CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 43 Minutes 11 Seconds Ago
Breaking Now

സെന്‍ട്രല്‍ മാഞ്ചസ്റ്ററിലെ സംയുക്ത തിരുന്നാള്‍ ഭക്തിനിര്‍ഭരമായി

സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ വിശുദ്ധ തോമാശ്ലീഹായുടേയും അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുന്നാള്‍ ഭക്തിനിര്‍ഭരമായി.ശനിയാഴ്ച ഇടവക വികാരി ഫാ ഇയാന്‍ ഫാരല്‍ കൊടിയേറ്റിയതോടെയാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്.അന്നേദിവസം ഇടവകയിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ,മാമോദിസ എന്നിവയും നടന്നിരുന്നു.പ്രധാന തിരുന്നാള്‍ ദിനമായിരുന്ന ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് തിരുന്നാള്‍ കുര്‍ബാനയ്ക്ക് തുടക്കമായി.

55a603912edf3.jpg

55a60183787d6.jpg

55a6010bb3e6c.jpg

ഇടവകയിലെ 7 വാര്‍ഡുകളില്‍ നിന്നും പ്രതിനിധികള്‍ ചേര്‍ന്ന് നടത്തിയ കാഴ്ചവെയ്‌പ്പോടെയാണ് ദിവ്യബലിയ്ക്ക് തുടക്കമായത്.ഫാ ജ്യോതിഷ് പുറവക്കാട്ടില്,ഫാ പ്രിന്‍സ് തോമസ്,ഫാ തോമസ് തൈക്കൂട്ടത്തില്‍ തുടങ്ങിയവര്‍ ദിവ്യബലിയില്‍ കര്‍മ്മീകരായി.റോയി മാത്യുവിന്റെ നേതൃത്വത്തിലുള്ള ഗായക സംഘത്തിന്റെ ആലാപനങ്ങള്‍ ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി.ദിവ്യബലിയെ തുടര്‍ന്ന് ലദീഞ്ഞോടെ തുരുന്നാള്‍ പ്രദക്ഷിണത്തിന് തുടക്കമായി.മുത്തുകുടകളും പൊന്നിന്‍ കുരിശുകളുടേയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചു നടന്ന പ്രദക്ഷിണത്തില്‍ ബോള്‍ട്ടണ്‍ ബീറ്റ്‌സ് മേളപ്പെരുപ്പം തീര്‍ത്തു.

55a60203c4a1d.jpg

പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം വിശുദ്ധ കുര്‍ബ്ബാനയുടെ ആശിര്‍വാദവും നടന്നതോടെ പാരിഷ് ഹാളില്‍ കലാസന്ധ്യയ്ക്ക് തിരിതെളിഞ്ഞു.സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിവിധ കലാപരിപാടികളുമായി വേദിയിലെത്തി.ഇതോടെ കലാപരിപാടികള്‍ ഏവര്‍ക്കും മികച്ച വിരുന്നായി.

55a60295aaa6e.jpg

55a60275b42ff.jpg

55a6033ab398c.jpg

പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ തോമസ് തൈക്കൂട്ടത്തില്‍ ട്രസ്റ്റി അനില്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി.




കൂടുതല്‍വാര്‍ത്തകള്‍.