CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 51 Minutes 31 Seconds Ago
Breaking Now

ബോൾട്ടൻ തിരുന്നാൾ ഓഗസ്റ്റ്‌ 7 മുതൽ 9 വരെ; വെള്ളിയാഴ്ച കൊടിയേറും, പ്രധാന തിരുന്നാൾ ഞായറാഴ്ച

ബോൾട്ടൻ ഔർ ലേഡി ഓഫ് ലൂർദ് ദേവാലായത്തിൽ പരിശുദ്ധ ദൈവ മാതാവിന്റെ സ്വർഗാരോഹണ തിരുന്നാൾ ഓഗസ്റ്റ്‌ 7 മുതൽ 9 വരെ ദിവസങ്ങളിലായി നടക്കും.

7 വെള്ളിയാഴ്ച വൈകുന്നേരം 6.30 നു തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് സാൽഫോർഡ് രൂപതാ സീറോ മലബാർ ചാപ്ലയിൻ ഫാ. തോമസ്‌ തൈകൂടത്തിൽ കൊടിയേറ്റുന്നതോടെ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന  ആഘോഷങ്ങൾക്ക്   തുടക്കമാകും. തുടർന്ന് ലദീഞ്ഞു, തിരുസ്വരൂപ പ്രതിഷ്ഠയും, പ്രസുദേന്തി വാഴ്ചയും കുർബാനയും നടക്കും.

ശനിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ നാല് വരെ ആരാധന പാരമ്പര്യങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ക്ലാസ് നടക്കും. തുടർന്ന് 6.30 നു നടക്കുന്ന ദിവ്യ ബലിയിൽ മോണ്‍. ജോണ്‍ ടെയിൽ കാർമ്മികനാകും. പ്രധാന തിരുന്നാൾ ദിനമായ ഞായറാഴ്ച രാവിലെ 10.45 നു ആഘോഷപൂർവ്വമായ തിരുന്നാൾ കുർബാനയ്ക്ക് തുടക്കമാകും. റവ. ഡോ. ജോസഫ് പാലയ്ക്കൽ CMI യുടെ മുഖ്യ കാർമികത്ത്വത്തിൽ നടക്കുന്ന തിരുന്നാൾ കുർബാനയിൽ മോണ്‍. ജോണ്‍ ടെയിൽ, ഫാ. മാത്യൂ ചുരപൊയ്കയിൽ, ഫാ. തോമസ്‌ തൈക്കൂട്ടത്തിൽ തുടങ്ങിയവർ സഹകാർമ്മികരാവും.

ഇതേ തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണത്തിന് തുടക്കമാകും. മുത്തുകുടകളും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ചൈതന്യം തുളുമ്പുന്ന പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ച് ബോള്‍ട്ടന്റെ തെരുവീഥികളിലൂടെ നീങ്ങുന്ന തിരുന്നാള്‍ പ്രദക്ഷിണം വിശ്വാസ സമൂഹത്തിന് ആത്മീയ ഉത്സവമാണ്. യുകെയിലെ പ്രമുഖ ചെണ്ടമേള ടീമായ ബോള്‍ട്ടണ്‍ ബീറ്റ്സ് പ്രദക്ഷിണത്തില്‍ മേളപ്പെരുക്കം തീര്‍ക്കുമ്പോള്‍ നാട്ടിലെ പള്ളി്‌പെരുന്നാള്‍ അനുഭവങ്ങള്‍ ബോള്‍ട്ടണില്‍ പുനര്‍ജനിക്കും. പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം വിശുദ്ധ കുര്‍ബ്ബാനയുടെ ആശിര്‍വ്വാദവും തുടര്‍ന്ന് സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും. ഇതേ തുടര്‍ന്ന് പാരിഷ് ഹാളില്‍ കലാപരിപാടികള്‍ക്ക് തുടക്കമാകും. ഇടവകയിലെ കുട്ടികളും മുതിര്‍ന്നവരും വിവിധ പരിപാടികളുമായി വേദിയില്‍ മിന്നലാട്ടം നടത്തും. തിരുന്നാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്യുന്നു.

55b0954b4bbed.jpg

55b08cf95ab84.jpg




കൂടുതല്‍വാര്‍ത്തകള്‍.