CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 40 Minutes 37 Seconds Ago
Breaking Now

ജ്വാല ഇ മാഗസിന്റെ ഓണപ്പതിപ്പായ ആഗസ്റ്റ്‌ ലക്കം പുറത്തിറങ്ങി.

യുക്മ സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ചു വരുന്ന  സാഹിത്യ പ്രസിദ്ധീകരണം ജ്വാല ഇ മാഗസിന്റെ ഓണപ്പതിപ്പായ  2015 ഓഗസ്റ്റ് ലക്കം  പുറത്തിറങ്ങി.യുകെ മലയാളികൾക്കിടയിൽ നിന്നുള്ളവരുടെ  സാഹിത്യ സൃഷ്ട്ടികൾ ഉൾപ്പെടുത്തി എല്ലാ മാസവും പത്താം തീയതി ജ്വാല ഇ മാഗസിൻ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു വരുന്നു.നിരവധി കവിതകളും കഥകളും യാത്ര വിവരണങ്ങളും അടക്കമുള്ള സാഹിത്യസൃഷ്ടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഉന്നതമായ ഭാഷ ശൈലിയിലുടെ വായനയെ ഗൗരവമായി കാണുന്ന വായനക്കാര്‍ക്കും വേണ്ടിയുള്ള യുക്മ പ്രസിദ്ധികരണം ആയി ജ്വാല മാറിയിരിക്കുകയാണ്.

യുക്മ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനം കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ വേണ്ടി തുടങ്ങിയ മാസികയാണ് ജ്വാല. നാടിന്റെ സംസ്‌കാരം നിലനിര്‍ത്തുവാന്‍ വേണ്ടി സാംസ്‌കാരിക വേദി നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ യുക്മക്ക് എന്നും ഒരു മുതല്‍കൂട്ടാണ്. റജി നന്തികാട്ട് ചീഫ് എഡിറ്ററായ ജ്വാല മാഗസിന്റെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ ജോയി ആഗസ്തി, CA ജോസഫ്‌,തമ്പി ജോസ്,ജോസ് പടയാട്ടിൽ,മുരളീ മുകുന്ദൻ  എന്നിവരാണ്.2013 -ലെ യുക്മ മിഡ്ലാണ്ട്സ്  റീജണൽ കലാമേളയിലെ കലാതിലകമായ അഞ്ജലി ബിജുവാണ് ഇത്തവണത്തെ മുഖചിത്രം.

നമ്മുടെ ഇടയിലുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും സര്‍ഗാന്മകമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി എല്ലാ മാസവും പത്താം തിയതി പ്രസിദ്ധീകരിക്കുന്ന 'ജ്വാല' ഇ മാഗസിനിലേക്ക് എല്ലാവരുടെയും വ്യത്യസ്തതയാര്‍ന്ന കൃതികള്‍ jwalaemagazine@gmail.com എന്ന വിലാസത്തില്‍ അയക്കാവുന്നതാണ്. മാന്യ വായനക്കാരുടെ ഹൃദ്യമായ പ്രോത്സാഹനം തുടര്‍ന്നും പ്രതീഷിക്കുന്നുവെന്നും  വരും ലക്കങ്ങളിലേക്ക് കൂടുതൽ സാഹിത്യ സൃഷ്ടികൾ അയച്ചു തരണമെന്നും എന്ന് യുക്മ സാംസ്‌കാരിക വേദി കോ ഓര്‍ഡിനേറ്റര്‍ എബ്രഹം ജോര്‍ജ്  അഭ്യർഥിച്ചു.. 




കൂടുതല്‍വാര്‍ത്തകള്‍.