CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 17 Minutes 13 Seconds Ago
Breaking Now

നുതന കർമ്മ പദ്ധതികൾക്ക് രൂപം നൽക്കി യുക്മ സാംസ്‌കാരിക വേദിയുടെ പ്രഥമ യോഗം ശ്രദ്ധേയമായി

യുകെ മലയാളികളുടെ സാമുഹിക സാംസ്‌കാരിക മേഖലകളിലെ സർവോത്മുഖമായ ഉന്നമനത്തെ ലക്ഷ്യമാക്കി വൈവിധ്യമാർന്ന കർമ്മ പരിപാടികൾക്ക് രൂപം നൽകി യുക്മ സാംസ്‌കാരിക വേദിയുടെ പ്രഥമ യോഗം ശ്രദ്ധേയമായി. യുക്മ സൗത്ത് വെസ്റ്റ് റിജിയൻ പ്രസിഡന്റ്‌ മനോജ്കുമാർ പിള്ളയുടെ വസതിയിൽ കൂടിയ യോഗത്തിൽ സാംസ്‌കാരിക വേദിയുടെ അംഗങ്ങളെ കൂടാതെ യുക്മ പ്രസിഡന്റ്‌ ഫ്രാൻസിസ് മാത്യു കവളക്കാട്ട്, ജനറൽ സെക്രട്ടറി സജിഷ് ടോം, ട്രഷറർ ഷാജി തോമസ്‌ എന്നിവരും പങ്കെടുത്തു . സാംസ്‌കാരിക വേദി വൈസ് ചെയർമാൻ തമ്പി ജോസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കണ്‍വിനർ സി എ ജോസഫിന്റെ മാതാവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയതിനു ശേഷമാണു ചർച്ചകൾക്ക് തുടക്കം കുറിച്ചത്. 

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ജ്വാല ഇ മാഗസിൻ വൈവിധ്യമാർന്ന വിഭവങ്ങളുമായി കൂടുതൽ പുതുമകളുള്ള പ്രസിദ്ധീകരണം തുടരുവാനുള്ള പദ്ധതികളും ആവിഷ്കരിച്ചു. യുകെയിലുള്ള മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചി ഉള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ജൂനിയർ സീനിയർ വിഭാഗങ്ങളിലായി സാഹിത്യ മത്സരങ്ങൾ ഉടനെ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു . യുകെയിൽ വളർന്നു വരുന്ന കുട്ടികൾക്കായി മധുരം മലയാളം എന്ന ആശയം മുൻ നിർത്തി മലയാള ഭാഷ പഠന ക്ലാസ്സുകളും വായന മത്സരങ്ങളും ഓരോ സ്ഥലങ്ങളിൽ ഉള്ള  അസ്സോസ്സിയെഷനുകളുടെ സഹകരണത്തോടെ സാംസ്‌കാരിക വേദിയുടെ മാർഗ നിർദേശത്തിൽ നടപ്പിലാക്കുവാനും തീരുമാനിച്ചു. കുടാതെ പ്രാദേശിക തലങ്ങളിൽ കവിയരങ്ങുകൾ, അഭിനയ ശില്പ്പശാല, സാഹിത്യ സംവാദങ്ങൾ എന്നിവ സംഘടിപ്പിക്കുവാനുള്ള  നിർദേശങ്ങളും ചർച്ചക്ക് വിധേയം ആയി  മലയാളത്തിന്റെ വാനമ്പാടി കെ എസ്. ചിത്ര വിധി നിർണ്ണയം നടത്തിയ യുക്മ സാംസ്‌കാരിക വേദിയുടെ തിളക്കമാർന്ന സംരഭമായ യുക്മ സ്റ്റാർ സിംഗർ സീസണ്‍ ഒന്നിന്റെ തുടർച്ചയായി യുക്മ സ്റ്റാർ സിംഗർ സീസണ്‍ 2 ഹരിഷ്  പാലയുടെ നേതൃത്വത്തിൽ നടപ്പിലാക്കാൻ തീരുമാനിച്ചു. അതു പോലെ തന്നെ യുകെയിലെ പ്രതിഭ ധനരായ ഗാന രചയിതാക്കളെയും അനുഗ്രഹീത ഗായകരെയും പങ്കെടുപ്പിച്ചു കൊണ്ട് തുഷാരം എന്ന പേരില് ഒരു മുസിക് ആൽബം പുറത്തിറക്കുവാനുള്ള ചർച്ചകൾ നടന്നു. യുകെയിലെ അറിയപ്പെടുന്ന ചിത്രകാരന്മാരുടെ ചിത്ര പ്രദർശനം കുടാതെ കുട്ടികൾക്കും മുതിർന്നവർക്കും ചിത്രരചനാ മത്സരം നടത്തുവാൻ തീരുമാനിച്ചു.

 

യുകെയിലെ സിനിമ നാടക മേഖലകളിലെ പ്രതിഭകൾക്ക് അംഗീകാരം നൽകുന്നതിനും പ്രോത്സാഹിപ്പികുന്നതിനുമായി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, നാടക മത്സരങ്ങൾ എന്നിവ നടത്തുവാൻ ഉള്ള സാധ്യതകളെ കുറിച്ചും യോഗം ചർച്ച ചെയ്തു.  യുകെയിലെ മുഴുവൻ കല പ്രതിഭകളെയും സഹകരിപ്പിച്ചു കൊണ്ട് കേരളത്തിന്റെ എല്ലാ തനതു കലാ രൂപങളെയും  സമുനയിപ്പിചു കൊണ്ട് കേരളീയം എന്ന പേരില് ഒരു സാംസ്‌കാരിക ഉത്സവം   സംഘടിപ്പിക്കുവാനും തീരുമാനിച്ചു . ക്രിയാത്മകമായ ചർച്ചകൾക്ക് വൈസ് ചെയർമാൻ തമ്പി ജോസ് നേതൃത്വം നൽകി. കേരളത്തിലായിരുന്ന സാംസ്‌കാരിക വേദി ജനറൽ കണ്‍വിനർ സി.എ ജോസഫും ഓണ്‍ലൈനിലൂടെ ആശയങ്ങൾ പങ്കു വെച്ചു. യുക്മ പ്രസിഡന്റ്‌ അഡ്വ. ഫ്രാൻസിസ് മാത്യുവും ട്രഷറർ ഷാജി തോമസും യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും പുർണ്ണ പിന്തുണ  വാഗ്ദാനം ചെയ്തു . ചർച്ചകളിൽ പങ്കെടുത്ത എല്ലാവർക്കും യുക്മ ജനറൽ സെക്രടറി സജിഷ് ടോം സ്വാഗതവും സാംസ്‌കാരിക വേദി അംഗവും ചിത്രകാരനുമായ ജിജി വിക്ടർ നന്ദിയും പറഞ്ഞു.   




കൂടുതല്‍വാര്‍ത്തകള്‍.