CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 15 Minutes 24 Seconds Ago
Breaking Now

സഹകരണത്തിന്റെ പുതു മാതൃകയായി ലെസ്റ്റർ കമ്മ്യൂണിറ്റി

പത്താം വാർഷികം ആഘോഷിക്കുന്ന ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ആതിഥേയത്വം സ്വീകരിച്ചു യുകെയിൽ എത്തുന്ന സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകൻ ജി. വേണുഗോപാൽ സൌത്താംപ്റ്റണിലെ ഗ്രേസ് നൈറ്റിനു മുഖ്യാഥിതിയാകും.  

ദശവാർഷികം ആഘോഷിക്കുന്ന ലെസ്റ്റർ കേരള കമ്മ്യൂണിറ്റി ലെസ്റ്ററിലെ കലാകാരന്മാരെയും സംഗീത പ്രതിഭകളെയും ഉൾപ്പെടുത്തി വേണുഗോപാൽ നയിക്കുന്ന അലൈഡ് വേണു ഗീതം സെപ്റ്റംബർ 26 നു റൗണ്ട് ഹിൽ അക്കാദമിയിൽ വൈകുന്നേരം മൂന്നു മണി മുതൽ അരങ്ങേറും. 

ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ക്ഷണം സ്വീകരിച്ച് യുകെയിൽ എത്തുന്ന ജി. വേണുഗോപാലിനെ ഗ്രേസ് നൈറ്റിലും പങ്കെടുപ്പിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റി യുകെയിലെ മലയാളി അസോസിയേഷനുകൾക്ക് മാതൃകയാവുകയാണ്.    

സാധാരണ ഏതെങ്കിലും അസോസിയേഷൻ നാട്ടിൽ നിന്നും സെലിബ്രിറ്റികളെ കൊണ്ട് വന്നാൽ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കാൻ വിമുഖത കാണിക്കാറുണ്ട്. തങ്ങളുടെ അസോസിയേഷന് കിട്ടേണ്ട ക്രെഡിറ്റ് മറ്റുള്ളവർ തട്ടിയെടുക്കും എന്ന ചിന്തയാണ് ഇതിനു കാരണം. എന്നാൽ വേണുഗീതത്തിനു തൊട്ടടുത്ത ദിവസം നടക്കുന്ന ഗ്രേസ്നൈറ്റിൽ അതിന്റെ അണിയറ പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ച് മുഖ്യാതിഥിയാകുവാൻ വേണുഗോപാലിനെ ലെസ്റ്റർ കേരള കമ്മ്യൂണിറ്റി അനുവദിക്കുകയായിരുന്നു.

സെപ്റ്റംബർ 26 നു റൗണ്ട് ഹിൽ അക്കാദമിയിൽ വൈകുന്നേരം 3 മണി മുതൽ അരങ്ങേറുന്ന അലൈഡ് വേണു ഗീതം വൈവിധ്യമാർന്ന പരിപാടികളാൽ ആസ്വാദകർക്ക് അനുഭവവേധ്യമാക്കാനുള്ള ശ്രമത്തിലാണ് പ്രസിഡന്റ്‌ സോണി ജോർജിന്റെ നേതൃത്വത്തിൽ റോയി കാഞ്ഞിരത്താനം, ജോർജ് എടത്വ, ബിൻസി ഷാജു, ഷിബു പാപ്പൻ, അനീഷ്‌ ജോണ്‍, അജയ് പെരുമ്പലത്ത് തുടങ്ങിയവരടങ്ങുന്ന വിവിധ കമ്മിറ്റികൾ.   




കൂടുതല്‍വാര്‍ത്തകള്‍.