CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 11 Minutes 51 Seconds Ago
Breaking Now

സത്യത്തെ എന്തിനു അസത്യമാക്കുന്നു; തെറ്റ് പറ്റിയെങ്കിൽ ക്ഷമ ചോദിക്കുന്നു; വിശദീകരണവുമായി സക്കറിയ പുത്തൻകളം

അപ്പോഴത്തെ സാഹചര്യത്തിൽ സാങ്കേതിക നിയമ പ്രശ്നങ്ങളാലാണ് പരസ്യമായി പറയാതിരുന്നത്.

ദൈവീക നന്മകളുടെ വിത്തുകൾ പാകി ക്രിസ്തു വചനങ്ങൾ എല്ലാവരിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കത്തോലിക്ക സഭയോട് ചേർന്ന് ബർമിംഗ്ഹാം അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സെഹിയോൻ യുകെയുടെ പ്രവർത്തനങ്ങൾ എന്നും ശ്ലാഘനീയമാണ്. വിശ്വാസ മൂല്യത്തിൽ കുടുംബങ്ങളെയും പ്രത്യേകിച്ച് നവതലമുറയെയും പ്രാപ്തരാക്കുന്നതിന് അക്ഷീണം ലാഭേച്ച കൂടാതെ പ്രവർത്തിക്കുന്ന സെഹിയോൻ യുകെയുടെ രണ്ടാം ശനിയാഴ്ച കണ്‍വൻഷനു അനേക ആയിരങ്ങളാണ് പങ്കെടുക്കുന്നത്.  

കഴിഞ്ഞ ശനിയാഴ്ച നടന്ന അഭിഷകാഗ്നി കണ്‍വൻഷനിൽ പങ്കെടുക്കുവാൻ വന്ന ഒരു കുടുംബത്തിലെ മകളുടെ മരണ വാർത്ത ശ്രവിച്ചത് മനസിനേറ്റ മുറിവോട് കൂടിയാണ്. ആ കുടുംബത്തിനെ നേരിട്ട് പരിചയമില്ലാത്തവർക്കും കൂടി അത് സ്വന്തം കുടുംബത്തിൽ നടന്ന ദുരന്തമായിട്ടാണ് അനുഭവപ്പെട്ടത്.   

അഭിഷേകാഗ്നി കണ്‍വൻഷനിൽ തങ്ങൾക്കു ലഭിച്ച ദൈവീകാനുഗ്രഹത്തെ സാക്ഷ്യപ്പെടുത്തുവാനും കൂടി രാവിലെ എട്ടരക്ക് എത്തിയ കുടുംബം, അരീനയുടെ സമീപത്തുള്ള ഫ്ലാറ്റുകളുടെ സ്ഥലത്ത് നടന്ന അപകടം ഞെട്ടലോടെയാണ് അരീന വോളന്റിയേഴ്സും സെഹിയോൻ ടീമംഗങ്ങളും ശ്രവിച്ചത്. 

സെഹിയോൻ യുകെയുടെ എല്ലാ ധ്യാനങ്ങളിലും പരിശീലനം ലഭിച്ച വോളന്റിയേഴ്സു പ്രധാന കവാടത്തിൽ ഉണ്ടായിരിക്കും. സംഭവം നടന്ന ഉടനെ 30 സെക്കന്റിനുള്ളിൽ സെഹിയോൻ യുകെ ശുശ്രൂഷകരായ രണ്ടു ഡോക്ടർമാരും (ഇതിൽ ഒരാൾ പീഡിയാട്രിക്സ് കണ്‍സൽട്ടന്റും മറ്റെയാൾ റേഡിയോളജി കണ്‍സൽട്ടന്റുമാണ്) സെഹിയോൻ യുകെയുടെ ഫസ്റ്റ്എയിഡ് ശുശ്രൂഷകരും എഫ് എം അരീന ബുക്ക് ചെയ്യുമ്പോൾ അരീനക്കാർ തന്നെ ബുക്ക് ചെയ്യുന്ന സെന്റ്‌ ജോണ്‍സ് പാരാ മെഡിക്കൽ സംഘങ്ങളും സംഭവ സ്ഥലത്ത് എത്തിച്ചേർന്നു. 

പീടിയാടിക്സ് കണ്‍സൽട്ടന്റിന്റെ നേതൃത്വത്തിൽ ജീവൻ രക്ഷ മാർഗങ്ങൾ അവലംബിക്കുകയും പ്രധാന ആംബുലൻസ് ടീമംഗങ്ങൾ ഒഴികെ ബാക്കിയെല്ലാവരെയും ബാരിക്കേടിന് പുറത്തേക്ക് പോകുവാനും അഭ്യർഥിക്കുകയും ചെയ്തു. കുട്ടിയുടെ മാതാവിനെയും കൊണ്ട് പോലീസ് ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ ഒപ്പം ഒരു സെഹിയോൻ ടീമംഗവും പോലീസ് കാറിൽ കുട്ടിയുടെ അമ്മയുടെ ആശ്വസിപ്പിക്കുവാൻ കൂടെയുണ്ടായിരുന്നു.

കൂടാതെ നിരവധി വോളന്റിയേഴ്സ് ഹോസ്പിറ്റലിൽ രാവിലെ മുതൽ ഒപ്പം ഉണ്ടായിരിക്കുകയും ഒപ്പം കണ്‍വൻഷന്റെ പ്രധാന ചുമതലക്കാരനായ ഫാ. സോജി ഓലിക്കൽ, ഫാ. അരുണ്‍, ഫാ. ബിജു എന്നിവർ ആശുപത്രിയിൽ എത്തുകയും മാതാപിതാക്കളോടോപ്പം പ്രാർത്ഥനപ്പൂർവ്വം നിലയുറപ്പിക്കുകയും ചെയ്തു.

സെഹിയോൻ യുകെയുടെ എല്ലാ ധ്യാനങ്ങളും കണ്‍വൻഷനുകളും നടക്കുമ്പോൾ നിയമപരമായി വേണ്ട എല്ലാ സുരക്ഷ ക്രമീകരണങ്ങളും ഒപ്പം ഓരോ കണ്‍വൻഷന് മുൻപും റിസ്ക്‌ അസസ്മെന്റും മറ്റു ഹെൽത്ത്‌ ആൻഡ്‌ സേഫ്റ്റി നടപടികളും കണ്‍വൻഷൻ സെന്ററുക്കാരുമായിട്ട് എപ്പോഴും നടത്തും. ഒപ്പം അതാത് സ്ഥലത്തെ പോലീസിന്റെ അനുമതിയും വാങ്ങിക്കും.

സോഷ്യൽ മീഡിയയിൽ വന്ന പ്രധാന ആരോപണങ്ങളിൽ ഒന്ന് കുട്ടിക്ക് വേണ്ടി പ്രാർതിച്ചില്ലയെന്നാണ്. ഇത് അസത്യമാണ്. സമയമെടുത്തു പ്രാർതിച്ചില്ല എന്നത് സത്യമാണെങ്കിലും അപ്പോഴത്തെ സാഹചര്യത്തിൽ സാങ്കേതിക നിയമ പ്രശ്നങ്ങളിലാണ് പരസ്യമായി പറയാതിരുന്നത്. കുട്ടിയുടെ മാതാപിതാക്കളുടെ പേര് വിവരങ്ങൾ ഉടനെ പറയാൻ പറ്റില്ലെന്ന് പോലീസ് പറഞ്ഞു. 

അതേ സമയം കുഞ്ഞിന്റെ ജീവൻ നില നിർത്തണമേയെന്ന് സെഹിയോൻ മധ്യസ്ഥ പ്രാർത്ഥന ടീം അംഗങ്ങൾ ശക്തിപ്പൂർവ്വം പ്രാർത്ഥന അർപ്പിക്കുകയും ഉച്ചക്ക് ശേഷം ഫാ.സോജി ഓലിക്കൽ ഗുരുതരമായ അവസ്ഥയിൽ ഹോസ്പിറ്റലിൽ കഴിയുന്ന കുട്ടിക്ക് വേണ്ടി പേരെടുത്തു പറഞ്ഞു പ്രാർത്ഥന നടത്തിയതുമാണ്. സത്യത്തെ അസത്യമാക്കുന്നത് എന്തിനു വേണ്ടിയെന്നു ഇപ്പോഴും മനസിലാകുന്നില്ല.

സഭയുടെ വിശ്വാസത്തിൽ യേശു നാമത്തിലാണ് സൌഖ്യങ്ങളും അനുഗ്രഹങ്ങളും വർഷിക്കപ്പെടുന്നത്. ദൈവേഷ്ട അനുസരിച്ച് പ്രവർത്തിക്കുന്ന കാലഘട്ടത്തിലെ പ്രവാചകരിൽ ഒരാളാണ് ഫാ. സേവ്യർ ഖാൻ വട്ടായിൽ. ഫാദറിന്റെ ശുശ്രൂഷകൾ വഴി അനുഗ്രഹങ്ങളും തീക്ഷ്ണമായ വിശ്വാസങ്ങളും ലഭിച്ച കോടിക്കണക്കിനു വിശ്വാസികൾ ഉണ്ടെന്നുള്ളത് സത്യമാണ്.

ബിർമിങ്ങ്ഹാം അതിരൂപതയോട് ചേർന്ന് പ്രവർത്തിക്കുന്ന സെഹിയോൻ യുകെ സാമ്പത്തിക ലാഭത്തിനു വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനമല്ല. പരിശുദ്ധാത്മാവിന്റെ വെളിപ്പെടുത്തലിനു അനുസരിച്ച് നിസ്വാർത്ഥമായി   പ്രവർത്തിക്കുന്ന ദൈവജനത്തിനു വേണ്ടുന്നതായ വചനങ്ങൾ പങ്ക് വഹിക്കുന്ന ശുശ്രൂഷയാണിത്‌. സമൂഹമാഗ്രഹിച്ചത് പോലെ പരസ്യമായി സമയമെടുത്തു നിയമങ്ങളെ വെല്ലുവിളിച്ചു പ്രാർതിക്കാത്തത് കുറ്റകരമാണെങ്കിൽ യുകെ മലയാളി സമൂഹത്തോട് ഒന്നടങ്കം ക്ഷമ ചോദിക്കുന്നു.

സംഭവ ദിവസം തന്നെ ഫാ.സേവ്യർ ഖാൻ വട്ടായിൽ ആശുപത്രിയിൽ എത്തുകയും കുടുംബങ്ങളെ സമാശ്വസിപ്പിക്കുകയും ചെയ്തു. ഇന്നലെ ഫാ. സോജി ഓലിക്കലും ടീമംഗങ്ങളും ഭവനത്തിൽ പ്രാർത്ഥന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.  

  




കൂടുതല്‍വാര്‍ത്തകള്‍.