CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 39 Minutes 52 Seconds Ago
Breaking Now

യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ 'ഫാമിലി ഫണ്‍ ഡേ' വിജയകരമാക്കിയ എല്ലാവർക്കും നന്ദി. സൂപ്പർ ടാലെന്റ്റ് അവാർഡ് ജെഫ് മാത്യുവിനു

സാൽഫോഡ് മലയാളി അസോസിയേഷൻ ആതിഥെയത്വം വഹിച്ച ചടങ്ങിൽ യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡഡ് അഡ്വ സിജു ജോസഫിന്റെ അധ്യക്ഷതയിൽ യുക്മ നാഷണൽ സെക്രട്ടറി ശ്രീ സജിഷ് ടോം ഉദ്ഘാടനം ചെയ്തതോടെ 'ഫാമിലി ഫണ്‍ ഡേ' യ്ക്ക് തുടക്കമായി.

നോർത്ത് വെസ്റ്റ് റീജിയനിലെ വിവിധ അസോസിയേഷനുകളിൽ നിന്നെത്തിയ അംഗങ്ങളുടെ ഒരു കുടുംബ കൂട്ടായ്മ്മയാണ് സാൽഫോഡിൽ അരങ്ങേറിയത്.വിവിധ ആൾക്കാരുടെ ഒരു പരിചയപ്പെടലും മനസ്സു കുളിർക്കെ ആസ്വദിക്കാനുമുള്ള കൊച്ചുകൊച്ചു കലാ വിരുന്നുകളും ഒത്തു ചേർന്ന ഒരു വേദിയായി ഈ  'ഫാമിലി ഫണ്‍ ഡേ' മാറിയെന്നതിൽ എല്ലാവരോടും നന്ദി പറയുന്നു. 

55af204e462f9.jpg

ഫാമിലി ഫണ്‍ ഡേയുടെ ഭാഗമായി നടത്തിയ ചിത്രരചനാ മത്സരത്തിൽ നിരവധി കുട്ടികളാണ് പങ്കെടുത്തത് 12 വയസ്സിനു മുകളിലുള്ളവരുടെ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് നവീൻ തങ്കച്ചൻ രണ്ടാം സ്ഥാനം ലഭിച്ചത് നേഹ ബിജു മൂന്നാം സ്ഥാനം ലഭിച്ചത് ജയിസൻ ജിജി എന്നിവർക്കാണ്.12 വയസ്സിനു താഴെയുള്ളവരുടെ മത്സരത്തിൽ ഒന്നാം സ്ഥാനം പങ്ക് വച്ചത് അഞ്ചെല ടോം,ജോഷ്ന ജിജി രണ്ടാം സ്ഥാനം പങ്ക് വച്ചത് ,ക്രിസ്റ്റി തങ്കച്ചൻ , ജോഹന ജിജി മൂന്നാം സ്ഥാനം പങ്ക് വച്ചത് സാന്ദ്ര സോണി ,ടീന വർക്കി എന്നിവർക്കാണ്.

 

55af2112ba07b.jpg

ഈ ഫാമിലി ഫണ്‍ ഡേയുടെ ഒരു വലിയ പ്രത്യേകതയെന്നത് രണ്ട് അംഗങ്ങളുടെ അമ്മമാർ രണ്ട് ചെറുപ്പക്കാരെ പരാജയപ്പെടുത്തിയതും സെമിയിൽ അവർ പരസ്പരം ഏറ്റുമുട്ടി നിശ്ചിത സമയം പിടിച്ച് ടൈ ബ്രെക്കർ ആയതും എല്ലാവരെയും സന്തോഷഭരിതരാക്കി. സാൽഫോഡ് മലയാളി അസോസിയേഷനിലെ ലജു ജേക്കബിന്റെ അമ്മ ശ്രീമതി അച്ചാമ്മയെയും സിന്ദുവിന്റെ അമ്മ ശ്രീമതി ചന്ദ്രികയെയും ഈ ചടങ്ങിൽ പ്രത്യേകം ആദരിക്കുകയും ട്രോഫി നല്കുകയും ചെയ്തു.

സ്ത്രികളുടെ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് സാൽഫോഡ് മലയാളി അസോസിയേഷനിലെ സിന്ദുവിനും രണ്ടാം സ്ഥാനം ലഭിച്ചത് ഗ്രേസി ജയിംസ് എന്നിവർക്കുമാണ്. പുരുഷന്മ്മാരുടെ 70 കിലോയ്ക്ക് മുകളിലുള്ളവരുടെ പഞ്ചഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് ബോൽട്ടനിലെ ജോഷി വർക്കി രണ്ടാം സ്ഥാനം ലഭിച്ചത് ഒൽദാമിലെ ലൈജു മാനുവൽ എന്നിവർക്കാണ്. പുരുഷന്മ്മാരുടെ 70 കിലോയ്ക്ക് താഴെയുള്ളവരുടെ പഞ്ചഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് ബോൾട്ടനിലെ നോയൽ തോമസ്‌ രണ്ടാം സ്ഥാനം ലഭിച്ചത് സാൽഫോഡിലെ ബിനോയി മാത്യുവും ആണ്.

55af2250469f3.jpg

 

55af2433614e8.jpg

മുൻ യുക്മ സ്റ്റാർ സിംഗർ ശ്രീ രഞ്ജിത്ത് ഗണേഷിന്റെ ഗാനങ്ങളും ഓൾഡാമിൽ നിന്നെത്തിയ ഗിറ്റാറിസ്റ്റ് ആനൂപിന്റെ പ്രകടനവും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ജെയിംസ് & ബിജു കൂട്ടുകെട്ടിന്റെ രുചികരമായ ഭക്ഷണം ചടങ്ങിന് കൂടുതൽ ആസ്വാധ്യതയേകി. ആതിഥേയത്വം വഹിച്ച സാൽഫോഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ ജിജി അബ്രഹാമിന്റെ നേതൃത്വത്തിൽ, അവിടുത്തെ അംഗങ്ങൾ എണ്ണയിട്ട യന്ത്രം പോലെയാണ് ഈ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചത്. ഇവരെ പ്രത്യേകം അഭിനന്ദിക്കുന്നു.


അവതാരകരായെത്തിയ ട്രീസ ജെയിംസ് , സോവിയ സോണി ആഘോഷങ്ങൾക്ക് കൂടുതൽ ഊർജ്ജവും ഭംഗിയുമുള്ളതാക്കി. ചിത്ര രചനയുടെയും പഞ്ചഗുസ്തിയുടെയും ജഡ്ജസ് ആയിയെത്തിയ ആർട്ടിസ്റ്റ് മോനിച്ചന്റെയും ശ്രീ തങ്കച്ചന്റെയും നിസ്വാർത്ഥ സേവനം ഫാമിലി ഫണ്‍ ഡേയ്ക്ക് കൂടുതൽ കരുത്തേകി.

ചടങ്ങിൽ യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി ശ്രിമതി ആൻസി ജോയി,നാഷണൽ എക്സിക്യുട്ടീവ് അംഗം ശ്രീ  ദിലീപ് മാത്യു , റീജിയണൽ വൈസ് പ്രസിഡന്റ്‌ ശ്രീ ജോബ്‌ ജോസഫ് , ട്രഷറർ ശ്രീ ലൈജു മാനുവൽ, സാൽഫോഡ് അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ ജിജി അബ്രഹാം, സെക്രട്ടറി ശ്രീ ബിജു കരോടൻ ട്രഷറർ ശ്രീ സോണി തോമസ്‌ എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു. റീജിയണൽ സെക്രട്ടറി ശ്രീ ഷിജോ വർഗ്ഗീസ് സ്വാഗതവും ആർട്സ് കോഡിനെറ്റർ ശ്രീ സുനിൽ മാത്യു നന്ദിയും അർപ്പിച്ചു.

ഫാമിലി ഫണ്‍ ഡേയുടെ വിജയത്തിനായി സഹകരിച്ച ഫസ്റ്റ് റിംഗ് ഗ്ലോബൽ ഓണ്‍ലൈൻ   ട്യുഷനും, അലൈഡ് ഫിനാൻഷ്യൽ സർവ്വിസസും, ഏലൂർ കണ്‍സൾട്ടൻസിയും, ബീ വണ്‍ യുകെയ്ക്കും പ്രത്യേകം നന്ദിയർപ്പിക്കുന്നു.  ഈ ഫാമിലി ഫണ്‍ ഡേയിൽ പങ്കെടുത്ത എല്ലാ മഹത് വ്യക്തികൾക്കും യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ  പ്രത്യേകം നന്ദി ഒരിക്കൽ കൂടി അറിയിക്കട്ടെ . 

ആഘോഷ പരിപാടികളുടെ ഫോട്ടോകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 

 




കൂടുതല്‍വാര്‍ത്തകള്‍.