CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 37 Minutes 17 Seconds Ago
Breaking Now

യുക്മ നാഷണൽ കായിക മേളയിലെ നന്മയുടെ തണൽ മരങ്ങൾ

എല്ലാ പരിപാടികളുടെയും അന്തിമ വിജയ ആഘോഷതിമർപ്പിൽ പലപ്പോഴും ഇവർ പിന്തള്ളപ്പെടുകയാണ് ചെയ്യുന്നത്.

കായിക മേളകൾ ആവട്ടെ കലാമേളകൾ ആവട്ടെ നന്മയുടെ പൂമരങ്ങളെ നമുക്ക് മറക്കാൻ കഴിയില്ല . ഇങ്ങനെ എവിടെയും കാണും .തുടക്കം മുതൽ ഒടുക്കം വരെ ആരോടും പരാതിയും പരിഭവവും ഇല്ലാതെ പണിയെടുക്കുന്നവർ. എല്ലാ പരിപാടികളുടെയും അന്തിമ വിജയ ആഘോഷതിമർപ്പിൽ പലപ്പോഴും ഇവർ പിന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. ഇവരുടെ ചിത്രങ്ങൾ പലപ്പോഴും മാധ്യമങ്ങൾ ഒപ്പിയെടുക്കാറില്ല. ഇപ്പോഴും സഹായത്തിനായി ഇവർ ഉണ്ടാവുകയും ചെയ്യും . കേവലം നടത്തിപ്പുകാർ എന്നാ ചുരുക്കപ്പേരിൽ ഇവർ ഒതുങ്ങി പോകും എന്ന തിരിച്ചറിവിൽ നിന്ന് കൊണ്ട് യുക്മ നാഷണൽ കായിക മേളയുടെ വൻവിജയവുമായി ബന്ധപ്പെട്ടു കൊണ്ട് പ്രവർത്തിച്ച നിരവധി പേരിൽ നിന്നും ചിലരെ അഭിനന്ദിക്കാതെ തരമില്ല.   

ഇത്തവണത്തെ യുക്മ നാഷണൽ കായിക മേള ബർമിങ്ങ്ഹാമിലെ എർടിംഗ്റ്റൻ മലയാളി അസ്സോസ്സിയേഷന്റെ നേതൃത്വത്തിൽ ആയിരുന്നു നടന്നത്. കായിക മേളക്ക് അവസരം ഒരുക്കിയത് യുക്മയുടെ മിഡ്ലാൻഡ്സിലെ പ്രവർത്തകരുടെ പ്രിയപ്പെട്ട നേതാവായ മിഡ്ലാന്റ്സ് റിജിയന്റെ ആദ്യ റിജിയണൽ പ്രസിഡന്റ്‌ ആയിരുന്ന ഇഗ്നെഷിയസ് ചേട്ടൻ എന്ന് വിളിക്കുന്ന ഇഗ്നെഷിയസ് പേട്ടയിൽ ആയിരുന്നു . ഈ വർഷത്തെ ആദ്യ യുക്മ നാഷണൽ കമ്മിറ്റിക്ക് ശേഷം കമ്മിറ്റി ചേർന്നതിനു ശേഷം തൊട്ടടുത്തുള്ള സ്ഥലം എന്ന നിലക്ക് ഇഗ്നെഷിയസ്സ് ആയിരുന്നു  നടത്തിപ്പുകാരനായ ബിജു പന്നിവേലിയോട് നിർദ്ദേശം വെച്ചത്. അതിജീവനത്തിന്റെ ആദ്യ കാലങ്ങളിൽ യുക്മയുടെ മിഡ്ലാൻഡ്സിന്റെ റിജിയണൽ പ്രസിഡന്റായി സേവനം അനുഷ്ട്ടിച്ചിട്ടുള്ള വിശിഷ്ട വ്യക്തിയാണ് ഇഗ്നെഷിയസ്സ് ചേട്ടൻ.   

55b4830a40cc3.jpg

ഇഗ്നെഷിയസ് പെട്ടയിലിന്റെ മകനാണ് യുക്മ കായിക മേളയുടെ ചാമ്പ്യൻ ആയ ജുബിൻ പേട്ടയിൽ. മത്സരിക്കുനത്തിൽ നിന്ന് മാറി നിൽക്കാതെ ഇപ്പോഴും മത്സരങ്ങളിൽ മകനോടൊപ്പം ഇഗ്നെഷിയസ്സ് ചേട്ടനും ഓടാൻ ഇറങ്ങുമ്പോൾ യുക്മ പ്രവർത്തകർ അർപ്പു വിളികളോടെ ആവേശത്തിൽ ഉയർത്താറുണ്ട്.      

55b483b918b11.jpg

55b484b4205bc.jpg	 ജോണ്‍സണും, സണ്ണി മോനും , ലാലിച്ചനും ചേർന്നപ്പോൾ ഒരു" ത്രീ ഇൻ വണ്‍ " കുട്ടായ്മയിൽ യുക്മയുടെ ട്രാക്ക് ഇനങ്ങൾ കൃത്യ സമയത്ത് നടത്തുവാൻ കഴിഞ്ഞത് കൃത്യമായി കുട്ടികളെ വിളിക്കുനതിനും അവരെ ഒരുമിപ്പിച്ചു കൊണ്ട് മൽസരങ്ങൾ നടത്തുവാൻ ഇവർ കാട്ടിയ ആവേശം അവരുടെ ശാരിരിക പരിമിതികളെ മറി കടക്കുന്നതായിരുന്നു.

55b487ad43f7b.jpg

ഈസ്റ്റ്‌ ആംഗ്ലിയ റിജിയന്റെ പ്രസിഡന്റാണ് സണ്ണി മോൻ. മണിക്കുറുകൾ ട്രെയിനിൽ സഞ്ചരിച്ചു കൃത്യ സമയത്ത് എത്തികൊണ്ട് യുക്മയോടുള്ള കുരു തെളിയിച്ചു കൊണ്ട് ഈസ്റ്റ്‌ ആംഗ്ലിയയുടെ ആവേശം കായിക മേളയിൽ തെളിയിച്ചു സണ്ണി മോൻ മാതൃകയായപ്പോൾ കൃത്യ സമയത്തിനു ട്രാക്കിനങ്ങൾ തീർക്കുവാൻ യുക്മക്ക് കഴിഞ്ഞു . നിരവധി ശാരിരിക പരിമിതികളെ മറി കടന്നു കൊണ്ട് കുട്ടികളെയും മുതിർന്നവരെയും കൃത്യമായി ട്രാക്കിനങ്ങളിൽ എത്തിച്ചു കൊണ്ട്   മാതൃകയായി. ജോണ്‍സണും.ലാലിച്ചനും സൌത്ത് നിന്നുള്ള യുക്മയുടെ പ്രവർത്തകരാണ്‌.    

ജോണ്‍സണ്‍ യുക്മ സൌത്ത് വെസ്റ്റ് റിജിയന്റെ സെക്രട്ടറിയാണ്. ലാലിച്ചൻ ജോർജ്, ജോണ്‍സണും, ടിറ്റോ തോമസ്‌, റോജിമോൻ, തുടങ്ങിയവർ ട്രാക്കിന്റെ രണ്ടറ്റം നിയന്ത്രിച്ചപ്പോൾ കൃത്യതയാർന്നു 2015 യുക്മ കായിക മേള അവസാനിക്കുവാൻ കാരണം തേടേണ്ട ആവശ്യം ഇല്ലാതെയായി. സൗത്ത് ഈസ്റ്റ്‌ സൗത്ത് വെസ്റ്റ് മുൻ റിജിയണൽ പ്രസിഡന്റ്‌ ആയിരുന്നു റോജിമോൻ. ഷോട്ട്പുട്ട് മത്സരങ്ങൾ നിയന്ത്രിച്ചത് സെൻസ് നൈനിട്ടൻ, വർഗീസ്  ജോണ്‍ തുടങ്ങിയവർ ആയിരുന്നു.

55b48810a2b5b.jpg

55b48a4c874a7.jpg

ലോങ്ങ്‌ ജമ്പ് മത്സരങ്ങൾ: ബിനു പാരിപാള്ളി , ഷാജി ചരമേൽ , വിനു ഹോർമിസ്, സുജു ജോസഫ്‌  എന്നിവരായിരുന്നു.  മുൻപ് ഇല്ലാതിരുന്നു സൂപ്പർ സെനിഒർസ് മത്സരങ്ങൾ അന്ന് ഏറെ ആവേശം വിതറിയത് എന്ന് പറയാതിരിക്കാൻ കഴിയില്ല . കരുത്തന്മാർ നിറഞ്ഞു നിന്ന വടം വലി മത്സരങ്ങൾ, കവേന്റ്രി കേരള കമ്മ്യൂണിറ്റി, വുസ്റ്റെർ മലയാളി അസോസിയേഷന്റെ വുസ്റ്റെർ   തെമ്മാടി, റിതം ഹൊർഷൊം, അന്ടോവേർ മലയാളി അസോസിയേഷൻ നോട്ടിംഗ്ഹാം മലയാളി കൾചറൽ അസോസിയേഷൻ, മലയാളി അസോസിയേഷൻ പോർട്സ്മൌത്ത് തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ച വെച്ചു .   

വടം വലി മത്സരങ്ങൾ നിയന്ത്രിച്ചത് വിജി കെ.പി, സണ്ണിമോൻ മത്തായി , അഡ്വ സിജു, തുടങ്ങിയവർ ആയിരുന്നു. കുടാതെ ഓഫീസ് നിർവഹണം സുനിൽ രാജന്റെ നേതൃത്വത്തിൽ കുറവുകൾ നികത്തി പൂർത്തിയാക്കിയതും വിജയത്തിന് അക്കം കൂട്ടി. മനോജ്‌ കുമാർ പിള്ള , റ്റിട്ടു സിറിയക്ക്, ബൈജു തോമസ്‌ തുടങ്ങിയവരെ കുടാതെ മുൻ നാഷണൽ എക്സിക്യൂട്ടീവ് ബിനുമോൻ വാൽസൽ , ജോർജ് ദേവസ്സി , വാൽസൽ പ്രസിഡന്റ്‌  ജോണ്‍ മുളയിങ്കൽ, സന്തോഷ്‌ തോമസ്‌, സിറിൽ സ്റ്റൊക്ക് ഓണ്‍ ട്രെൻഡ്, ബെന്നി വുസ്റ്റെർ, സാജു എബ്രഹാം, മോൻസി എബ്രഹാം എന്നിവർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.   

നിരവധി പേരുടെ ഒരുമിച്ചുള്ള പ്രവർത്തനത്തിന്റെ ആകെ തുകയാണ് ഈ വിജയം. നാഷണൽ  കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കായിക മേള  ചരിത്രത്തിൽ ആദ്യമായി ലാഭകരമായി നടത്തുവാൻ കഴിഞ്ഞ സന്തോഷത്തിൽ ആണ് നാഷണൽ കമ്മിറ്റി എന്ന് സജിഷ് ടോം അറിയിച്ചു . വിജയിപ്പിക്കുവാനായി സഹകരിച്ച മുഴുവൻ യുക്മ അസ്സോസ്സിയെഷനുകളെയും  പ്രസിഡന്റ്‌ അഡ്വ ഫ്രാൻസിസ് കവളക്കാട്ട് അനുമോദിച്ചു .     

 




കൂടുതല്‍വാര്‍ത്തകള്‍.