CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 27 Minutes 3 Seconds Ago
Breaking Now

കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണമാസാചരണം

രാമനാമജപം കൈരളിയുടെ കനവിലും നിനവിലും നിറയുന്ന കർക്കിടക സന്ധ്യകളിൽ,  മലയാളിമനസ് ആത്മീയതയുടെ തോരാമഴയിൽ നനയുന്നു. ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജന് എഴുത്തച്ചന് രചിച്ച അദ്ധ്യാത്മ രാമായണം പാരായണം ചെയ്താണ് കർക്കിടകത്തിന്റെ പഞ്ഞവും വിഷമങ്ങളും കേരളീയർ തരണം ചെയ്തത്. കെന്റ് ഹിന്ദു സമാജംഗങ്ങൾ ഈ വർഷവും  രാമായണമാസാചരണം Medway ഹിന്ദു മന്ദിറിൽ ഈ ശനിയാഴ്ച (2015, ജൂലൈ 25; കൊല്ലവർഷം 1190,കർക്കിടകം - 9 ) വൈകുന്നേരം നാലുമണി മുതൽ സംഘടിപ്പിക്കുന്നു. തദവസരത്തിൽ, പ്രശസ്ത കവിയും ടെലിവിഷൻ അവതാരകനുമായ ശ്രീ. ശ്രീകാന്ത് നമ്പൂതിരി രാമായണപാരായണത്തിനു നേതൃത്വം നൽകുന്നു. ആർഷഭാരത സംസ്ക്കാരത്തിന്റെ പൈതൃകം നവതലമുറയ്ക്ക് പകർന്നു നൽകാൻ കെന്റ് സമാജം ആരംഭിക്കുന്ന "പൂർണവിദ്യ"പരിപാടിക്കും അന്നേ ദിനം, ഗുരുദക്ഷിണ സമർപ്പണത്തോടെ തുടക്കമാകുന്നു. ശ്രീ. സോംജി കുമാറും കുടുംബവുമാണ് എല്ലാറ്റിനും നേതൃത്വം നൽകുന്നത്. എല്ലാ സമാജംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.  

Address: Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS.

കൂടുതൽ വിവരങ്ങൾക്ക്: 

E-Mail: kenthindusamajam@gmail.com

Website: kenthindusamajam.org

Facebook: www.facebook.com/kenthindusamajam.kent

Twitter: https://twitter.com/KentHinduSamaj

Tel: 07740178228 / 07838170203 / 07753188671




കൂടുതല്‍വാര്‍ത്തകള്‍.