CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 25 Minutes 5 Seconds Ago
Breaking Now

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ; സെപ്റ്റംബർ 12 ശനിയാഴ്ച

ഭാരതത്തിന്റെ പ്രഥമവിശുദ്ധയും കേരളത്തിന്റെ സഹനപുഷ്പവുമായ വി. അല്‍ഫോന്‍സാമ്മയുടെ ഓര്‍മ തിരുനാള്‍ സന്ദർലാൻഡ് സെ. ജോസെഫ്സ് ദേവാലയത്തിൽ വച്ച് സെപ്റ്റംബര്‍ പന്ത്രണ്ട്, ശനിയാഴ്ച ഭക്തിനിർഭരമായ പരിപാടികളോടെ തുടക്കമാകുന്നു. രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയിൽ ബെര്‍മിംഗ്ഹാം രൂപത സീറോ മലബാര്‍ ചാപ്ലിന്‍ ബഹു. ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ മുഖ്യ കാർമ്മികനാകും. ഹെക്സം ആൻഡ് ന്യൂ കാസിൽ രൂപത ബിഷപ്പ് ബഹു. സീമസ് കണ്ണിംഗ് ഹാം നൽകുന്ന തിരുനാൾ സന്ദേശം നൽകുന്ന കുർബാനയിൽ പത്തോളം വൈദികർ സഹകാർമ്മികരാകും.  തുടര്‍ന്ന്  നടക്കുന്ന  വിശ്വാസ പ്രഘോഷണ പ്രദക്ഷണത്തില്‍ ഭാരതത്തിന്റെ  സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിഫലിക്കും.  പ്രദക്ഷിണത്തിനു മാറ്റ് കൂട്ടാന്‍ മുതുകുടകളും കൊടിതോരണങ്ങളും ചെണ്ടമേളവും ഉണ്ടായിരിക്കും.

55cc4a76888a2.jpg

ഉച്ച കഴിഞ്ഞ് സെ. ഐടൻസ്‌ സ്‌കൂള്‍ ഹാളില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍  സന്ദര്‍ലാൻഡ്‌ മേയർ മുഖ്യാതിഥിയും ബഹു. ഫാ. തോമസ് പാറടിയില്‍  ങടഠ ഉത്ഘാടകനുമായിരിക്കും . കൂടാതെ നോർത്ത് ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദീകരും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും അണിചേരുന്ന സായാഹ്നത്തിൽ കേരളീയ ക്രൈസ്തവ പാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്‌കാരിക പരിപാടികളാല്‍ സമ്പന്നമായിരിക്കും. ലെസ്റ്റർ മെലഡീസിന്റെ ഗാനമേളയും മലയാളി കാത്തലിക് കമ്മ്യൂണിറ്റി അംഗങ്ങള്‍ അവതരിപ്പിക്കുന്ന  കലാ പരിപാടിയും കണ്ണിനും കാതിനും ഇമ്പമേകും.

സെപ്റ്റംബര്‍ മൂന്നിനു ഏഴു മണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഒൻപത ദിവസം നീണ്ടു നില്ക്കുന്ന നോവേനയ്ക്കും വിശുദ്ധ കുർബാനക്കും ഫാമിലി യുണിറ്റ് അംഗങ്ങള്‍ നേതൃത്വം നല്കും. തോമസ് പാലക്കല്‍, സുനില്‍ ചാലുത്തറ, സന്തോഷ്  തോമസ്, പ്രദീപ് തങ്കച്ചന്‍ തുടങ്ങിയവർ  പ്രസുദേന്തിമാരായ തിരുനാളിന് ബഹു. ഫാ, സജി തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റി,  തിരുനാള്‍ നോർത്ത് ഈസ്റ്റിലെ മലയാളി സാംസ്‌കാരിക സംഗമമാക്കാനുള്ള ഒരുക്കത്തിലാണ് .




കൂടുതല്‍വാര്‍ത്തകള്‍.