CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 7 Minutes 32 Seconds Ago
Breaking Now

ബാസില്‍ഡണ്‍ ഹോളി ട്രിനിറ്റി പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ 2015 സെപ്തംബര്‍ 5ന്

ബാസില്‍ഡണ്‍ ഹോളി ട്രിനിറ്റി പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ സെപ്തംബര്‍ 5ന് ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് 2.30ന് കൊടിയേറ്റുന്നതോടെ ആഘോഷങ്ങള്ക്ക് തുടക്കമാകും. തുടർന്ന് 3മണിയ്ക്ക് പ്രസുദേന്തിവാഴ്ച,3.05ന് റവ. ഫാ. ഫിലിപ്പ് പന്തമാക്കൽ നേതൃത്വം നല്കുന്ന ആഘോഷമായ പാട്ടുകുര്‍ബ്ബാനയും ശേഷം ഫാ. ജോസ് അന്തിയാംകുളം നല്കുന്ന തിരുന്നാള്‍ സന്ദേശവും നടക്കും. തുടർന്ന് നടക്കുന്ന ലദീഞ്ഞിന് ശേഷം 5.30ന് തിരുന്നാള്‍ പ്രദക്ഷിണവും കലാപരിപാടികളും സ്‌നേഹവിരുന്നുമുണ്ടാകും. പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർ ബെന്നി തോമസ്‌ : 0785488543, സാംസണ്‍ ജെയിംസ്: 07576349811 എന്നിവരെ ബന്ധപ്പെടുക. 




കൂടുതല്‍വാര്‍ത്തകള്‍.