CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 51 Minutes 28 Seconds Ago
Breaking Now

ശ്രേഷ്ഠ കാതോലിക്കബാവയുടെ സന്ദർശനത്തിൽ അനുഗ്രഹീതമായി യാക്കോബായ സഭയുടെ ബെൽഫാസ്റ്റ് ഇടവക

മലങ്കരയുടെ യാക്കോബ് ബുർദാനയും  കിഴക്കിന്റെ` കാതോലിക്കയുമായ  ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി സഭയുടെ യൂകെ റീജിയണിലെ ബെൽഫാസ്റ്റ് ഇടവക സന്ദർശിച്ചു. ഇടവകാംഗങ്ങൾ വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ഒന്നായിരുന്നു ശ്രേഷ്ഠ ബാവയുടെ ഈ സന്ദർശനം.

55b490b81dc8b.jpg

55b491ec1eca8.jpg

വെള്ളിയാഴ്ച വൈകിട്ട് ഇടവകയിലെത്തിചേർന്ന ശ്രേഷ്ഠ ബാവയെ ഇടവക വികാരി റവ. ഫാ. എബിൻ മര്ക്കൊസിന്റെ നേതൃത്വത്തിൽ യു കെ റീജിയണൽ കൌണ്‍സിൽ സെക്രടറി ഫാ. ഗീവർഗീസ് തണ്ടായത്ത്  ഫാ. എൽദോസ് വട്ടപ്പറമ്പിൽ, ഫാ ഷാനു പൗലോസ്‌  ഒപ്പം എല്ലാ ഇടവകഅംഗങ്ങളും ചേർന്നു സുറിയാനി  പാരമ്പര്യത്തിൽ സ്വീകരിചു പള്ളിയിലേക്ക്  ആനയിച്ചു.  തുടര്ന്നു സന്ധ്യാ പ്രാർത്ഥന ശ്രേഷ്ഠ ബാവയുടെ മഹനീയ  കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.

55b4927d1d562.jpg

55b492f7791cb.jpg

ശനിയാഴ്ച രാവിലെ ശ്രേഷ്ഠ ബാവാ തിരുമനസിന്റെ മഹനീയ കാർമ്മികത്വത്തിൽ പ്രഭാത പ്രാർഥനയും, വിശുദ്ധ  കുർബാനയും, അനുഗ്രഹ സന്ദേശവും നല്കി  ബാവ ഇടവകയെ അനുഗ്രഹിച്ചു. വിശുദ്ധ കുർബാനന്തരം ശ്രേഷ്ഠ ബാവയുടെ എണ്‍പത്തി ഏഴാമത്തെ ജന്മദിനവും, കാതോലിക്ക സ്ഥാനാരോഹണത്തിന്റെ പതിമൂന്നാമതു വാർഷികവും പ്രമാണിച്ചുള്ള പ്രത്യേക അനുമോദന സമ്മേളനം നടത്തുകയുണ്ടായി .

55b493c45ebe0.jpg

55b4960417ec6.jpg

55b494d37b27a.jpg

പ്രസ്തുത സമ്മേളനത്തിൽ ഇടവക പ്രത്യേകം തയാറാക്കിയ കേക്ക് മുറിച്ചു കൊണ്ട് ശ്രേഷ്ഠ ബാവ ജന്മദിനവും വാർഷികവും ആഘോഷിച്ചു. അനുമോദന യോഗത്തിൽ ഇടവക വികാരി ഫാ. എബിൻ മാർക്കോസ് സ്വാഗതവും, യുകെ റീജിയണൽ കൌണ്‍സിൽ സെക്രട്ടറി. ഫാ ഗീവർഗീസ് തണ്ടായത്ത്, ഫാ എൽദോസ് വട്ടപ്പറമ്പിൽ, ഫാ. ഷാനു പൗലോസ് , യുകെ റീജിയണൽ കൌണ്‍സിൽ അംഗം കെ. ഐ. ഗീവർഗീസ്, ശ്രി. ജിബി ആൻഡൂസ് തുടങ്ങിയവർ അനുമോദന പ്രസംഗം നടത്തുകയും ശ്രി. നിജു ബേബി നന്ദി അർപ്പിക്കുകയും ചെയ്തു.

തദവസരത്തിൽ ഇടവകയുടെ വകയായി ഒരു മൊമന്റോ ഇടവക വികാരിയുടെ നേതൃത്വത്തിൽ കമ്മറ്റിയംഗങ്ങൾ ചേർന്ന്  ശ്രേഷ്ഠ ബാവയ്ക്ക് സമ്മാനിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.