CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 59 Minutes 11 Seconds Ago
Breaking Now

കെന്റ് ഹിന്ദു സമാജം രാമായണ മാസാചാരണവും പൂര്‍ണ വിദ്യാരംഭവും സംഘടിപ്പിച്ചു

രാമായണം ഒരു ഇതിഹാസം മാത്രമല്ല; ഭാരതത്തിന്റെ ആദികാവ്യം കൂടിയാണ്. മൂവന്തിക്ക്‌ ഭദ്ര ദീപം തെളിയിച്ച്, നെറ്റിയിൽ തിലകമണിഞ്ഞ്‌ രാമായണമാഹാത്മ്യം അറിഞ്ഞ്, പാടിയും പറഞ്ഞും ഇളം തലമുറക്ക് അറിവ് പകരുന്ന മുത്തച്ഛന്‍മാരും മുത്തശിമാരും ഇന്ന് കുറവാണ്. ഈ സത്യം വരും തലമുറയ്ക്ക് പകർന്നു നൽകാൻ കെന്റ് ഹിന്ദു സമാജത്തിന്റെ നേതൃത്വത്തിൽ 2015 ജൂലൈ മാസം 25 ശനിയാഴ്ച വൈകുന്നേരം 4 മുതൽ Medway Hindu Mandir,Gillingham, Kent- ൽ വ്ച്ച് രാമായണമാസാചരണം സംഘടിപ്പിച്ചു. ചടങ്ങിൽ കേരളത്തിലെ കവിതാലാപന രംഗത്തെ ശ്രദ്ധേയനും കൈഅലി ടിവി മാമ്പഴം സീസണ്‍ 2’ വിജയിയുമായ ശ്രീ. ശ്രീകാന്ത് എന്‍ നമ്പൂതിരിയും ശ്രീമതി സിന്ധു രാജേഷും ഭക്തർക്കായി രാമായണപാരായണം നടത്തി. രാമായണ കഥാമൃതത്തെ നുകരാനും ആസ്വദിക്കാനും ഭക്തിരസത്തിൽ ആറാടാനും ആലാപകരുടെ രാമായണ ശീലുകൾക്ക് സാധിച്ചു.  

55b6fa179d2d8.jpg

സനാതനധർമ്മ സംസ്ക്കാരത്തിന്റെയും പുരാണേതിഹാസങ്ങളുടെയും അന്തസത്ത ജീവിത വഴിത്താരയിൽ പകർത്താൻ വേണ്ട ഉൾക്കാഴ്ച പുതുത്തലമുറക്ക് നൽകാൻ,"പൂർണ്ണവിദ്യ" വേദാഭ്യസന പരിപാടിക്കും ഗുരുദക്ഷിണ സമർപ്പണത്തോടെ തദവസരത്തിൽ തുടക്കമായി. 'പൂർണ്ണവിദ്യ" വേദാഭ്യസന പരിപാടിയുടെ ഉള്ളടക്കത്തെ സംബന്ധിച്ച് ശ്രീമതി സീപ വിജയമോഹൻ, ശ്രീമതി സോജ മധുസൂദനൻ, ശ്രീമതി പ്രീത സജിത്ത്, ശ്രീ. ഉണ്ണികൃഷ്ണൻ, ശ്രീ. ജോമോൻ എന്നിവർ കുട്ടികൾക്കും രക്ഷിതാക്കൾക്കും വിവരണം നൽകി. ചടങ്ങിൽ വച്ച് ഭക്തർക്ക്‌ ഇമ്പമാർന്ന സ്വരത്തിൽ രാമായണ ശീലുകൾ പകർന്നു നൽകിയ ശ്രീ. ശ്രീകാന്ത് നമ്പൂതിരി, ലണ്ടൻ ഹിന്ദു ഐക്യ വേദി "തത്വസമീക്ഷ" പരിപാടിയിൽ ജ്ഞാനപാന ആലപിച്ചു ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ കെന്റ് ഹിന്ദു സമാജംഗം ശ്രീമതി സിന്ധി രാജേഷ്, എന്നിവർക്ക് ശ്രീ. സജികുമാർ ഗോപാലനും (ആഷ്ഫോർഡ്) രാമായണമാസാചരണം പരിപാടിക്ക് ശ്രേഷ്ഠമായ നേതൃത്വം നൽകിയ ശ്രീ. സോംജി കുമാറിന് ശ്രീ വിജയനും (ഡോവർ) ഈ അവസരത്തിൽ പൊന്നാട നൽകി ആദരിച്ചു. സമാജം ജനറൽ സെക്രട്ടറി ശ്രീ. വിജയമോഹൻ സ്വാഗതവും പരിപാടിയുടെ സംഘാടകൻ ശ്രീ. സോംജി കുമാർ നന്ദിയും അറിയിച്ചു. 

55b6fb0328754.jpg

55b6fa8c93ad5.jpg

സെപ്റ്റംബർ 20 ഞായറാഴ്ച ഓണാഘോഷപരിപാടികൾ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ആഷ്ഫോർഡിൽ വച്ച് ശ്രീ. അജിത്ത് കൃഷ്ണൻ (കാന്റൻബറി), ശ്രീമതി സോജ മധു (ആഷ്ഫോർഡ്), എന്നിവരുടെ നേതൃത്വത്തിൽ നടത്തുവാൻ തീരുമാനിച്ചു. സെപ്റ്റംബർ 26 ശനിയാഴ്ച Medway Hindu Mandir ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗണേശോൽസവത്തിൽ എല്ലാ സമാജംഗങ്ങളും പങ്കെടുക്കണമെന്ന് മന്ദിർ സെക്രട്ടറി ശ്രീ. അജയ് അത്ര അഭ്യർഥിച്ചു. ഒക്ടോബർ മാസത്തിൽ സമാജംഗങ്ങളുടെ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന വിനോദയാത്രക്ക് നേതൃത്വം നൽകാൻ ശ്രീ. സഞ്ജീവ് മേനോൻ (ഡാറ്റ് ഫോർഡ്), ശ്രീമതി സിപ വിജയമോഹൻ (ഗില്ലിംഗ്ഹാം) എന്നിവരെ സമാജം ചുമതലപ്പെടുത്തി. കെന്റ് ഹിന്ദു സമാജം വർഷം തോറും നടത്തി വരാറുള്ള അയ്യപ്പ പൂജ ഈ വർഷം നവംബർ 28 ശനിയാഴ്ച വൈകുന്നേരം 4 മുതൽ രാത്രി വരെ Medway Hindu mandir ൽ വച്ച് പൂർവ്വാധികം ഭംഗിയായി നടത്തുവാനും തീരുമാനിച്ചതായി സമാജം ഭാരവാഹികൾ അറിയിച്ചു. 

 

             




കൂടുതല്‍വാര്‍ത്തകള്‍.