ആണ്ടുതോറും സൌത്തെന്റിൽ നടത്തിപ്പോരുന്ന വിശുദ്ധ അൽഫോൻസമ്മയുടെ തിരുന്നാൾ ഈ വർഷവും ഭക്ത്യദരപൂർവ്വം സൌത്തെന്റ്റ് സെന്റ്. ജോണ് ഫിഷർ ദേവാലയത്തിൽ വച്ച് ആഘോഷിക്കുന്നു. ഓഗസ്റ്റ് 2 ഞായർ ഉച്ച കഴിഞ്ഞ് 1.00pm മുതൽ രാത്രി 8 മണി വരെ നീളുന്ന ആഘോഷങ്ങൾക്ക് സീറോ മലബാർ ബ്രെന്റ് വുഡ് രൂപത ചാപ്ലയിൻ ഫാ. ജോസ് അന്ത്യാകുളം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30നു കൊടിയേറ്റ് നടത്തി തുടക്കം കുറിക്കും. തുടർന്ന് ഫാ. ഫിലിപ്പ് പന്തന്മാക്കലിന്റെ നേതൃത്വത്തിൽ ആഘോഷമായ റാസ കുർബാനയും ലദീഞ്ഞും പ്രദിക്ഷണവും ഉണ്ടായിരിക്കും.
തിരുക്കർമ്മങ്ങൾക്ക് ശേഷം ഇടവകയിലെ മാതൃജ്യോതി , പിതൃവേദി എന്നിവയുടെ നേതൃത്വത്തിൽ ഇടവകകളിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും. വിശുദ്ധ അൽഫോൻസമ്മ വഴി ദൈവം നമുക്ക് തന്ന അന്ഗ്രഹങ്ങൾക്ക് നന്ദിയോടെ ഓർക്കുവാനും തിരുന്നാൾ തിരുക്കർമങ്ങളിൽ പങ്കുകൊണ്ട് കൂടുതൽ അനുഗ്രഹങ്ങൾ പ്രപിക്കുവാനുമായി തിരുനളാഘോഷങ്ങളിലേക്ക് എല്ലാ ഭക്ത വിശ്വാസികളെയും സൌത്തെന്റിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാർ ബ്രെന്റ് വുഡ് രൂപത ചാപ്ലയിൻ ഫാ. ഫാദർ ജോസ് അന്ത്യാകുളം അറിയിച്ചു.
തിരുന്നാളിനോട് അനുബന്ധിച്ച് കഴുന്നുകൾ എഴുന്നുള്ളിക്കുന്നതിനുള്ള സൌകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ട്രസ്റ്റിമാരായ പ്രദീപ് കുരുവിള / ജോമിനി ഷൈജോ (07861373471) എന്നിവരെ ബന്ധപെടണമെന്നു അറിയിക്കുന്നു.
Trustees ,
Pradeep Kuruvilla
(Mob: 07861373471)
Jomini Shyjo
(Mob: 07588428938)
St Alphonsa - Syro Malabar Catholic Mass Centre,
Southend On Sea. (Syro Malabar Major Acrchi Episcopal church -Diocese of Brentwood) www.syromalabarchurchuk.org
Sunday School email : stalphonsasundayschoolsouthend@gmail.com