CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 45 Minutes 49 Seconds Ago
Breaking Now

വോക്കിംഗ് കാരുണ്യയുടെ മുപ്പത്തൊൻപതാമത് ധനസഹായമായ 50,000 രൂപ കൈമാറി

വോക്കിംഗ് കാരുണ്യയുടെ മുപ്പത്തൊൻപതാമത്  ധനസഹായം പത്തനംതിട്ട ജില്ലയിൽ പന്തളം പഞ്ചായത്തിൽ കൂരംപാലയിലുള്ള കൊച്ചുതെങ്ങുംവിളയിൽ രാജുവിന്റെ മകൻ രാഹുൽ രാജിന് കൈമാറി. വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി ഡോക്ടർ ജോണ്‍സണ്‍, (പന്തളം സി.എം.ഹോസ്പിറ്റൽ) 50,000 രൂപയുടെ ചെക്ക്‌ രാഹുൽ രാജിന് കൈമാറി. ഇരുവൃക്കകളും തകരാറിലായ രാഹുൽ കാഴ്ച്ചകുറവും ആരോഗ്യമില്ലായ്മയും കാരണം പത്താം ക്ലാസ്സിൽ വച്ച് പഠനം നിർത്തേണ്ടി വന്നു. രാഹുലിന്റെ അച്ഛൻ കൂലിപണി എടുത്താണ് കുടുംബം പുലർത്തിപോരുന്നത്. രാഹുലിന് രണ്ടു വയസുള്ളപ്പോഴാണ് രാഹുലിന് വൃക്കയ്ക്ക് തകരാറുള്ളതായി കണ്ടുപിടിച്ചത്.

കഴിഞ്ഞ പതിനാലു വര്ഷമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് രാഹുലിനെ ചികിത്സിച്ചു കൊണ്ടിരിക്കുന്നത്. ആകെയുള്ള 5 സെൻറ് സ്ഥലം രാഹുലിന്റെ സഹോദരിയുടെ വിവാഹത്തിനായി ബാങ്കിൽ പണയപ്പെടുത്തിയിരിക്കുകയാണ്. അച്ഛനമ്മമാർ ജോലി ചെയ്തു കിട്ടുന്ന മുഴുവൻ പണവും രാഹുലിന്റെ ചികിത്സയ്ക്കായി ചിലവഴിക്കുകയാണ് ഈ കുടുംബം. ഇരുവൃക്കകളും തകരാറിലായതിനാൽ ഇനി വൃക്ക മാറ്റിവയ്ച്ചാൽ മാത്രമേ രാഹുലിന് ജീവൻ നിലനിർത്താൻ സാധിക്കുകയുള്ളു. അതിനായി ഏകദേശം 18 ലക്ഷത്തോളം രൂപ ചിലവാകും. ഇത്രയും ഭാരിച്ച തുക എവിടെനിന്ന് കണ്ടെത്തുമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് രാഹുലിന്റെ മാതാപിതാക്കൾ.

കുടാതെ  ആഴ്ചയിൽ 3 പ്രാവശ്യം വീതം ഡയാലിസിസ്‌ നടത്തേണ്ടതുണ്ട് രാഹുലിന്. രാഹുലിനെ കുറിച്ചറിഞ്ഞ  ഒരു യുകെ മലയാളി രാഹുലിനെ സഹായിക്കുന്നതിനു വേണ്ടി വോക്കിംഗ് കാരുണ്യയെ സമീപിക്കുകയായിരുന്നു. ഈ സംരംഭത്തെ സഹായിച്ച യുകെയിലെ സന്മനസുള്ള എല്ലാ സുഹൃത്തുക്കൾക്കും വോക്കിംഗ് കാരുണ്യ നന്ദി അറിയിക്കുന്നു.

വോക്കിംഗ് കാരുണ്യചാരിറ്റബിൾ സൊസൈറ്റി.

https://www.facebook.com/pages/Woking-Karunya-Charitable-society/193751150726688

http://www.wokingkarunya.co.uk/

 

 




കൂടുതല്‍വാര്‍ത്തകള്‍.