CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 34 Minutes 13 Seconds Ago
Breaking Now

വാറിങ്ടണിൽ സീറോ മലബാർ ദിനാഘോഷം വർണ്ണാഭമായി; ലണ്ടനിൽ ശനിയാഴ്ച.

ലണ്ടൻ: ലിവർപ്പൂളിനു സമീപം വസിക്കുന്ന പ്രവാസി സഭാംഗങ്ങൾ വാറിങ്ടണിൽ വെച്ചു സംഘടിപ്പിച്ച സീറോ മലബാർ സഭാ ദിനാഘോഷം വർണ്ണാഭമായി. തദ്ദേശീയരെയും കൂടെ സജീവമായി പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സഭാ ദിനാഘോഷത്തിൽ പ്രശസ്ത സംഗീതജ്ഞനും, ഗവേഷകനുമായ റവ.ഡോ.ജോസഫ് പാലക്കൽ സി.എം. ഐ ഇംഗ്ലിഷ് ഭാഷയിൽ ആഘോഷമായ സീറോ മലബാർ പാട്ടു കുർബ്ബാന അർപ്പിച്ചു. ഇടവക വികാരി ഫാ.ക്രിസ്റ്റഫറും, ഡീക്കനും, സീറോ മലബാർ വൈദികരായ റോയി, സഖറിയാസ് കാഞ്ഞൂപറമ്പിൽ എന്നിവരോടൊപ്പം സഹകാർമ്മീകരായി. 

55b83c223a852.jpg

പുരാതന സുറിയാനി ഗീതമായ "പുഖ്ദാനകോൻ" ആലപിച്ചു കൊണ്ടാണ് പരിശുദ്ധ കുർബ്ബാന ആരംഭിച്ചത്."പുഖ്ദാനകോൻ", "കന്തീശാ ആലാഹാ" എന്നീ സുറിയാനീ ഗീതങ്ങൾ ഇംഗ്ലീഷ് സമൂഹത്തെയും വളരെയധികം ആകർഷിച്ചു. നമ്മുടെ കർത്താവിന്റെ ഭാഷയിൽ ഈ ഗീതങ്ങൾ ആലപിക്കുവാൻ കഴിഞ്ഞതിൽ അഭിമാനകരമായി തോന്നുന്നതായി പങ്കെടുത്ത ചിലർ അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് കമ്മ്യുണിറ്റിയുടെ ആരാധനയിലും ഈ സുറിയാനി ഗീതങ്ങൾ ഉൾപ്പെടുത്തുവാനുള്ള കാര്യങ്ങൾ ഗൗരവമായി ചിന്തിക്കുന്നു.  

55b83cc079bf2.jpg

സീറോ മലബാർ സഭയുടെ പരിശുദ്ധ സൂനഹദോസിന്റെ തീരുമാന പ്രകാരം ആദ്യ ഭാഗം ജനാഭിമുഖമായി അനാഫോറയും, കുർബ്ബാന സ്വീകരണവും അൽത്താരാഭിമുഖമായും അവസാന ആശീർവ്വാദം ജനാഭിമുഖമായും ആണ് ഇവിടെ കുർബ്ബാന അർപ്പിക്കപ്പെട്ടത്‌. ഇംഗ്ലണ്ട് ആൻഡ് വെയിത്സിന്റെ കത്തോലിക്കാ സഭയുടെ തലവനും കൂടിയായ അഭിവന്ദ്യ കാർഡിനൽ വിന്സെന്റ് നിക്കൊൽസ് ഇംഗ്ലണ്ടിലും, വെയിൽസിലും അർപ്പിക്കപ്പെടുന്ന സീറോ മലബാർ കുർബ്ബാനകൾ പരിശുദ്ധ സൂനഹദോസ് തീരുമാനപ്രകാരം മാത്രമായിരിക്കണമെന്ന് നിഷ്ക്കർഷിച്ചിട്ടുണ്ട് എന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട്. കുർബ്ബാനയെ തുടർന്ന് നടന്ന സെമിനാറിൽ റവ. ഡോ. ജോസഫ് പാലക്കൽ ഏതാനും ഹൃസ്യ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയുണ്ടായി.

55b83d44d4906.jpg

കേരളത്തിലെ സുറിയാനി ഭാഷാ പഠനത്തെ പറ്റി കാണിച്ച ചിത്രത്തിൽ എരനാകുലത്തെ പള്ളുരുത്തി പള്ളിയിലെ കുട്ടികളുടെ ഗായകസംഘം പാടിയ "ബേദാദ് യൗമാൻ" എന്ന സുറിയാനി ഗീതവും, എറണാകുളത്തെ തന്നെ കടവന്ത്ര പള്ളിയിലെ സണ്ടേ സ്ക്കൂൾ കുട്ടികൾ കുർബ്ബാനയിൽ "ലാ കുമാറാ" എന്ന സുറിയാനി ഗീതവും ഏവരെയും ഹടാതാകർഷിച്ചു. സീറോ മലബാർ സഭ ഇക്കാലത്തും ആരാധനയിൽ സുറിയാനി ഉൾപ്പെടുത്തുന്നതിനെയും, പുതു തലമുറ സുറിയാനി ഭാഷ പഠിക്കുവാൻ താൽപ്പര്യം കാണിക്കുന്നതിനെയും അവർ പ്രകീർത്തിച്ചു.

55b83e0e53a34.jpg	സീറോ മലബാർ സഭയുടെ പൌരാണികത്വത്തെ വിളിച്ചോതുന്ന ശ്ലീവാകളുടെയും, കൽക്കുരിശുകളുടെയും, കരിങ്കൽ ലിഖിതങ്ങളുടെയും മ്യുറൽ ചിത്രങ്ങൾ ഉൾപ്പെട്ട പോസ്റ്റർ പ്രദർശനവും ഏവരെയും ആകർഷിച്ചു. സെമിനാറിൽ ധാരാളം ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് ഇംഗ്ലീഷ് കമ്മ്യുണിറ്റി  ഇക്കാര്യത്തിലുള്ള തങ്ങളുടെ അതീവ താൽപ്പര്യം പ്രകടിപ്പിച്ചു. പ്രവാസികളായ പുതു തലമുറകളെ നമ്മുടെ വിശ്വാസത്തിൽ ഉറപ്പിച്ചു നിറുത്തുവാനും, പ്രവാസി സീറോ മലബാർ സഭാംഗങ്ങളെ ഇംഗ്ലീഷ് കത്തോലിക്കാ സമൂഹത്തിൽ പ്രതിഷ്ടിക്കുവാനും സഹായകമായിത്തീർന്ന ഈ ആഘോഷം സീറോ മലബാർ സഭാംഗങ്ങൾക്ക് ഏറെ അഭിമാനം പകർന്നു.




കൂടുതല്‍വാര്‍ത്തകള്‍.