CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 4 Minutes 49 Seconds Ago
Breaking Now

300 കോടി സഹായധനം കൊണ്ട് റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കപ്പെടുകയില്ല: ഇന്‍ഫാം

സംസ്ഥാന സര്‍ക്കാരിന്റെ 300 കോടിയുടെ സഹായധനം കൊണ്ട് റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് ചിലകേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണം വസ്തുതകള്‍ക്കു നിരക്കാത്തതാണെന്നും സര്‍ക്കാര്‍ കഴിഞ്ഞ നാളുകളില്‍ നടത്തിയ പല പ്രഖ്യാപനങ്ങളും പരാജയപ്പെട്ടപ്പോള്‍ ഇടനിലക്കാരില്ലാതെ 300 കോടിയുടെ സഹായധനം കര്‍ഷകരിലെത്തിക്കുവാന്‍ നടത്തുന്ന ശ്രമത്തില്‍ കര്‍ഷകര്‍ പരമാവധി സഹകരിക്കുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.

റബര്‍ ബോര്‍ഡ് പ്രഖ്യാപിക്കുന്ന വിലയ്ക്ക് ലൈസന്‍സുള്ള ചെറുകിട വ്യാപാരികള്‍ റബര്‍ സംഭരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. ചെറുകിട വ്യാപാരികള്‍ വ്യാപാരിവില അടിസ്ഥാനമാക്കിയാണ് റബര്‍ വാങ്ങുന്നതും ബില്ല് നല്‍കുന്നതും. ഇത് റബര്‍ ബോര്‍ഡുവിലയേക്കാള്‍ കുറവാണ്. റബര്‍വില നിര്‍ണ്ണയത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തേണ്ടതുണ്ട്. രണ്ടാഴ്ചകൂടുമ്പോള്‍ വില്‍ക്കുന്ന ഒരു ഹെക്ടര്‍ അടിസ്ഥാനമാക്കിയുള്ള 75 കിലോ റബറിന് സഹായധനമെന്നത് നടപ്പിലാക്കുക പ്രായോഗികമല്ല. മഴക്കാലത്ത് പല തോട്ടങ്ങളിലും ടാപ്പിംഗ് നടത്താനാവാത്തതുകൊണ്ട് റബര്‍ ഉല്പാദനമില്ല. അതേസമയം ഒക്ടോബര്‍ മുതല്‍ മൂന്ന്മാസങ്ങളില്‍ സ്വാഭാവികമായി റബറിന്റെ ഉല്പാദനം ഉയരും. അതിനാല്‍ രണ്ടാഴ്ചയില്‍ 75 കിലോ എന്നതിനുപകരം ഒരു വര്‍ഷം ഒരു ഹെക്ടറിന് 1800 കിലോ എന്നാക്കേണ്ടത് അടിയന്തരമാണ്. എങ്കില്‍ മാത്രമേ കര്‍ഷകന് ഈ സഹായധനപദ്ധതി ഉപകരിക്കുകയുള്ളു. ലാറ്റക്സിന്റെ വിലയിടിവും അതിരൂക്ഷമായി തുടരുകയാണ്. റബര്‍ ഉല്പാദന ഉത്തേജനപദ്ധതി ലാറ്റക്സ് ഉല്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് പ്രയോജനപ്പെടാത്തതുകൊണ്ട് റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കപ്പെടാതെ നിലനില്‍ക്കപ്പെടും. റബര്‍ വിലയിടിവുപോലെതന്നെ നാളികേരം, കുരുമുളക്, ഏലം, ഗ്രാമ്പു, ഇഞ്ചി തുടങ്ങി കേരളത്തിലെ പ്രധാനപ്പെട്ട കാര്‍ഷികോല്പന്നങ്ങളുടെയെല്ലാം വിലത്തകര്‍ച്ചമൂലം വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് കാര്‍ഷികമേഖലയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും സംഭരണമുള്‍പ്പെടെയുള്ള തലങ്ങളില്‍ സര്‍ക്കാരിന്റെയും പ്രത്യേകിച്ച് കൃഷിവകുപ്പിന്റെയും ശക്തമായ അടിയന്തര ഇടപെടലുകള്‍ അനിവാര്യമാണെന്നും വി.സി സെബാസ്റ്റ്യൻ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.