CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 56 Minutes 17 Seconds Ago
Breaking Now

മലങ്കര യാക്കോബായ സുറിയാനി സഭയുടെ യുകെ റിജിയണ്‍ ശ്രേഷ്ഠ കാതോലിക്ക ബാവയുടെ ജന്മദിനവും കാതോലിക്ക സ്ഥാനാരോഹണ വാർഷികവും ആഘോഷിച്ചു

ഇപ്പോൾ യുകെ സന്ദർശിച്ചുകൊണ്ടിരിക്കുന്ന മലങ്കര യാക്കോബായ സുറിയാനി ഓര്ത്തഡോക്സ് സഭയുടെ യാക്കോബ് ബുർദ്ദാനയും കിഴക്കിന്റ കാതോലിക്കയുമായ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ മാഞ്ചസ്റ്റർ ഇടവക സന്ദര്‍ശനവേളയില്‍ ബാവയുടെ കാതോലിക്ക സ്താനോരോഹണത്തിന്റെ പതിമൂന്നാമത് വാർഷികവും ബാവയുടെ ഏണ്‍പത്തിഏഴാമതു ജന്മദിനവും റീജിയണിലെ മാഞ്ചെസ്റ്റർ ഇടവകയിൽ വച്ച് യുകെ റീജിയണല്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു.

55a5cffd87019.jpg

ഞായറാഴ്ച രാവിലെ മാഞ്ചസ്റ്റർ സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകയിൽ എത്തിചേര്ന്ന ശ്രേഷ്ഠ ബാവായെ യുകെ റീജിയണൽ കൌണ്‍സിൽ സെക്രടറി റവ. ഫാ. ഗീവർഗീസ് തണ്ടായത്തും , ഇടവക സഹ വികാരി റവ. ഫാ. എൽദോസ് വട്ടപ്പറമ്പിലിന്റെയും നേതൃത്വത്തിൽ സുറിയാനി പാരമ്പര്യത്തിൽ സ്വീകരിച്ച് പള്ളിയിലെക്കാനയിച്ചു. പ്രസ്തുത സ്വീകരണ ചടങ്ങിൽ റവ. ഫാ. എൽദോസ് കൌങ്ങിന്പള്ളി , ഇടവകാംഗം റവ. ഫാ. പീറ്റർ കുര്യാക്കോസ്, നാട്ടിൽ നിന്നും ബാവയെ അനുഗമിക്കുന്ന റവ. ഫാ. ഷാനു , ഡീക്കൻ തോമസും ഒപ്പം യുകെ റീജിയണൽ കൌണ്‍സിൽ അംഗങ്ങളും , മാഞ്ചെസ്റ്റർ ഇടവകയിലെ എലാ അംഗങ്ങളും സഭയുടെ നോർത്ത്‌വെസ്റ്റ് മേഖലയിലുള്ള ഇടവകകളായ ലിവർപൂൾ സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി ഇടവക പ്രസ്റ്റണ്‍ സെന്റ്‌ മേരീസ് യാക്കോബായ ഇടവക, നോർത്താംപടൻ സെന്റ്മേരീസ് യാക്കോബായ സുറിയാനി ഇടവക, ലീഡ്സ്‌ സെന്റ്‌ ജോര്ജ് യാക്കോബായ സുറിയാനി ഇടവക, ബിര്‍മിംഗ്ഹാം സെന്റ്‌ ജോര്‍ജ് യാക്കോബായ സുറിയാനി ഇടവകകളിലെയും അംഗങ്ങൾ പങ്കെടുത്തു.

 

55a5d0677c036.jpg

തുടർന്നു നടന്ന പ്രഭാത  പ്രാർഥനയിലും വിശുദ്ധ കുർബാനയിലും, വിശുദ്ധ ദൈവ മാതാവിന്റെ നാമത്തിലുള്ള മധ്യസ്ഥ പ്രാർഥനയും ശ്രേഷ്ഠ ബാവാ തിരുമനസിന്റെ മഹനീയ കാര്‍മികത്വത്തില്‍ നടത്തപ്പെട്ടു.

55a5d0f68e6a4.jpg

വിശുദ്ധ കുർബാനാന്തരം നടന്ന പ്രത്യേക സമ്മേളനത്തിൽ യുകെ റീജിയണൽ കൌണ്‍സിൽ സെക്രട്ടറി റവ. ഫാ. ഗീവർഗീസ് തണ്ടായത്ത്  സ്വാഗതം ആശംസിക്കുകയും. ശ്രേഷ്ഠ ബാവയുടെ ശുശ്രൂഷ കാലഘട്ടത്തിനെ പ്രകീർത്തിചു കൊണ്ട്  സംസാരിക്കുകയും ചെയ്തു. മറുപടി പ്രസംഗത്തിൽ ബാവാ തിരുമനസ് യുകെ  മലങ്കര ബന്ധത്തിന്റ്  ആഴവും അത് കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അതുവഴി അന്ത്യോഖ്യാ മലങ്കര ബന്ധം പരിപാലിക്കപ്പെടുവാനും, വിശ്വാസവും ചരിത്രവും സംരക്ഷിക്കുവാനും വരും തലമുറകളിൽ അത് പകരുവാനും ബാവ കല്പ്പിച്ചറിയിച്ചു. തുടർന്നു ബാവാ തിരുമനസ് പ്രത്യേകം തയാറാക്കിയ കേക്ക് മുറിച്ചു കൊണ്ട് ജന്മദിനവും സ്താനോരോഹണത്തിന്റെ വാര്ഷികവും ആഘോഷിച്ചു.

55a5d1836a970.jpg

റീജിയണൽ കൌണ്‍സില്‍ പ്രതിനിധികളും പങ്കെടുത്ത ഇടവക പ്രതിനിധികളും ബാവയുടെ കൈമുത്തി പാരതോഷികങ്ങള്‍ സമര്‍പ്പിച്ചു. റിജിയണൽ കൌണ്‍സിൽ ട്രഷറർ ശ്രി ജേക്കബ് കോശി നന്ദി രേഖപ്പെടുത്തി.




കൂടുതല്‍വാര്‍ത്തകള്‍.