സരത്തിന്റെ പൊതു നിയമാവലികൾ ഡൌണ്‍ലോഡ് ചെയ്യുവാനായി താഴെ കാണുന്ന ലിങ്കിൽ ദയവായി ക്ലിക്ക് ചെയ്യുക.

https://drive.google.com/file/d/0B_bcW3ZCY8oebTMxRlYwblptV00/view?usp=sharing (PDF)

വിവിധ റീജിയനുകളില്‍ നിന്നും നാഷണല്‍ കായികമേളയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയവരുടെ പേരുവിവരങ്ങള്‍ സ്കോറിംഗ് ഷീറ്റിൽ യഥാക്രമം പൂരിപ്പിച്ച് ജൂലൈ 10 ന് മുമ്പായി uukmasports2015@gmail.com എന്ന ഇമെയില്‍ അഡ്രസ്സില്‍ അയച്ചു തരണം എന്ന് കായിക മേള കോ ഓര്ടിനെട്ടർ ബിജു പന്നിവേലി പറഞ്ഞു . റിസള്‍ട്ട് അയച്ചു നല്‍കേണ്ട ഫോം ഡൌണ്‍ലോഡ് ചെയ്യുവാനായി താഴെ കാണുന്ന ലിങ്കിൽ ദയവായി ക്ലിക്ക് ചെയ്യുക, നിങ്ങളുടെ സൌകര്യത്തിനായി excel, pdf, ഫോർമാറ്റ്‌ ഏതെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്  

https://drive.google.com/file/d/0B_bcW3ZCY8oeMERwSHBJeG9Uem8/view?usp=sharing (Excel)

https://drive.google.com/file/d/0B_bcW3ZCY8oeS3QtdV9LVkphZzg/view?usp=sharing (PDF)

നാഷണല്‍ കായികമേളയുടെ പുതുക്കിയ രജിസ്ട്രേഷൻ ഫീസ്‌ താഴെപ്പറയുന്ന പ്രകാരമാണ്.

Single Items - £2/ per Item

Group Item - £4/ per Team

Tug of War - £25/ per ടീം

മറ്റൊരു ഗ്രൂപ്പ് ഇനമായ റിലേ മത്സരത്തിൽ പങ്കെടുക്കുന്ന ടീമിലെ അംഗങ്ങൾ എല്ലാവരും തന്നെ ഒരേ അസോസിയേഷനിൽ നിന്ന് തന്നെയുള്ളവർ ആയിരിക്കേണ്ടുന്ന കാര്യത്തിൽ അതാതു അസോസിയേഷൻ/റീജിയണൽ ഭാരവാഹികൾ ശ്രദ്ധിക്കേണ്ടതാണ്.

മത്സരദിവസം രാവിലെ 9.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. 10.30 നു തന്നെ എല്ലാ രീജിയനുകളും അണിനിരക്കുന്ന വര്‍ണ്ണ ശബളമായ മാർച്ച് പാസ്റ്റോടുകൂടി കായികമേള ഉത്ഘാടനം ചെയ്യപ്പെടും. മാർച്ച് പാസ്റ്റിൽ പങ്കെടുക്കുന്നതിനായി കൃത്യസമയത്ത് തന്നെ എത്തിച്ചേരുവാൻ. റീജിയണൽ ഭാരവാഹികൾ  ബാനറും കൂടെ കരുതേണ്ടതാണെന്ന് നാഷണൽ ട്രെഷരാർ ഷാജി തോമസ്‌ അഭ്യര്തിച്ചു മത്സര സംബന്ധമായ ഏതു സംശയങ്ങൾക്കും താഴെ നല്കിയിരിക്കുന്ന ഫോണ്‍ നമ്പറിലോ ഇ- മെയിൽ വിലാസത്തിലോ ബന്ധപ്പെടുക Tel: 07875332761. യുകെയിലെ ഏറ്റവും വലിയ മലയാളി കായിക മാമാങ്കത്തിലേക്ക് ഏവരെയും യുക്മ നാഷണൽ കമ്മറ്റിയുടെ പേരിൽ ഹാർദവം ആയി സ്വാഗതം ചെയ്യുന്നു എന്ന് യുക്മ നാഷണൽ സെക്രട്ടറി സജിഷ് ടോം അറിയിച്ചു. 

 

       

 




കൂടുതല്‍വാര്‍ത്തകള്‍.