CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 28 Minutes 19 Seconds Ago
Breaking Now

യാക്കോബായ സുറിയാനി സഭയുടെ കുടുംബ സംഗമത്തിനുള്ള രജിസ്ട്രേഷൻ ലീഡ്സ് ഇടവകയിൽ ആരംഭിച്ചു.

യാക്കോബായ സുറിയാനി സഭയുടെ യുകെ റീജിയണിൽ എല്ലാ വർഷവും  നടത്തിവരാറുള്ള കുടുംബ സംഗമം ഈ വർഷം സെപ്റ്റംബർ 12, 13 തീയതികളിൽ അബർദീനിൽ വച്ച് നടത്തപ്പെടുന്നു. അബർദീൻ സെന്റ്‌ ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകയുടെ ആധിതേയത്തിൽ നടത്തപ്പെടുന്ന യുകെ റീജിയന്റെ ഏഴാമത് കോണ്‍ഫറൻസിനുള്ള രജിസ്ട്രേഷൻ ലീഡ്സ് സെന്റ്‌ ജോർജ് ഇടവകയിൽ ആരംഭിച്ചു. ഈ കഴിഞ്ഞ ആഴ്ച ഇടവയിൽ വിശുദ്ധ കുർബാനന്തരം നടന്ന ചടങ്ങിൽ ഇടവക വികാരി റവ. ഫാ. ജിനോ ജോസഫ് ആദ്യ രജിസ്ട്രേഷൻ സ്വീകരിച്ചു കൊണ്ട് ഉത്ഘാടനം നിർവഹിച്ചു.

ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമ മേലദ്ദ്യക്ഷൻ പരിശുദ്ധ പാത്രയർക്കീസ് ബാവയുടെയും, കിഴക്കിന്റെ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടേയും ആശീർവാദത്തോടു കൂടി പരിശുദ്ധ സഭയുടെ യുകെ പാത്രയർക്കൽ വികാരി അഭിവന്യ സഖറിയാസ് മോർ ഫീലക്സീനോസ് തിരുമേനിയുടെ ആത്മീയ മേലധ്യക്ഷതയിൽ യുകെ റീജിയണിലെ എല്ലാ വൈദീകരും, ഡീക്കന്മാരും, കൌണ്‍സിൽ അംഗങ്ങളും, ഇടവക അംഗങ്ങളും ഒന്നിക്കുന്ന കുടുംബ സംഗമം അത്യന്തം പ്രാധാന്യമേറിയ ഒന്നാണല്ലോ. ആയതിനാൽ എല്ലാ സഭാ അംഗങ്ങളും അവധി ക്രമീകരിച്ച് ഈ കോണ്‍ഫറൻസിൽ പങ്കെടുത്തു അനുഗ്രഹീതരാകുവാൻ യുകെ സഭാ കൌണ്‍സിൽ അറിയിക്കുന്നു.

The Venue address:-

Mackie Academy ,

Slug Road ,

Stonehaven,

Aberdeen AB39 3DF.




കൂടുതല്‍വാര്‍ത്തകള്‍.