CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 11 Minutes 58 Seconds Ago
Breaking Now

യുകെയിലെ 'നസ്രത്തിൽ' തീർത്ഥാടനം ഞായറാഴ്ച; നിർദ്ദേശങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

വാല്‍ത്സിങ്ങാം:പരിശുദ്ധ അമ്മ ഗബ്രിയേൽ മാലാഖയിലൂടെ മംഗള വാർത്ത ശ്രവിച്ച നസ്രത്തിലെ ഭവനം യു കെ യിലേക്ക് അത്ഭുതകരമായി പകർത്തി സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന മരിയൻ പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാമിൽ സീറോ മലബാർ സഭ നടത്തുന്ന ഒമ്പതാമത് തീർത്ഥാടനത്തിൽ  വൻ ജനാവലിയെയാണ് പ്രതീക്ഷിക്കുന്നത്. അതിനാലെ തന്നെ ഗതാഗത അസൌകര്യങ്ങൾ ഒഴിവാക്കുന്നതിനായി തീർത്ഥാടനത്തിനു എത്തുന്നവർ സുരക്ഷാ ക്രമീകരണങ്ങളും വോളണ്ടിയേഴ്സ് നല്കുന്ന നിർദ്ദേശങ്ങളും പാലിക്കണമെന്ന് സംഘാടക സമിതി പ്രത്യേകം അഭ്യർത്തിച്ചു. 

തീർത്ഥാടനത്തിൽ പങ്കു ചേരുവാൻ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ സ്ലിപ്പർ ചാപ്പലിന്റെ കൊമ്പൌണ്ടിലും, തൊട്ടടുത്ത സ്ഥലങ്ങളിലുമായി വിസ്തൃതമായ സൗജന്യ പാർക്കിംഗ് സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കോച്ചുകളിലും, വാഹനങ്ങളിലും എത്തുന്നവർക്ക് തീർത്ഥാടനം ആരംഭിക്കുന്ന ഫ്രൈഡേ മാർക്കറ്റിലെ അനൗൻസിയെഷൻ ചാപ്പലിനു സമീപം ഉള്ള ലിറ്റിൽ വാൽത്സിങ്ങാമിലെ കോച്ച് പാർക്കിലോ, കാർ പാർക്കിലോ തീർത്ഥാടകരെ ഇറക്കിയ ശേഷം വാഹനങ്ങൾ തിരിച്ചു പോയി സ്ലിപ്പർ ചാപ്പൽ പാർക്കിങ്ങിൽ പാർക്ക് ചെയ്യേണ്ടതാണ്.

അനൗൻസിയെഷൻ ചാപ്പലിലേക്ക്‌ ഉള്ള വാഹന ഗതാഗതം തീർത്ഥാടന സൌകര്യാർത്ഥം 11:30 ഓടെ ട്രാഫിക് പോലീസ് ബ്ലോക്ക് ചെയ്യും. നടക്കുവാൻ ബുദ്ധിമുട്ടുള്ളവരും, കൊച്ചു കുട്ടികൾ ഉള്ളവരും അതിനു മുമ്പായി വാഹനങ്ങളിൽ എത്തി ആരംഭ വേദിയിൽ ഇറങ്ങാവുന്നതാണ്. വാഹനങ്ങൾ ദൂരെ പാർക്ക്‌ ചെയ്യേണ്ടി വരുന്നതിനാൽ തീർത്ഥാടകർ തങ്ങളുടെ മരുന്നുകൾ, കുടിക്കുവാനുള്ള വെള്ളം, സ്നാക്സ് തുടങ്ങി അത്യാവശ്യ സാധനങ്ങൾ കൈവശം തന്നെ കരുതേണ്ടതാണ്. കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുന്ന സ്ഥലം ആയതിനാൽ കുട കയ്യിൽ കരുതുന്നത് നല്ലതാണ്. 

മരിയ പുണ്യ ഗീതങ്ങൾ ആലപിച്ചും,പരിശുദ്ധ ജപമാല സമർപ്പിച്ചും,പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥം യാചിച്ചും ഭയ ഭക്തി ബഹുമാനത്തോടെ തീർത്ഥാടകർ  രണ്ടു ലൈനായി നടന്നു നീങ്ങണമെന്നും, ലൈൻ മുറിയാതിരിക്കുവാൻ അതാതു കമ്മ്യുനിട്ടികൾ തന്നെ ശ്രദ്ധിക്കണമെന്നും അഭ്യർത്ഥനയുണ്ട്.മുത്തുക്കുടകൾ ഉള്ളവർ എല്ലാം കുട കൊണ്ടു വന്നാൽ തീർത്ഥാടനം കൂടുതൽ വർണ്ണാഭമാക്കാവുന്നതാണ്. വിനോദ സഞ്ചാര ഏരിയ ആയതിനാൽ റോഡുകളിൽ ട്രാഫിക് തിരക്ക് അനുഭവപ്പെടുവാൻ സാദ്ധ്യതയുള്ളതിനാൽ ഭവനങ്ങളിൽ നിന്നും മുൻകൂട്ടി യാത്ര തിരിക്കുന്നത് ഉത്തമം ആയിരിക്കും.

തീർത്ഥാടനം സ്ലിപ്പർ ചാപ്പലിൽ എത്തിച്ചേർന്ന ശേഷം ഭക്ഷണം കഴിക്കുവാനുള്ള ഇടവേള ഉണ്ടായിരിക്കുന്നതാണ്.സ്വാദിഷ്ടമായ ചൂടൻ ഭക്ഷണങ്ങൾ ചാപ്പൽ പരിസരത്തു തയ്യാറാക്കിയിരിക്കുന്ന ഫുഡ്‌ സ്റ്റാളുകളിൽ മിതമായ നിരക്കിൽ ലഭ്യമായിരിക്കുന്നതാണ്. തീർത്ഥാടകരുടെ പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അവരവരുടെ ഭക്ഷണ അവശിഷ്ടങ്ങളോ, മറ്റു വെയിസ്റ്റ്കളോ ഉണ്ടെങ്കിൽ അത് നിക്ഷേപ്പിക്കേണ്ട സ്ഥലത്ത് തന്നെ ഇടണം എന്ന് അഭ്യർത്തനയുണ്ട്.  

ജൂലൈ 20 നു ഞായറാഴ്ച ഉച്ചക്ക് 12 :00 മണിക്ക് വാല്‍ത്സിങ്ങാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ (എൻആർ22 6 ഡിബി) നിന്നും ഈസ്റ്റ് ആംഗ്ലിയായുടെ ബിഷപ്പ് അലന്‍ ഹോപ്പ്‌സ് തുടക്കം കുറിക്കുന്ന സ്ലിപ്പര്‍ ചാപ്പലിലേക്കുള്ള (എൻആർ22 6 എഎൽ)   തീര്‍ത്ഥാടനം ആമുഖ പ്രാര്‍ത്ഥനയോടെ ആരംഭിക്കും.മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമർപ്പിച്ചുകൊണ്ട്, വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും,വാദ്യ മേളങ്ങളുടെയും വർണ്ണാഭമായ  അകമ്പടിയോടെ മരിയ ഭക്തര്‍ തീര്‍ത്ഥാടനം നടത്തും.  

തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം (13:15) തീര്‍ത്ഥാടന സന്ദേശം, കുട്ടികളെ അടിമ വെക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളെ അടിമ വെക്കുവാൻ ആഗ്രഹിക്കുന്നവർ വോളണ്ടിയെഴ്സിൽ നിന്നും അതിനായുള്ള കൂപ്പണ്‍ മുൻ കൂട്ടി വാങ്ങിയ ശേഷം നിർദ്ദേശങ്ങൾക്ക് അനുസൃതമായി  അടിമ വെക്കുവാൻ ക്യു പാലിച്ചു മുന്നോട്ടു വരേണ്ടതാണ്.

ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ  തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ മുഖ്യാഥിതി ജോർജ്ജ് രാജേന്ദ്രൻ പിതാവ്, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. കോർഡിനേട്ടർ റവ.ഡോ.തോമസ്‌ പാറയടിയിൽ, ഫാ.മാത്യു ജോർജ്ജ് വണ്ടാലക്കുന്നേൽ, ഫാ.ടെറിൻ മുള്ളക്കര, ഫാ.ഫിലിഫ് ജോണ്‍ പന്തംതൊട്ടിയിൽ യു കെ യുടെ നാനാ ഭാഗത്ത് നിന്നും എത്തുന്ന  മറ്റു വൈദികരും സഹ കാർമ്മികരായിരിക്കും.മാത്യു വണ്ടാലക്കുന്നേലച്ചൻ വിഷിശ്ടാതിഥികളെയും തീർത്ഥാടകരെയും ആമുഖമായി സ്വാഗതം ചെയ്യും.  

യുകെയിലെ മുഴുവൻ മാതൃ ഭക്തരും ഞായറാഴ്ച  തീർത്ഥാടനത്തിൽ അണി നിരക്കുമ്പോൾ വാല്‍ത്സിങ്ങാം മലയാള മാതൃ സ്തോത്രങ്ങളാൽ മുഖരിതമാവും. ഇവിടം സന്ദർശിക്കുന്നവർക്ക് തങ്ങളുടെ പ്രാർത്തനകൾക്ക് മറുപടി ലഭിക്കുന്നതായും,അവിടുത്തെ തീർത്ഥ ജലം രോഗ ശാന്തി നൽകുന്നതായുമുള്ള അനുഭവ സാക്ഷ്യങ്ങൾ ലോകമെങ്ങും പ്രസിദ്ധമാണ്. തീർത്ഥാടകരുടെ വൻ വരവാണ് കഴിഞ്ഞ നൂറു കണക്കിന് വർഷങ്ങളായി വാൽഷിങ്ങാമിൽ നടക്കുന്നത്.

തീർത്ഥാടനത്തിൽ പങ്കു ചേരുന്നവർ ഈ ദൗത്യം അനുഗ്രഹ പൂരിതമാകുവാൻ മാനസ്സികമായും, ആത്മീയമായും ഒരുങ്ങി വരുവാൻ വൈദികരായ മാത്യു, ടെറിൻ, ഫിലിപ്പ് എന്നിവർ  പ്രത്യേകം അഭ്യർത്തിച്ചു. പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയിൽ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടത്തിപ്പോരുന്ന യുകെയിലെ ഏറ്റവും വലിയ തീർത്താടനത്തിലേക്ക് ഹണ്ടിംങ്ഡൻ സീറോ മലബാർ കമ്മ്യൂണിറ്റി ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജെനി ജോസ് - 07828032662, ലീഡോ ജോർജ് - 07838872223 

ജീജോ  ജോർജ് - 07869126064 

ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പല്‍ (എൻആർ22 6 ഡിബി) സ്ലിപ്പര്‍ ചാപ്പല്‍ (എൻആർ22 6 എഎൽ)  

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.