CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 56 Seconds Ago
Breaking Now

ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ബാവ ഞായറാഴ്ച മാഞ്ചസ്റ്ററിൽ ; ഉജ്ജ്വല സ്വീകരണമൊരുക്കി ഇടവക ജനം

മലങ്കരയുടെ ശ്രേഷ്ഠ കത്തോലിക്ക ബാവ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ബാവ ഈ വരുന്ന ഞായറാഴ്ച മാഞ്ചസ്റ്ററിൽ. സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ എത്തിച്ചേരുന്നു. ആബോന് ഇടവക ജനം ഉജ്ജ്വല സ്വീകരണം നൽകും. ശ്രേഷ്ഠ ബാവ തിരുമനസ് കൊണ്ട് ആദ്യമായിട്ടാണ് മാഞ്ചസ്റ്ററിൽ എത്തിച്ചേരുന്നത്.

ഞായറാഴ്ച രാവിലെ 9.30 നു വെയിൽസിലെ സെന്റ്‌ ഫ്രാൻസിസ് ദേവാലയത്തിൽ എത്തിച്ചേരുന്ന ബാവയെ കത്തിച്ച മെഴുകുതിരികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് വിശുദ്ധ ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെ പ്രഭാത പ്രാർത്ഥനക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന ദിവ്യ ബലിയിൽ ബാവ കാർമ്മികനാകും. തുടർന്ന് സന്ദേശവും ആശിർവാദവും ബാവ നൽകും. തുടർന്ന് സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിക്കും. യാക്കോബായ സഭയിലെ വൈദികരും സ്വീകരണ പരിപാടികളിലും കുര്ബാനയിലും സംബന്ധിക്കുവാൻ യുകെയുടെ പലഭാഗങ്ങളിൽ നിന്നുമായി ഞായറാഴ്ച മാഞ്ചസ്റ്ററിൽ എത്തിച്ചേരും.  

10 വർഷത്തിൽ ഏറെ പഴക്കമുള്ള സെന്റ്‌ മേരീസ് ദേവാലയം മികവുറ്റ പ്രവർത്തനങ്ങൾ ആണ് കാഴ്ച വച്ച് വരുന്നത്. കഴിഞ്ഞ വർഷം മാഞ്ചസ്റ്ററിലെ മുഴുവൻ മത വിഭാഗങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തി നടന്ന ഫുഡ്‌ ഫെസ്റ്റിൽ നൂറു കണക്കിനാളുകളാണ് പങ്കെടുത്തത്. മാഞ്ചസ്റ്ററിലെ ഏത് കാര്യങ്ങൾക്കും ഈ ദേവാലയത്തിലെ ജനം മുൻ പന്തിയിൽ തന്നെയാണ്. സ്വീകരണ പരിപാടികളിലും ദിവ്യബലിയിലും പങ്കെടുക്കുവാൻ ഏവരെയും ഇടവക വികാരി ഫാ. സിബി വാലയിൽ സ്വാഗതം ചെയ്യുന്നു.

വിലാസം:

ST. FRANCIS CHURCH 

BUD WORTH ROAD 

SALEMOOR 

M332RP




കൂടുതല്‍വാര്‍ത്തകള്‍.