CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 58 Minutes 27 Seconds Ago
Breaking Now

മനുഷ്യസ്നേഹത്തിന്റെ ഉത്തമ മാതൃകയായി യുക്മ മിഡ് ലാൻഡസ് റീജിയൻ

യുക്മയുടെ എല്ലാ പ്രവർത്തനങ്ങൾക്കും  പൂർണ  പിന്തുണ നൽകി സംഘടനയുടെ നെടും തൂണായി എക്കാലവും നിലകൊണ്ടിട്ടുള്ള റീജിയൻ ആണ് ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാണ്ട്സ്.നാഷണൽ കമ്മിറ്റിയുടെ ഏതൊരു പരിപാടിയും ഏറ്റെടുത്ത് പൂർണ വിജയത്തിൽ എത്തിച്ച പാരമ്പര്യം ആണ് റീജിയന് ഉള്ളത്. ഏറ്റവും ഒടുവിലായി യുക്മ നാഷണൽ കമ്മിറ്റി ആഹ്വാനം ചെയ്ത നേപ്പാൾ ചാരിറ്റി ധനസഹായ ശേഖരണത്തിലും റീജിയൻ ഈ പതിവ് തെറ്റിച്ചില്ല. സംഘടനാ സംവിധാനങ്ങൾ പൂർണമായി ഉപയോഗിച്ച് അംഗ സംഘടനകളിൽ നിന്നും സംഭാവനകൾ സ്വീകരിക്കുന്നത് അവസാനിച്ചപ്പോൾ പുത്തൻ സാധ്യതകൾ തേടിയാണ് മിഡ്ലാണ്ട്സ് മാതൃകയായത്.

55af5d1ba5cd8.jpg

കഴിഞ്ഞ 18 ശനിയാഴ്ച ബര്‍മിങ്ഹാമില്‍ സട്ടോണ്‍ കോള്‍ഡ് ഫില്ടില്‍ വെച്ച് നടന്ന ദേശീയ കായിക മേളയുടെ വേദിയിൽ നേപ്പാള്‍ ചാരിറ്റിക്കു വേണ്ടി ചാരിറ്റി ഫുഡ്‌ സ്റ്റാൾ നടത്തിയായിരുന്നു റീജിയൻ മാതൃക കാട്ടിയത്. അതിൽ നിന്നും ലാഭം കിട്ടിയ മുഴുവൻ തുകയും നേപ്പാള്‍ ചാരിറ്റിക്കു വേണ്ടി മുതൽക്കുട്ടും . യുക്മ  ദേശിയ നിർവാഹക സമിതിയംഗങ്ങളായ ശ്രീ. അനീഷ്‌ ജോണ്‍, ശ്രീ. ടിറ്റോ തോമസ്‌ എന്നിവർ ചേർന്ന് ആദ്യ വില്പന നടത്തി. ശ്രീ. സന്തോഷ്‌ തോമസ്‌, ശ്രീ ജോർജ് ദേവസി, തുടങ്ങിയവർ ഫണ്ട് സമാഹരണത്തിനു നേതൃത്വം നൽകി .യുക്മ പ്രസിഡണ്ട് ശ്രീ ഫ്രാൻസിസ് മാത്യു ,യുക്മ ന്യൂസ്‌ ചീഫ് എഡിറ്റർ ബൈജു തോമസ്‌, യുക്മ മുൻ നാഷണൽ കമ്മിറ്റി അംഗം ബിനു മാത്യു, മൈക്ക പ്രസിഡണ്ട് ജോണ്‍ മുളയിങ്കൽ തുടങ്ങിവർ സ്റ്റാൾ സന്ദർശിക്കുകയും റീജിയന്റെ ഉദ്യമത്തെ അഭിനന്ദിക്കുകയും ചെയ്തു.

ഫണ്ട് സമാഹരണത്തിനു സഹായിച്ച എല്ലാ യുക്മ നേതാക്കളെയും അംഗങ്ങളെയും റീജണല്‍ പ്രസിഡണ്ട് ജയകുമാര്‍ നായർ പ്രത്യേകം നന്ദി അറിയിച്ചു. യുക്മയും ഡിസാസ്‌റ്റെര്‍ എമര്‍ജന്‍സി കമ്മിറ്റിയും പങ്കു ചേരുന്നതാണ് യുക്മ നേപ്പാള്‍ ദുരിതാശ്വാസ പദ്ധതി. പതിമുന്നു ചാരിറ്റി സംവിധാനങ്ങള്‍ ഉള്‍പെടുന്ന ഒരു ശൃഖലയാണ് ഡി ഇ സി. മലയാളികളുടെ ജനകീയ സംഘടന എന്ന നിലയില്‍ യുക്മയ്ക്കുള്ള സ്വാധീനത്തിന്റെ നേര്‍ക്കാഴ്ചയാണ് നേപ്പാള്‍ ചാരിറ്റിയിലൂടെ വെളിവാകുന്നത്. റീജനിൽ നിന്നും സമാഹരിച്ച തുക സംബന്ധിച്ച വിശദ വിവരങ്ങള്‍ വരും ദിവസങ്ങളിൽ പരസ്യപ്പെടുത്തുമെന്ന് റീജണൽ ട്രഷറർ സുരേഷ് കുമാർ, ചാരിറ്റി കോ ഓർഡിനെറ്റർ ജോണ്‍സൻ യോഹന്നാൻ എന്നിവർ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.