CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 39 Minutes 59 Seconds Ago
Breaking Now

മൂന്നു ദിവസം ഫാം ഹൗസിൽ അടിച്ചു പൊളിക്കാൻ കോതനല്ലൂർക്കാർ; ആറാമത് സംഗമം സെപ്റ്റംബർ 18 മുതൽ 20 വരെ....

മൂന്നു ദിവസം ഫാം ഹൗസിൽ അടിച്ചു പൊളിക്കാൻ ഉറച്ച് സെപ്റ്റംബർ 18 നായി കാത്തിരിക്കുകയാണ് യുകെയിലെ കോന്തനല്ലൂർ നിവാസികൾ. ആട്ടവും പാട്ടും കളിച്ചിരികളുമായി ഈ വർഷത്തെ സംഗമ പരിപാടികൾ വീറുറ്റതാക്കാൻ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച്‌ വരികയാണ് സംഘാടക സമിതി. മാൽവെണിലെ ഹൈബോൾ കണ്‍ട്രി സെന്ററാണ് സംഗമ പരിപാടികൾക്കായി ബുക്ക് ചെയ്തിരിക്കുന്നത്. യുകെയുടെ പല ഭാഗങ്ങളിലായുള്ള നൂറോളം വരുന്ന കുടുംബങ്ങൾ സംഗമ പരിപാടിക്ക് എത്തിച്ചേരുമെന്നാണ് സംഘാടകരുടെ കണക്കു കൂട്ടൽ. രജിസ്ട്രേഷൻ ആരംഭിച്ചു ഒരു മാസം പിന്നിടുമ്പോഴേക്കും ഇത് വരെ നാല്പതോളം കുടുംബങ്ങൾ തങ്ങളുടെ പങ്കാളിത്തം ഉറപ്പിച്ചു കഴിഞ്ഞു. 

18 വെള്ളിയാഴ്ച വൈകുന്നേരം 6 നു ഒത്തുകൂടി 20 ഞായറാഴ്ച വൈകുന്നേരത്തോടെ പിരിയാവുന്ന വിധത്തിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. വളരെ കുറഞ്ഞ ചിലവിൽ എന്റർടെയിൻമെന്റ് ഒരുക്കുക എന്നത് മുൻ നിർത്തിയാണ് സംഘാടക സമിതി പ്രവർത്തിക്കുന്നത്.   

55b072263d7b4.png	  

വെള്ളിയാഴ്ച രാത്രി ഡിജെ ഡാൻസ് പെർഫൊമൻസും, ശനിയാഴ്ചത്തെ കലാപരിപാടികളും, ഗെയിമുകളും, ഔട്ട്‌ഡോർ എന്റർടെയിൻമെന്റുമെല്ലാം മികച്ച അനുഭവം ആയിരിക്കും. നാടൻ വിഭവങ്ങളുമായി പ്രവർത്തിക്കുന്ന കിച്ചണിൽ നിന്നും സ്വാദിഷ്ടമായ വിഭവങ്ങൾ ചൂടോടെ വിളമ്പും. നാടൻ ബിരിയാണിയും, തട്ട് കട ദോശയും, കപ്പ ബിരിയാണിയും, പുട്ടും കടലക്കറിയും, പഴം പൊരിയും, ബോണ്ടയും എല്ലാം അപ്പപ്പോൾ ഉണ്ടാക്കി നൽകും.  

ജന്മനാടിന്റെ ഓർമയിൽ പ്രിയപ്പെട്ടവരേ കണ്ടുമുട്ടാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് യുകെയിലെ കോന്തനല്ലൂർ നിവാസികൾ. മാത്യൂ പുളിയോരത്തിന്റെയും സന്തോഷ്‌ ചെറിയാന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മുപ്പതംഗ കമ്മിറ്റിയാണ് ഈ വർഷത്തെ സംഗമ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. കോന്തനല്ലൂരിൽ നിന്നോ പരിസര പ്രദേശങ്ങളിൽ നിന്നോ യുകെയിലേക്ക് കുടിയേറിയവർക്കും ഇവിടെ നിന്നും വിവാഹം കഴിച്ചു പോയവർക്കും പരിപാടികളിൽ പങ്കെടുക്കാം. 

കൂടുതൽ വിവരങ്ങൾക്ക്:

55b07184953bb.png

55b072a338fbc.png





കൂടുതല്‍വാര്‍ത്തകള്‍.