CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 54 Minutes 20 Seconds Ago
Breaking Now

മിഡ്‌ലാൻഡ്സ് റീജണൽ ബാഡ്മിന്റൻ ടൂർണമെന്റ് ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

നോട്ടിങ്ഹാം∙ യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്സ് റീജണൽ കായിക മേളകളുടെ ഭാഗമായ ബാഡ്മിന്റൻ ടൂർണമെന്റ് 2015 ജൂലൈ 26 ഞായറാഴ്ച നോട്ടിങ്ഹാമിൽ വച്ച് നടക്കും. റീജണിലെ അംഗ സംഘടനയായ നോട്ടിങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) ആണ് ഈ വർഷത്തെ ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നത്.മത്സരത്തിനു വേണ്ട മുന്നൊരുക്കങ്ങള്‍ പുർത്തിയായതായി യുക്മ റീജണല്‍ സെക്രട്ടറിയും എന്‍എംസിഎ പ്രസിഡണ്ടുമായ ശ്രീ ഡിക്‌സ് ജോര്‍ജ് അറിയിച്ചു .  

25 പൗണ്ട് ആണ് രജിസ്റ്റർ ചെയ്യുവാനുള്ള ഫീസ്‌..യുക്മ അംഗ സംഘടനകളുടെ പ്രത്യേക അഭ്യർത്ഥനമാനിച്ച് നടത്തപ്പെടുന്ന എട്ട് മുതൽ പതിനാറ് വയസുവരെയുള്ള കുട്ടികളുടെ മത്സരം ഇത്തവണത്തെ പ്രത്യേകതയാണ്. കുട്ടികളുടെ മത്സരത്തിനു 5 പൗണ്ട് ആണ് ഫീസ്‌. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകപ്പെടും. എന്നാൽ കുട്ടികളുടെ മത്സര വിജയികൾക്ക് ക്യാഷ് അവാർഡ്‌ ഉണ്ടായിരിക്കുന്നതല്ല.

കൂടുതൽ വിവരങ്ങൾക്ക് -

ഡിക്സ് ജോർജ് 07403312250  

ജിജോ ജോസഫ്‌- 07807908073 (NMCA )

രാകേഷ് നായർ- 07828686544-(NMCA ) 




കൂടുതല്‍വാര്‍ത്തകള്‍.