CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 17 Minutes 5 Seconds Ago
Breaking Now

ജ്വാല ഇ മാഗസിൻ ജൂലൈ ലക്കം പുറത്തിറങ്ങി

യുക്മ സാംസ്‌കാരിക വേദിയുടെ സാഹിത്യ പ്രസിദ്ധീകരണം ജ്വാല ഇ മാഗസിൻ ജൂലൈ ലക്കം പുറത്തിറങ്ങി. നിരവധി നൂതനമായ ആശയങ്ങൾ യുക്മയിലുടെ യുകെ മലയാളികളിൽ എത്തിക്കുവാൻ യുക്മ സാംസ്‌കാരിക വേദിക്ക് കഴിഞ്ഞിട്ടുണ്ട്. ജ്വാല ഇ മാഗസിൻ യുകെയിൽ മാത്രമല്ല ലോകത്ത് മുഴുവൻ ആളുകളും ഉറ്റു നോക്കുന്ന മലയാളി സാഹിത്യ പ്രസിദ്ധികരണം ആയി മാറിയിരിക്കുന്നു. ചെറിയ ഇടവേളക്ക് ശേഷം ജൂണ്‍ മാസത്തിൽ ജ്വാല ഇ മാഗസിൻ പുറത്തിറങ്ങിയിരുന്നു. ഈ മാസവും ഇന്നലെ (ജൂലൈ 10) നു തന്നെ ജ്വാല ഇ മാഗസിൻ പുറത്തിറങ്ങി.

എല്ലാ മാസവും പത്താം തീയതി ജ്വാല ഓണ്‍ലൈനിൽ വായിക്കാം. യുക്മ സാംസ്‌കാരിക വേദിയുടെ പ്രവർത്തനം കൂടുതൽ ജനങ്ങളിൽ എത്തിക്കുവാൻ വേണ്ടി തുടങ്ങിയ മാസികയാണ്‌ ജ്വാല. നാടിന്റെ സംസ്കാരം നിലനിർത്തുവാൻ വേണ്ടി സാംസ്കാരിക വേദി നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ യുക്മക്ക് എന്നും ഒരു മുതൽ കൂട്ടാണ്. മാസികയുടെ പിന്നിൽ പ്രവർത്തിക്കുന്ന റജി നന്തികാട്ടിനെ പ്രത്യേകം അനുമോദിക്കുന്നുവെന്നും മാഗസിൻ വായിക്കുകയും ഷെയർ ചെയുകയും അത് വഴി എല്ലാവരിലും എത്തിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നതായും യുക്മ പ്രസിഡന്റ്‌ അഡ്വ ഫ്രാൻസിസ് കവളക്കാട്ട് അറിയിച്ചു. 

യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ മാസവും പ്രസിദ്ധികരിക്കുന്ന 'ജ്വാല' ഇ മാഗസിൻ കൂടുതൽ പുതുമ നിറഞ്ഞ ഉള്ളടക്കവുമായി ജൂലൈ ലക്കം പുറത്തിറങ്ങിയിരിക്കുന്നത്. നിരവധി കവിതകളും കഥകളും യാത്ര വിവരണങ്ങളും അടക്കമുള്ള സാഹിത്യ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് ഉന്നതമായ ഭാഷ ശൈലിയിലുടെ വായനയെ ഗൗരവമായി കാണുന്ന വായനക്കാർക്കും വേണ്ടിയുള്ള യുക്മ പ്രസിദ്ധികരണം ആയി മാറിയിരിക്കുന്നു ജ്വാല.  

അമ്മയെന്ന സ്നേഹത്തിന്റെ ആത്മ നിർവൃതിയുടെ പരിപൂർണതതയുടെ ആകെ തുകയാണ് അശോക്‌ സധൻ എഴുതിയ കവിത, പങ്കു ജോബി, വി.കെ അശോകൻ, സിസിലി ജോർജ് , റാംജി പട്ടേപ്പാടം, സിമി കുറ്റിക്കാട്ട് തുടങ്ങിയ പ്രതിഭകളുടെ കഥകൾ ഇത്തവണത്തെ പ്രത്യേകതയാണ്. മനക്കരുത്തിന്റെ വിജയം പരിചയപ്പെടുത്തിയ ടി.പി നിസാറിന്റെ പുസ്തക പരിചയപ്പെടുത്തൽ വളരെ പുതുമ പുലർത്തുന്നു . അറിയപ്പെടുന്ന ബ്ലോഗറായ മുരളി മുകുന്ദൻ പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമായി രീതിയിൽ തീർത്ത യാത്രാവിവരണവും വായന കൌതുകം തീർക്കും തീർച്ച. മലയാള സിനിമ ലോകത്തെ അഭിനയ ചക്രവർത്തി തിക്കുറിശി സുകുമാരൻ നായരുടെ അഭിനയ സൌകുമാര്യത്തിന്റെ കഥയെ ലേഖനം ആക്കി മാറ്റിയിരിക്കുന്നു രാജൻ. വി. പൊഴിയുർ അഭിനന്ദനം  അർഹിക്കുന്നു.

നമ്മുടെ  ഇടയിലുള്ള കുട്ടികളുടെയും മുതിർന്നവരുടെയും സർഗാന്മകമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി എല്ലാ മാസവും പത്താം തിയതി പ്രസിദ്ധീകരിക്കുന്ന 'ജ്വാല' ഇ മാഗസിനിലേക്ക്‌ എല്ലാവരുടെയും വ്യത്യസ്തതയാർന്ന കൃതികൾ- jwalaemagazine@gmail.com എന്ന വിലാസത്തിൽ അയക്കാവുന്നതാണ്. മാന്യ വായനക്കാരുടെ ഹൃദ്യമായ പ്രോത്സാഹനം തുടർന്നും പ്രതീഷിക്കുന്നു എന്ന് യുക്മ സാംസ്‌കാരിക വേദി ജനറൽ കണ്‍വീനർ സി.എ ജോസഫ്‌ അറിയിച്ചു.

ജ്വാല ഇ മാഗസിൻ ജൂലൈ ലക്കം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 





കൂടുതല്‍വാര്‍ത്തകള്‍.