CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes Ago
Breaking Now

കാര്‍ഷിക പ്രശ്നങ്ങള്‍: ദ പീപ്പിള്‍ കേന്ദ്രസമിതി ഇന്ന് (ശനി) കൊച്ചിയില്‍

കൊച്ചി: കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിളിന്റെ കേന്ദ്രസമിതി ശനിയാഴ്ച (ജൂലൈ 8) ഉച്ചകഴിഞ്ഞ് 2.30ന് കൊച്ചി പാലാരിവട്ടം പിഒസിയില്‍ പാലക്കാട് ദേശീയ കര്‍ഷകസമാജം ജനറല്‍ സെക്രട്ടറി മുതലാംതോട് മണിയുടെ അദ്ധ്യക്ഷതയില്‍ ചേരും. ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. 

ഇന്‍ഫാം, ഹൈറേഞ്ച് സംരക്ഷണ സമിതി, പാലക്കാട് ദേശീയ കര്‍ഷക സമാജം, പശ്ചിമഘട്ട ജനസംരക്ഷണ സമിതി, കുട്ടനാട് വികസനസമിതി, കര്‍ഷകവേദി, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ തുടങ്ങി 32 കര്‍ഷകപ്രസ്ഥാനങ്ങളാണ് കര്‍ഷകഐക്യവേദിയായ ദ പീപ്പിളില്‍ അംഗങ്ങളായിട്ടുള്ളത്. പുതിയതായി അംഗങ്ങളാകുവാന്‍ അപേക്ഷിച്ചിരിക്കുന്ന സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങളെ കേന്ദ്രസമിതിയില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടി സമ്മേളനം പരിഗണിക്കും. 

മലയോര, ഇടനാട് തീരദേശ മേഖലകളിലെ പ്രശ്നങ്ങളും റബര്‍ പ്രതിസന്ധി, പട്ടയം, ഭൂനികുതി വര്‍ദ്ധനവ്, നെല്‍ സംഭരണം, മത്സ്യമേഖല, വരാന്‍ പോകുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളിലെ കര്‍ഷക നിലപാടുകള്‍, കര്‍ഷക തുടര്‍ പ്രക്ഷോഭങ്ങള്‍ എന്നിവ സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് ദ പീപ്പിള്‍ കോര്‍ഡിനേറ്റര്‍ ഷെവലിയര്‍ വി.സി. സെബാസ്റ്റ്യൻ സൂചിപ്പിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.