CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 58 Minutes 49 Seconds Ago
Breaking Now

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 5 നും, സ്പോർട്സ് ഡേ ഓഗസ്റ്റ്‌ 29 നും

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ഓണം ആഘോഷ പരിപാടികൾ സെപ്റ്റംബർ 5 നും സ്പോർട്സ് ഡേ ഓഗസ്റ്റ്‌ 29 നും നടത്തുവാൻ തീരുമാനിച്ചതായി അസോസിയേഷൻ പ്രസിഡന്റ്‌ മനോജ്‌ സെബാസ്റ്റ്യൻ അറിയിച്ചു. ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള സ്പോർട്സ് ഡേ ഓഗസ്റ്റ്‌ 29 ശനിയാഴ്ച രാവിലെ 10.30 മുതൽ ആരംഭിക്കും. ബെബിലിലെ ഹോളി ഹെഡ്ജ് പാർക്കിലാണ് മത്സരങ്ങൾ. കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വിവിധ മത്സരങ്ങളും ഇൻഡോർ മത്സരങ്ങളും അന്ന് നടക്കും.   

സെപ്റ്റംബർ 5 നു രാവിലെ 10.30 മുതൽ ടിമ്പർലി മെത്തോഡിസ്റ്റ് ചർച്ച് ഹാളിലാണ് ഓണാഘോഷ പരിപാടികളും ജനറൽ ബോഡിയും നടക്കുക. അസോസിയേഷൻ കുടുംബങ്ങൾ ചേർന്ന് അത്തപ്പൂക്കളം ഒരുക്കുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് വിവിധങ്ങളായ മത്സരങ്ങളും വടംവലിയും നടക്കും. ഇതേ തുടർന്ന് തൂശനിലയിൽ വിളമ്പുന്ന ഓണ സദ്യയെ തുടർന്ന് പൊതു സമ്മേളനത്തിന് തുടക്കമാകും. അസോസിയേഷൻ പ്രസിഡന്റ്‌ മനോജ്‌ സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഒട്ടേറെ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു ഓണസന്ദേശം നൽകും. സെക്രട്ടറി സായി ഫിലിപ്പ് ഏവർക്കും സ്വാഗതം ആശംസിക്കും. തുടർന്ന് മാവേലിക്ക് സ്വീകരണം നൽകുന്നതോടെ കലാപരിപാടികൾക്ക് തുടക്കമാകും. സ്പോർട്സ് ഡേയിലെ വിജയികൾക്ക് തദവസരത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. കുടുംബസമേതം ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ മുഴുവൻ അസോസിയേഷൻ അംഗങ്ങളെയും പ്രസിഡന്റ്‌ മനോജ്‌ സെബാസ്റ്റ്യൻ സ്വാഗതം ചെയ്തു കൊള്ളുന്നു.  




കൂടുതല്‍വാര്‍ത്തകള്‍.