CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 15 Minutes 27 Seconds Ago
Breaking Now

ബ്രിസ്‌റ്റോള്‍ ക്രിക്കറ്റ് ലീഗില്‍ ആറാമത്തെ വിജയവുമായി ബ്രിസ്‌കയുടെ ജൈത്രയാത്ര തുടരുന്നു

ബ്രിസ്‌റ്റോള്‍ ഡിസ്ട്രിക്ക്റ്റ് ക്രിക്കറ്റ് ലീഗില്‍ ശനിയാഴ്ച   നടന്ന മത്സരത്തില്‍ ശക്തരായ  ബ്രിസ്‌റ്റോള്‍ മലയാളിയെയും തോല്‍പ്പിച്ച് ബ്രിസ്‌കയുടെ ജൈത്രയാത്ര തുടരുന്നു. ബ്രിസ്‌റ്റോളിലെ രണ്ടു മലയാളി ടീമുകള്‍ തമ്മില്‍ ഏറ്റു മുട്ടുന്നത് കാണുവാന്‍ ബ്രിസ്‌കയുടെ ഹോം ഗ്രൌണ്ടായ പേജ് പാര്‍ക്കില്‍  വന്‍ ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു.


ശനിയാഴ്ച ഉച്ചക്ക് 1.30 നു തുടങ്ങിയ ബ്രിസ്‌റ്റോള്‍ മലയാളീസുമായുള്ള മത്സരത്തില്‍ ടോസ് നേടിയ ബ്രിസ്‌ക ക്യാപ്റ്റന്‍ ജെയിംസ് തോമസ് ബൌളിംഗ് തിരഞ്ഞെടുത്തു. അതി ഗംഭീരമായ ബൌളിങ്ങിന്റെയും ഫീല്‍ഡിങ്ങിന്റെയും മികവില്‍ ബ്രിസ്‌റ്റോള്‍ മലയാളീസിനെ 155 റണ്‍സിന് ഓള്‍ ഔട്ടാക്കിയ ബ്രിസ്‌ക 4 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍ നേടി തങ്ങളുടെ ഈ സീസണിലെ ആറാമത്തെ വിജയം കരസ്ഥമാക്കി. 


ടീം:

ജെയിംസ് തോമസ് (ക്യാപ്റ്റന്‍), ആശിഷ് തങ്കച്ചന്‍, ആശിഷ്, കോളിന്‍ മാനുവല്‍, കിഷന്‍ പയ്യന്ന, ജെറിന്‍ മാത്യൂ,, ജോബിന്‍ ജോര്‍ജ്, ബെന്‍ ജോസ് ജോര്‍ജ്, നിതിന്‍ സെബാസ്റ്റ്യന്‍, ദില്‍മോന്‍ ജേക്കബ്, സുസ്മിത് സതീശന്‍.  


ഉച്ചക്ക് 12 മണിക്ക് ബ്രിസ്‌കയുടെ ഹോം ഗ്രൌണ്ടായ പേജ് പാര്‍ക്കില്‍ നടന്ന ബ്രിസ്‌ക ക്രിക്കറ്റ് ക്ലബ് ഓപ്പണ്‍ ഡേ ബ്രിസ്‌ക പ്രസിഡന്റ് തോമസ് ജോസഫ് ഉത്ഘാടനം ചെയ്തു. ബ്രിസ്‌ക സ്‌പോര്‍ട്‌സ്  സെക്രട്ടറി നിതിന്‍ സെബാസ്റ്റ്യന്‍, ബ്രിസ്‌ക എക്‌സിക്ക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങില്‍ ബ്രിസ്‌ക ക്രിക്കറ്റ് ക്ലബ്ബിന്റെ ബാര്‍ബിക്ക്യൂവും നടന്നു. ബ്രിസ്‌ക പ്രസിഡന്റ് തോമസ് ജോസഫ്, സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനെറ്റര്‍ നിതിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്കി.

 




കൂടുതല്‍വാര്‍ത്തകള്‍.