CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 15 Minutes 26 Seconds Ago
Breaking Now

സമയ ബന്ധിതമായി കർമ്മ പരിപാടികൾ നടപ്പിലാക്കി കൊണ്ട് വർദ്ധിത വീര്യത്തോടെ യുക്മ - വിമർശകരുടെ നാവടപ്പിച്ചു കൊണ്ട് യുക്മ സെക്രട്ടറി അർദ്ധ വാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തുന്നു...

യുക്മ ദേശിയ ജനറൽ സെക്രട്ടറി ശ്രി സജിഷ് ടോമിന്റെ പ്രസ്താവനയുടെ പുർണ്ണ രൂപം

2015 -2017 പ്രവർത്തന വർഷത്തേക്കുള്ള യുക്മ ദേശിയ ഭരണ സമിതി പ്രവർത്തന വര്ഷത്തിലെ ആദ്യ ആറു മാസങ്ങൾ കൊണ്ട് തന്നെ അഭിമാനകരങ്ങളായ നേട്ടങ്ങൾ കൈ വരിച്ചു കൊണ്ട് മുന്നേറുകയാണ് വ്യക്തമായ രൂപ രേഖകളുടെ അടിസ്ഥാനത്തിൽ കുട്ടുത്തരവാദിത്ത തോടെ   നടപ്പിലാക്കാൻ കഴിഞ്ഞ കർമ്മ പരിപാടികൾ ഒരു ദേശിയ സംഘടന എന്ന നിലയിൽ യുക്മയുടെ അധീശത്വം വ്യക്തമാകുന്നവ ആയിരുന്നു .   

ഇദം പ്രദമായി യുക്മ നേഴസസസ്സ് യോഗം വിളിച്ചു ചേർത്ത് കൊണ്ടായിരുന്നു പരിപാടികൾക്ക് തുടക്കം കുറിച്ചത്‌. യുക്മ നേഴ്സ്സസ് ഫോറം ആദ്യ ദേശിയ യോഗം ലിവർപൂളിൽ വെച്ചായിരുന്നു സംഘടിപ്പിച്ചത്.  

യുകെ മലയാളി സമൂഹത്തിന്റെ മലയാളി സാംസ്‌കാരിക മേഖലയുടെ പരിച്ചേദം എന്ന് നിസ്സംശയം പറയാവുന്ന രീതിയിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള യുക്മ സാംസ്‌കാരിക വേദിയുടെ  ദേശിയ സമിതി പുനർ സംഘടിപ്പിക്കുവാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. അത് പോലെ തന്നെ നഴ്സിംഗ് മേഖലയിൽ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനായി യുക്മ രൂപീകരിച്ച യുക്മ നേഴ്സ്സസ് ഫോറത്തിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ദേശിയ നിർവാഹക സമിതിയെ പ്രവർത്തനത്തിന്റെ തുടക്കത്തിൽ തന്നെ പ്രഖ്യാപിക്കുവാൻ കഴിഞ്ഞു എന്നതും എടുത്തു പറയത്തക്ക നേട്ടമാണ്. 

ഇതാദ്യമായി ഇതു യു കെ മലയാളികൾക്കും പങ്കെടുക്കാം എന്ന രീതിയിൽ രൂപികരിച്ച യുക്മ നാഷണൽ ബാഡ്മിന്റൻ ടൂർണമെന്റ് തികഞ്ഞ പ്രൊഫഷനൽ നിലവാരം പുലർത്തി വന്ന കായിക മാമാങ്കം ആയി ഓക്സ് ഫോർഡിൽ നടന്ന ടൂർണമെന്റ് യുകെയിലെ 24 പ്രഗൽഭ പുരുഷ ഡബിൾസ്‌ ടീമുകൾ തീ പാറുന്ന പ്രകടനം കാഴ്ച വെച്ചു.

വേൾഡ് മലയാളി കൌണ്‍സിലിന്റെ യുകെ പ്രൊവിൻസ്‌ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാനും നയിക്കുവാനും ലഭിച്ച ക്ഷണം ഈ കാലയളവിൽ യുക്മക്ക് ലഭിച്ച ആഗോള അംഗീകാരം ആയി വിലയിരുത്തപ്പെടുന്നു. യുക്മയുടെ ചരിത്രത്തിൽ ആദ്യമായി വർദ്ധിച്ച ജനപങ്കാളിത്തം കൊണ്ട് വിജയകരവും ലഭകരവുമായി സംഘടിപ്പിക്കുവാൻ കഴിഞ്ഞ യുക്മ നാഷണൽ കായികമേള യുക്മയുടെ സംഘാടക മികവിന് മാറ്റ് കുട്ടുന്നവ ആയിരുന്നൂ.  

ലോക പ്രവാസി മലയാളികൾക്കിടയിൽ മികച്ച ലെ ഔട്ടും ഉള്ളടക്കത്തിന്റെ മേന്മ കൊണ്ടും ശ്രദ്ധേയമായ ജ്വാല ഇ മാഗസിൻ പുന പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതും, വിക്ടർ ജോർജ് അനുസ്മരണ ഫോട്ടോഗ്രഫി മത്സരവും സാങ്കേതിക മികവോടെ സംഘടിപ്പിച്ചു ഫലപ്രഖ്യാപനം നടത്താൻ കഴിഞ്ഞതും യുക്മയുടെ ചരിത്രത്തിൽ തങ്ക ലിപികളാൽ കുറിക്കപ്പെടും തീർച്ച.

റിജിയനുകളുടെയും അംഗ അസോസിയേഷനുകളുടെയും ശാക്തീകരണം ആണ് ഈ പ്രവർത്തന വർഷത്തെ ഏറ്റവും വലിയ നേട്ടം. യുക്മ പ്രഖ്യാപിച്ച "നേപ്പാൾ ചാരിറ്റി ആപ്പിൽ" മികച്ച സംഘടന സംവിധാനത്തിന്റെ ശക്തി വിളംബരം ചെയ്യുന്നതായിരുന്നു പത്രങ്ങളിൽ വാർത്ത‍ കൊടുത്തു കൊണ്ട് പൊതു ജനങ്ങളിൽ നിന്നും പണം സമാഹരിക്കുന്ന രിതിയിൽ നിന്നും വ്യത്യസ്തമായി യുക്മ റിജിയനുകൾ  നേതൃത്വം കൊടുത്തു അംഗ അസോസിയേഷനുകൾ വഴി  പണം സമാഹരിക്കുന്ന യുക്മയുടെ നേപ്പാൾ ചാരിറ്റി മിഷൻ യുക്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒരു നാഴിക കല്ലായി മാറി എന്നതിനൊപ്പം അംഗ അസോസ്സിയെഷനുകളെ സംഘടന മുഖ്യ ധാരയിലേക്ക് സജീവമാക്കാനും ഇത് കാരണം ആയി . ഡിസാസ്റ്റർ എമർജൻസി കമ്മിറ്റി ഡി ഇ സി യുടെ പ്രത്യേക അറിവോട് കുടിയാണ് യുക്മ നേപ്പാൾ ചാരിറ്റി മിഷൻ സംഘടിപ്പിച്ചത് എന്ന വസ്തുത യുക്മയുടെ പ്രവർത്തനങ്ങൾക്ക് ബ്രിട്ടീഷ്‌ സർക്കാരിന്റെ ഭാഗത്ത്‌ നിന്നുള്ള അഭിമാനകരം ആയ അംഗീകാരം ആയി കണക്കാക്കാം .  

യുക്മ വളർച്ചയുടെ  പാതയിൽ കുതിക്കുകയാണ്. ഇത് ഒരു കുട്ടുതരവധിതത്ത്തിന്റെ മഹത്തായ വിജയ ഗാഥ ആണ് എന്ന് നിസ്സംശയം പറയാം. യുക്മ തുടങ്ങിയ കാലം മുതലുള്ള ദേശിയ നേതാക്കൾ വിവിധ യുക്മ ഫോറങ്ങളിലും നിലവിലുള്ള ദേശിയ കമ്മിറ്റിയിലും സജീവം ആയി തുടർന്ന് കൊണ്ട് ശ്രി ഫ്രാൻസിസ് മാത്യു നയിക്കുന്ന നിലവിലുള്ള ദേശിയ നേതൃത്വത്തിന് ശക്തമായ പിന്തുണയാണ് നൽകി വരുന്നത്.  

 

ആരോഗ്യ പരമായ വിമർശനങ്ങളും പ്രോത്സാഹനങ്ങളും  ചൊരിഞ്ഞു യുക്മയുടെ വളർച്ചയിൽ നിർണായക പങ്കു വഹിക്കുന്ന എല്ലാ നല്ലവരായ  മാധ്യമ സുഹൃത്തുക്കളെയും പ്രബുദ്ധരായ  യു കെ സമൂഹത്തെയും വിവിധ അസോസിയേഷൻ, റിജിയൻ, ദേശിയ  പ്രവർത്തകരെയും   നേതാക്കളെയും നന്ദിയോടെ സ്മരിക്കുന്നു . കടന്നു വരുന്ന പുതിയ വ്യക്തികളെയും  സംഘടനകളെയും പുത്തൻ ആശയങ്ങളെയും തുറന്ന മനസോടെ നെഞ്ചേറ്റി കൊണ്ട് യുകെ മലയാളി സമൂഹതിന്റെ സ്വപ്നങ്ങൾക്ക് നിറ ചാർത്ത് ആകുവാൻ യുക്മ മുന്നോട്ട്.

  




കൂടുതല്‍വാര്‍ത്തകള്‍.