CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 3 Minutes 27 Seconds Ago
Breaking Now

റബര്‍ സബ്സിഡി - കര്‍ഷകരെ വാഗ്ദാനം നല്‍കി വഞ്ചിച്ചാല്‍ ശക്തമായി തിരിച്ചടിക്കും: ഇന്‍ഫാം

കോട്ടയം: ഒരു റബര്‍ കര്‍ഷകന്‍ വില്‍ക്കുന്ന പരമാവധി 3600 കിലോ റബറിന് വരെ സബ്സിഡിയെന്ന പ്രഖ്യാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ടുപോയാല്‍ ശക്തമായി പ്രതികരിക്കുമെന്നും റബര്‍ ഉത്തേജനപദ്ധതി ഉയര്‍ത്തിക്കാട്ടി കര്‍ഷക സമരങ്ങളെ നിര്‍വീര്യമാക്കി അനിയന്ത്രിതമായ ഇറക്കുമതിക്ക് സര്‍ക്കാര്‍ പിന്തുണയോടെ കളമൊരുങ്ങിയിരിക്കുകയാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യൻ ആരോപിച്ചു. 

റബര്‍ സബ്സിഡി പദ്ധതിയില്‍ 1.15 ലക്ഷം കര്‍ഷകര്‍ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഓഗസ്റ്റ്‌ 17 ആകുമ്പോഴേയ്ക്കും മൂന്നു ലക്ഷത്തോളമാകും ലാറ്റക്സ് ഉല്പാദകര്‍ക്കും സഹായധനം പ്രഖ്യാപിച്ചിട്ടുള്ളപ്പോള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ റബര്‍ കര്‍ഷകര്‍ സഹായധനപദ്ധതിയില്‍ രജിസ്റ്റർ ചെയ്യും. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 300 കോടി വിതരണം ചെയ്യുമ്പോള്‍ പരമാവധി 100 കിലോ റബറിനു മാത്രമേ സഹായധനം ലഭിക്കുകയുള്ളൂവെന്നത് വ്യക്തമാണ്. അതേ സമയം ലാറ്റക്സ് ഉല്പാദകരുള്‍പ്പെടെ അഞ്ചുലക്ഷം പേര്‍ പദ്ധതിയില്‍ രജിസ്റ്റർ ചെയ്യുമ്പോള്‍ വര്‍ദ്ധിപ്പിച്ച ഭൂനികുതിയിനത്തില്‍ 500 കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് എത്തിച്ചേരുക. മഴമൂലം ടാപ്പിംഗില്‍ നിന്ന് കര്‍ഷകര്‍ മാറി നില്‍ക്കുകയാണിപ്പോള്‍. ഉല്പാദനം വളരെയേറെ കുറഞ്ഞിട്ടും വിലയിടിവ് അതിരൂക്ഷമായി തുടരുന്നു. വന്‍കിട റബര്‍ വ്യാപാരികള്‍ വിപണിയില്‍ നിന്ന് മാറിനില്‍ക്കുന്നതു കൊണ്ട് ചെറുകിട റബര്‍ വ്യാപാരികളും കര്‍ഷകരില്‍ നിന്ന് റബര്‍ സ്വീകരിക്കാത്ത അവസ്ഥയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. 

കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി നിയന്ത്രിക്കുകയും സംസ്ഥാന സര്‍ക്കാര്‍ റബര്‍ നേരിട്ട് സംഭരിക്കുകയും ചെയ്യാതെ ഇന്നത്തെ പ്രതിസന്ധിക്ക് താല്ക്കാലികമായിട്ടു പോലും പരിഹാരമാവില്ലെന്നും വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സഹായധന പദ്ധതി വലിച്ചുനീട്ടുന്ന രാഷ്ട്രീയതന്ത്രം കര്‍ഷകര്‍ തിരിച്ചറിയുന്നുവെന്നും വി.സി.സെബാസ്റ്റ്യൻ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.