CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 36 Minutes 55 Seconds Ago
Breaking Now

ഡോ.എ പി ജെ അബ്ദുൽ കലാമിന്റെ നിര്യാണത്തിൽ ഓഐസിസി (UK ) നോർത്ത് വെസ്റ്റ്‌ റീജിയണൽ കമ്മിറ്റി അനുശോചിച്ചു

ആധുനിക ഇന്ത്യുടെ ശിൽപികളിൽ പ്രമുഖനും സ്വതന്ത്ര ഭാരതത്തെ ലോക ശക്തികൾക്കു മുൻപിൽ കൊണ്ടെത്തിച്ച കർമ്മ നിരതനായ നേതാവും ആയിരുന്നു ഡോ കലാം.

മാഞ്ചെസ്റ്റെർ: മുൻ ഇന്ത്യൻ പ്രസിഡന്റും ഭാരതരത്നം ജേതാവുമായിരുന്ന ഡോ.എ പി ജെ അബ്ദുൽ കലാമിന്റെ നിര്യാണത്തിൽ ഓഐസിസി (UK ) നോർത്ത് വെസ്റ്റ്‌ റീജിയണൽ കമ്മിറ്റി അനുശോചിച്ചു . ആധുനിക ഇന്ത്യുടെ ശിൽപികളിൽ പ്രമുഖനും സ്വതന്ത്ര ഭാരതത്തെ ലോക ശക്തികൾക്കു മുൻപിൽ കൊണ്ടെത്തിച്ച കർമ്മ നിരതനായ നേതാവും ആയിരുന്നു ഡോ കലാം എന്ന് യോഗം വിലയിരുത്തി. ഇരുപതു വർഷക്കാലത്തോളം തുമ്പ സ്പേസ് സെന്ററിൽ സേവനം അനുഷ്ഠിച്ച ഡോ.കലാം കേരളത്തിന്റെ സർവോന്മുഖമായ വികസനത്തിനായി ഒരു പിടി മാർഗനിർദേശങ്ങൾ നല്കി കേരളത്തെ സ്നേഹിച്ച മഹത് വ്യക്തി ആയിരുന്നു.

55b844bc4e086.jpg

55b8456366e82.jpg

അവസാന ശ്വാസത്തോളം പ്രതിഫലേച്ച കൂടാതെ നിരന്തരം ഇന്ത്യയിലെ കുട്ടികളോടും യുവാക്കളോടും സംവദിക്കുകയും ഇന്ത്യയുടെ വികസനം മാത്രം ലക്ഷ്യമാക്കി സേവനം ചെയ്ത കർമ്മോന്മുഖനായ രാജ്യസ്നേഹി ആയിരുന്നു അദ്ദേഹം എന്ന് യോഗം അനുസ്മരിച്ചു . അനുശോചന യോഗത്തിൽ ഓഐസിസി (UK )നോർത്ത് വെസ്റ്റ്‌ റീജിയണൽ പ്രസിഡന്റ് അഡ്വ.റെൻസൻ തുടിയംപ്ലാക്കൽ  അധ്യക്ഷത വഹിച്ചു . പോൾസണ്‍ തോട്ടപ്പള്ളി, പുഷ്പരാജ് വയനാട്, ഷിജോ വർഗീസ്‌ , തോമസുകുട്ടി ഫ്രാൻസീസ് , ബേബി പി. സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു .




കൂടുതല്‍വാര്‍ത്തകള്‍.