CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 55 Minutes 26 Seconds Ago
Breaking Now

ബോൾട്ടനിൽ ആരാധന പാരമ്പര്യങ്ങൾ" എന്ന വിഷയത്തിൽ റവ. ഡോ. ജോസഫ് പാലയ്ക്കൽ നയിക്കുന്ന സെമിനാർ അടുത്ത ശനിയാഴ്ച.

ബോൾട്ടൻ ഔർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോഹണ തിരുന്നാളിന്റെ ഭാഗമായി അടുത്ത ശനിയാഴ്ച റവ. ഡോ. ജോസഫ് പാലയ്ക്കൽ നയിക്കുന്ന സെമിനാർ നടക്കും. സീറോ മലബാർ സഭയുടെയും, മാർത്തോമ്മ ക്രിസ്ത്യാനികളുടെയും ചരിത്രവും പാരമ്പര്യവും, എന്ന വിഷയത്തിലാണ് സെമിനാർ. ഗവേഷകനും സംഗീതജ്ഞനുമായ അച്ചൻ സീറോമലബാർ സഭയുടെ കുർബാന സംഗമം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നതിൽ പ്രത്യേക പങ്ക് വഹിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചക്ക് ഒന്ന് മുതൽ നാല് വരെയാണ് സെമിനാർ. ഡോക്ക്യുമെന്ററി പ്രദർശനവും ചിത്ര പ്രദർശനവും സെമിനാറിൽ ഭാഗമാകും.              

വെള്ളിയാഴ്ചയാണ് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് കൊടിയേറ്റുന്നത്. വൈകുന്നേരം 6.30 നു സാൽഫോർഡ് രൂപത സീറോ മലബാർ ചാപ്ലയിൻ ഫാ. തോമസ്‌ തൈക്കൂട്ടത്തിൽ കോടിയേറ്റും. തുടർന്ന് ദിവ്യ ബലിയും പ്രസുദേന്തി വാഴിക്കലും നടക്കും.    

ശനിയാഴ്ച ഉച്ച തിരിഞ്ഞ് 1 മണി മുതൽ 4 വരെ സെമിനാറും തുടർന്ന് 6.30 നു നടക്കുന്ന ദിവ്യബലിയിൽ മോണ്‍. ജോണ്‍ ഡെയിൽ കാർമ്മികനാകും. 

പ്രധാന തിരുന്നാൾ ദിനമായ ഞായറാഴ്ച രാവിലെ 10.45 നു ആഘോഷപൂർവ്വമായ തിരുന്നാൾ കുർബാനയ്ക്ക് തുടക്കമാകും. റവ. ഡോ. ജോസഫ് പാലയ്ക്കൽ മുഖ്യ കാർമ്മികനാകുന്ന തിരുന്നാൾ കുർബാനയിൽ മോണ്‍. ജോണ്‍ ഡെയിൽ, ഫാ. തോമസ്‌ തൈക്കൂട്ടത്തിൽ, ഫാ. മാത്യൂ ചൂരപ്പൊയ്കയിൽ തുടങ്ങിയവർ സഹകാർമ്മികരാകും. 

ദിവ്യ ബലിയെ തുടർന്ന് തിരുന്നാൾ പ്രദക്ഷിണവും സ്നേഹ വിരുന്നും നടക്കും. ഇതേ തുടർന്ന് പാരിഷ് ഹാളിൽ കലാപരിപാടികൾക്ക് തുടക്കമാകും.       

തിരുന്നാൾ തിരുക്കർമങ്ങളിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും സാൽഫോർഡ് രൂപത സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്യുന്നു.

      





കൂടുതല്‍വാര്‍ത്തകള്‍.