CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 12 Minutes 29 Seconds Ago
Breaking Now

സെൻട്രൽ മാഞ്ചസ്റ്ററിൽ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്തതിരുന്നാൽ ആഘോഷങ്ങൾക്ക് നാളെ കൊടിയേറും

സാൽഫോർഡ് രൂപതയിലെ ഏറ്റവും വലിയ മാസ് സെന്ററുകളിൽ ഒന്നായ സെൻട്രൽ മാഞ്ചസ്റ്ററിൽ വി. തോമാശ്ലീഹായുടെയും അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. രാവിലെ 10 നു ഇടവക വികാരി ഇയാൻ ഫാരൽ കൊടിയേറ്റുന്നതോടെ തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന ദിവ്യബലിയിൽ ഫാ. ജോസഫ് പോന്നെത്ത്, ഫാ. ജ്യോതിഷ് പുറവക്കാട്ട്, ഫാ. ജോബി പുന്നിലത്തിൽ, ഫാ.തോമസ്‌ തൈക്കൂട്ടത്തിൽ തുടങ്ങിയവർ കാർമ്മികരാവും. ദിവ്യ ബലി മദ്ധ്യേ മാമോദീസ, ആദ്യ കുർബാന സ്വീകരണം എന്നിവയും നടക്കും. പ്രധാന തിരുന്നാൾ ദിനമായ ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് തിരുന്നാൾ കുർബാനയ്ക്ക് തുടക്കമാകും. ഫാ. ജ്യോതിഷ് പുറവക്കാട്ട്, ഫാ. പ്രിൻസ് തോമസ്‌, ഫാ.തോമസ്‌ തൈക്കൂട്ടത്തിൽ തുടങ്ങിയവർ കാർമ്മികരാവും. തിരുന്നാൾ കുർബാനയെ തുടർന്ന് ഭക്തി നിർഭരമായ തിരുന്നാൾ പ്രദക്ഷിണത്തിന് തുടക്കമാകും. മേളപ്പെരുക്കം തീർത്ത്‌ ബോൾട്ടൻ ബീറ്റ്സും, മുത്തുക്കുടകളും പതാകയുമെല്ലാം പ്രദക്ഷിണത്തിൽ അണിനിരക്കുമ്പോൾ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും പ്രദക്ഷിണത്തിൽ സംവഹിക്കും. പ്രദക്ഷിണം തിരികെ ദേവാലയത്തിൽ പ്രവേശിച്ച ശേഷം വിശുദ്ധ കുർബാനയുടെ ആശിർവാദവും നടക്കും. തുടർന്ന് പാരിഷ് ഹാളിൽ കലാസന്ധ്യക്ക് തിരി തെളിയും. സണ്‍‌ഡേ സ്കൂൾ കുട്ടികളും മാതാപിതാക്കളും വിവിധ പരിപാടികളുമായി വേദിയിൽ എത്തിച്ചേരുമ്പോൾ ഏവർക്കും മികച്ച വിരുന്നാകും കലാപരിപാടികൾ. പാരിഷ് ഹാളിൽ പ്രവർത്തിക്കുന്ന തട്ട് കടകളിൽ നിന്നും വിശ്വാസികൾക്ക് ആവശ്യമായ ഫുഡുകൾ വാങ്ങാവുന്നതാണ്.  




കൂടുതല്‍വാര്‍ത്തകള്‍.