CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 36 Minutes 21 Seconds Ago
Breaking Now

അഭിഷിക്ത കരങ്ങൾ കൈകോർക്കുന്ന ഓഗസ്റ്റ്‌ മാസ സെക്കന്റ്‌ സാറ്റർഡേ കണ്‍വൻഷൻ ബഥേലിൽ

തക്കല രൂപതയുടെ മെത്രാൻ അഭിവന്ദ്യ ജോർജ് രാജേന്ദ്രൻ പിതാവും, ഡിവൈൻ ശുശ്രൂഷകളിലൂടെ ലക്ഷക്കണക്കിന് വ്യക്തികൾക്ക് വചന സൗഖ്യം പകർന്നു നൽകിയ ബഹു. ജോർജ് പനക്കലച്ചനും സെഹിയോൻ യുകെ ശുശ്രൂഷകളുടെ ആത്മീയ നേതൃത്വം വഹിക്കുന്ന ബഹു. സോജി ഓലിക്കലും ഒന്നു ചേർന്ന് നയിക്കുന്ന സെക്കന്റ്‌ സാറ്റർഡേ ശുശ്രൂഷ ആയിരങ്ങൾക്ക് അനുഗ്രഹ നിറവിന്റെ ദിവസമായി മാറും.

കോറേറ്റ് ലുമെൻ കമ്മ്യൂണിറ്റിയുടെ ശക്തനായ ആത്മീയ ശുശ്രൂഷകൻ ആൻഡ്രൂ ഫാവേ ഇംഗ്ലീഷ് ശുശ്രൂഷ നയിക്കും.

അവധിക്കാലത്ത് ആത്മീയ ശുശ്രൂഷകൾക്ക് പ്രാധാന്യം നൽകി യേശുവിനെ ആഴത്തിൽ സ്നേഹിക്കുന്ന സംസ്ക്കാരം യുകെയിൽ ശക്തമാവുകയാണ്. വാൽസിങ്ങ്ഹാമിൽ ഒരാഴ്ചയായി നടന്നു വരുന്ന "New Dawn Conference" എന്ന കത്തോലിക്ക കരിസ്മാറ്റിക്ക് ശുശ്രൂഷയിൽ 2000 ൽ അധികം ഇംഗ്ലീഷുക്കാരാണ് പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ഈ അവധിക്കാലത്ത് പഞ്ചാബിലും അരുണാചൽ പ്രദേശിലും സെഹിയോൻ ടീമംഗങ്ങൾ നടത്തിയ മിഷൻ ശുശ്രൂഷയിൽ നൂറു കണക്കിന് വ്യക്തികളാണ് യേശുവിന്റെ സ്നേഹം തിരിച്ചറിഞ്ഞത്.  

മിഷൻ ശുശ്രൂഷകൾ അവധിക്കാലത്തിനു പുതിയ മാനം നൽകുകയാണ്. പരിമിതമായ സാഹചര്യങ്ങളിൽ കഴിയുന്ന ക്രിസ്തീയ സഹോദരങ്ങളെ നേരിൽ കാണുവാനും അവരോടൊത്ത് പ്രാർഥിക്കുവാനും യേശുവിനെ ഒരിക്കലും കേട്ടിട്ടില്ലാത്തവരോട് യേശുവിനെ കുറിച്ച് പറയുവാനും കിട്ടുന്ന അവസരങ്ങൾ ആഴമേറിയ ദൈവാനുഭവം നൽകുന്ന വഴികളാണ് ഒപ്പം അത്ഭുതകരമായ ആന്തരിക സമാധാനവും വിശ്വാസ തീക്ഷണതയും ഈ യാത്രകൾ നമുക്ക് സമ്മാനിക്കുന്നു."പങ്ക് വയ്ക്കലിന്റെ സുവിശേഷത്തിനായി" അവധിക്കാലത്തെ കുറച്ച് ദിവസങ്ങൾ യേശുവിനായി സമർപ്പിക്കാം.  

ബഥേൽ സെന്ററിൽ നടത്തപ്പെടുന്ന കണ്‍വൻഷൻ രാവിലെ 8 മണിക്ക് ആരംഭിക്കും. യേശുവിൽ ആനന്ദിക്കാൻ , യേശുവിനെ ആരാധിക്കുവാൻ, യേശുവോടൊത്തു ആയിരിക്കുവാൻ ഏവരെയും ഹൃദയപൂർവ്വം പരിശുദ്ധാത്മ ശുശ്രൂഷയിലേക്ക് സ്വാഗതം ചെയ്യുന്നു.           




കൂടുതല്‍വാര്‍ത്തകള്‍.