CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 27 Minutes 41 Seconds Ago
Breaking Now

സോജിയച്ചന്‍ നയിക്കുന്ന കുടുംബ നവീകരണ കണ്‍വന്‍ഷന്‍ ഞായറാഴ്ച ലണ്ടനില്‍

രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനിലൂടെ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ അഭ്യര്‍ത്ഥന പ്രകാരം ലണ്ടന്‍ പ്രദേശത്തുള്ളവരുടെ നവീകരണത്തിന് ഇംഗ്ലീഷ് ഇടവക വികാരിയുടെ ക്ഷണം അനുസരിച്ച് ഇംഗ്ലീഷില്‍ ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു. ഓഗസ്റ്റ്‌ 9 ഞായറാഴ്ച 2 മണി മുതല്‍ 6 മണി വരെ ലണ്ടനിലെ ടോട്ടന്‍ഹാം ദേവാലയത്തില്‍ ദൈവസ്തുതി ആരാധനയോടെ ആരംഭിക്കുന്ന ശുശ്രൂക്ഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവവചന പ്രഘോഷണം, ദിവ്യ കാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂക്ഷ എന്നിവ ഉണ്ടായിരിക്കും.

മാമോദീസ സ്വീകരിച്ചവരുടെ കടമയായ സുവിശേഷ വേല, "ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍" എന്ന ഈശോയുടെ ആഹ്വാനത്തിന് പ്രത്യുത്തരമായി, ഫ്രാന്‍സിസ് പാപ്പ വിഭാവന ചെയ്ത നവ സുവിശേഷവൽക്കരണം അടുത്ത തലമുറയ്ക്ക് കൈമാറുന്ന ശുശ്രൂഷയിലേക്ക് എല്ലാവരെയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

പൊതു യാത്രാ സൗകര്യം ഉപയോഗിക്കുന്നവര്‍ സെവന്‍ സിസ്‌റ്റേഴ്‌സ് ട്യൂബ് സ്‌റ്റേഷനില്‍ നിന്നും 149, 259, 279, 349 എന്നീ ബസുകളില്‍ ടോട്ടന്‍ ഹാം ഫുഡ്‌ബോള്‍ സ്‌റ്റേഡിയത്തിന് എതിര്‍വശത്തുള്ള ദേവാലയത്തിലേക്ക് എത്തിച്ചേരാം. ഓവര്‍ഗ്രൗണ്ട് ട്രെയ്‌നില്‍ വരുന്നവര്‍ വൈറജ് ഹാര്‍ട്ട് ലൈന്‍ സ്റ്റേഷനില്‍ ഇറങ്ങി 5 മിനിറ്റ് നടന്നാല്‍ ദേവാലയത്തില്‍ എത്തിച്ചേരും.

കാറുകളില്‍ വരുന്നവര്‍ക്ക് ഞായറാഴ്ച സൗജന്യ പാര്‍ക്കിങ്ങ് സൗകര്യമുണ്ട്

ദേവാലയത്തിന്റെ അഡ്രസ്സ്:

ST. Francis DE SALES CATHOLIC CHURCH

729 HIGH ROAD , TOTTENHAM , N17 8AG

കൂടുതല്‍ വിവരങ്ങള്‍ക്ക്:

രാജേഷ് ; 07828097601

ജോനിറ്റ ; 07850750657




കൂടുതല്‍വാര്‍ത്തകള്‍.