CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 3 Minutes 21 Seconds Ago
Breaking Now

ലിവർപൂൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകയിൽ വി.ദൈവ മാതാവിന്റെ ഓർമ്മപ്പെരുന്നാളും ഇടവക വാർഷികവും

വിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന നോർത്തുവെസ്റ്റിലെ പ്രഥമ യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകയായ ലിവർപൂൾ സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകയിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് (ശുനോയോ) പെരുന്നാളും ഇടവകയുടെ പതിനൊന്നാമത് വാർഷികവും ആഗസ്റ്റ്‌ 14, 15 ( വെള്ളി, ശനി ) തീയതികളിലായി കൊണ്ടാടുന്നു. ലിവർപൂൾ , ചിൽഡ് വാൾ, റോക്കി ലെയിനിലുള്ള സെന്റ്‌ ഡേവിഡ് ചർച്ചിൽ ഇടവക വികാരി ഫാ. പീറ്റർ കുര്യാക്കോസ് വെള്ളിയാഴ്ച വൈകിട്ട് 5.00 മണിക്ക് കൊടിയേറ്റുന്നതോടു കൂടീ ആഘോഷ പരിപാടികൾ ആരംഭിക്കുന്നു. വൈകിട്ടു സന്ധ്യാ പ്രാർത്ഥനയും, ധ്യാന യോഗവും, ആശിർവാദവും, സ്നേഹവിരുന്നും ക്രമീകരിച്ചിരിക്കുന്നു.

ശനിയാഴ്ച രാവിലെ 9.30 പ്രഭാത പ്രാർഥനയും, തുടർന്ന് റവ. ഫാ. തോമസ് പുതിയാമടത്തിലിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും, വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥന, റാസ, ആശിർവാദം, സ്നേഹവിരുന്ന്, ലേലം മുതലായവ ക്രമീകരിച്ഛിരിക്കുന്നു. 

വിശ്വാസികളേവരും പ്രാർഥനയോടും നേർച്ച കാഴ്ചകളോടും കൂടി പെരുനാളിൽ പങ്കെടുത്ത് അനുഗ്രഹീതരാകേണ്ടതാണെന്നറിയിക്കുന്നു

കൂടുതൽ വിവരങ്ങൾക്ക്:

വികാരി. റവ. ഫാ. പീറ്റർ കുരിയാക്കോസ്, 07411932075

 

രാജു പൗലോസ്, 07875665520




കൂടുതല്‍വാര്‍ത്തകള്‍.