CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 43 Minutes 54 Seconds Ago
Breaking Now

ശ്രേഷ്ഠ കാതോലിക്ക ബാവയുടെ മാഞ്ചസ്റ്റർ സന്ദര്‍ശനത്തിന് ഇനി ഒരു ദിവസം മാത്രം. ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ഇപ്പോള്‍ യുകെ സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്ന , മലങ്കരയുടെ യാക്കോബ്  ബുര്‍ദന ശ്രേഷ്ഠ കാതോലിക്ക ആബുന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് സ്വീകരണത്തിനായി മാഞ്ചസ്റ്റർ ഒരുങ്ങുന്നു. മലങ്കര യാക്കോബായ സുറിയാനി സഭയുടെ നോര്‍ത്തു വെസ്റ്റിലുള്ള വിശ്വാസികള്‍ എല്ലാം ജൂലൈ 12 നു ഞായറാഴ്ച ( നാളെ) മാഞ്ചസ്റ്ററിൽ ഒത്തു ചേരുന്നു. രാവിലെ 9.30 നു മാഞ്ചസ്റ്റർ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവകയില്‍ എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവയ്ക്ക് ഇടവകയുടെ നേതൃത്വത്തില്‍ സുറിയാനി പാരമ്പര്യത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കുന്നു.

പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ദേവാലയത്തില്‍ ശ്രേഷ്ഠ ബാവ ആദ്യമായാണെഴുന്നള്ളുന്നത്. സഭയിലെ അനേകം വൈദികരും, യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന വിശ്വാസികളും പങ്കെടുക്കുന്ന ഈ സ്വീകരണ പരിപാടികളും, ദിവ്യ ബലിയും ഈ ഇടവകയേ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം പ്രാധാന്യമേറിയ ഒന്നായതിനാല്‍  ശ്രേഷ്ഠ ബാവയുടെ മാഞ്ചസ്റ്റർ ഇടവകയിലെ പ്രഥമമായ ഈ സന്ദര്‍ശനം അത്യന്തം ഭംഗിയുള്ളതാക്കുവാന്‍ ഇടവകംഗങ്ങള്‍ എല്ലാ രിതിയിലും പരിശ്രമിക്കുന്നു.  ബാവയുടെ ഈ സന്ദര്‍ശനം നോര്‍ത്തു വെസ്റ്റിലുള്ള സഭയുടെ വളര്‍ച്ചയില്‍ ഒരു നാഴികകല്ലാകുമെന്നതില്‍ സംശയമില്ല.

സ്വീകരണാനന്തരം ശ്രേഷ്ഠ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രഭാത പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും, അനുഗ്രഹ സന്ദേശവും, ആശീര്‍വാദവും തുടര്‍ന്നു സ്‌നേഹവിരുന്നും ക്രമീകരിച്ചിരിക്കുന്നു. വിശ്വാസികള്‍ എല്ലാവരും സ്വീകരണ ചടങ്ങിലും തുടര്‍ന്നു നടക്കുന്ന വി.കുര്‍ബാനയിലും നേരത്തെ തന്നെ എത്തിച്ചേര്‍ന്ന് ഇതു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ അഭ്യര്‍ഥിക്കുന്നു.

പള്ളിയുടെ അഡ്രസ്:

 

St.Francis Church, Budworth Road, Sale Moor, Manchester, M33 2RP

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സഹ. വികാരി. എല്‍ദോസ് വട്ടപ്പറമ്പില്‍ . 07402229347

സെക്രട്ടറി. ബിജോയ് ഏലിയാസ് . 07402958879

ട്രഷറര്‍. റെജി തോമസ് . 07588585949


 



 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


 

 

 

 

 

 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.