CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 21 Minutes 20 Seconds Ago
Breaking Now

ശ്രേഷ്ഠ കാതോലിക്ക ബാവയുടെ ബെല്‍ഫാസ്റ്റ് സന്ദര്‍ശനം ഇന്ന് മുതല്‍ ആരംഭിക്കുന്നു

ഇപ്പോൾ യുകെ സന്ദർശിച്ചു കൊണ്ടിരിക്കുന്ന മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യാക്കോബ് ബുർദ്ദാനയും കിഴക്കിന്റ കാതോലിക്കയുമായ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ മുന്നു ദിവസത്തെ ബെല്‍ഫാസ്റ്റ് സന്ദര്‍ശനത്തിനായി ഇന്നെത്തിചേരുന്നു. വൈകിട്ട് 4.00 മണിക്ക് ബെല്‍ഫാസ്റ്റ് സിറ്റി എയര്‍ പോര്‍ട്ടില്‍ എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവയെ ബെല്‍ഫാസ്റ്റ് സെന്റ്‌ ഇഗ്നാത്തിയോസ് ഏലിയാസ് ഇടവക വികാരി റവ ഫാ. എബിന്‍ മര്‍ക്കോസിന്റെ നേതൃത്വത്തില്‍‍ ഇടവക ഭരണസമതിയും കൌണ്‍സില്‍ അംഗങ്ങളും ഇടവക ജനങ്ങളും ചേര്‍ന്ന് സ്വീകരിക്കുന്നു.

ശ്രേഷ്ഠ ബാവയുടെ കാര്‍മ്മികത്വത്തില്‍ വെള്ളിയാഴ്ച വൈകീട്ട് 6.30നു ഇടവകയില്‍ സന്ധ്യാപ്രാര്‍ത്ഥന നടത്തുന്നതും. ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് ശ്രേഷ്ഠ ബാവയ്ക്ക് ഇടവകയുടെ നേതൃത്വത്തില്‍ ഗംഭീരമായ സ്വീകരണ പരിപാടികള്‍ ഒരുക്കിയിരിക്കുന്ന. അതിനു ശേഷം ശ്രേഷ്ഠ ബാവയുടെ മഹനീയമായ കാര്‍മ്മികത്വത്തില്‍ പ്രഭാത പ്രാർത്ഥനയും വിശുദ്ധ കുര്‍ബാനയും നടത്തപ്പെടുന്നു. 

പള്ളിയുടെ അഡ്രസ്‌:

Church Address:  

Musgrave Park Hospital Chapel

20 Stockman's Lane

Belfast BT9 7JB

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Contact Details:

Fr Siby Varghese Valayil  - 07412058104

Fr Abin Markose - 07736547476

Niju Baby  - 07894958306

 

Shibu Abraham - 07960768294




കൂടുതല്‍വാര്‍ത്തകള്‍.