CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 29 Seconds Ago
Breaking Now

ഞാന്‍ നിനക്കായി പാടും'' ; മാർപ്പാപ്പയുടെ ചാക്രിക ലേഖനത്തിന്റെ ചൈതന്യത്തില്‍ അഞ്ചാമത് ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 24ന്

പ്രപഞ്ചത്തേയും മനുഷ്യനേയും ദൈവത്തേയും സ്‌നേഹത്തിന്റെ ദിവ്യ പ്രകാശത്തില്‍ ദര്‍ശിച്ച അസീസിയിലെ സ്‌നേഹഗായകനായ വി ഫ്രാന്‍സിസിന്റെ സ്തുതി ഗീതത്തിന്റെ ആദ്യ വാക്കുകള്‍കൊണ്ട് തുടങ്ങുന്ന ''ഞാന്‍ നിനക്കായി പാടും'' എന്ന ഫ്രാന്‍സിസ് പാപ്പയുടെ ചാക്രിക ലേഖനം ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുകയാണ്.മനുഷ്യന്റെ ദുരയുടേയും ഹിംസാത്മകതയുടേയും തിക്ത ഫലങ്ങള്‍ ഏറ്റുവാങ്ങി ഭൂമിയും ഇതിലേ ചരാചരങ്ങളും അത്യന്തം വിനാശകരമായ അവസ്ഥയിലേക്ക് അതിവേഗം നീങ്ങുന്നുവെന്നും ദൈവത്തിലും പ്രപഞ്ച നന്മയിലും വിശ്വസിക്കുന്ന ഏവരും നമ്മുടെ പൊതുഭവനമായ ഭൂമിയെ കരുതലോടെ കാണുവാന്‍ പ്രതിജ്ഞാബദ്ധരാകണമെന്നും ചാക്രിയ ലേഖനം ഊന്നിപ്പറയുന്നു.പ്രപഞ്ചത്തിന്റേയും ഈ ഭൂമിയുടേയും അനുപമമായ സൗന്ദര്യവും ഗരിമയും അതിന്റെ സ്രഷ്ടാവിലേക്ക് മനുഷ്യരെ നയിച്ചു.വിശുദ്ധ ഗ്രന്ഥങ്ങള്‍ പ്രപഞ്ചത്തില്‍ നിറയുന്ന ദൈവത്തിന്റെ മഹത്വമേറിയ സാന്നിധ്യത്യത്തെകുറിച്ച് പഠിപ്പിച്ചു.

ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു

വാനവിതാനം അവിടുത്തെ കരവേലയെ വിളംബംരം ചെയ്യുന്നു.

പകല്‍ പകലിനോട് അവിരാമം സംസാരിക്കുന്നു

രാത്രി രാത്രിക്ക് വിജ്ഞാനം പകരുന്നു

ഭാഷണമില്ല വാക്കുകളില്ല,ശബ്ദം പോലുമില്ല(സങ്കീ1.9-3)

ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യ കൃതികളെല്ലാം ആരാധനാ ഗീതങ്ങളുടെ ദിവ്യസ്പര്‍ശമുള്ളവയാണ്.കലയും സാഹിത്യവും വ്യക്തികളുടെ പ്രാപഞ്ചിക സൗഹൃദത്തേയും ദൈവാനുഭാവത്തേയും ആഴപ്പെടുത്തുകയും സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ നിര്‍ണ്ണയിക്കുകയും ചെയ്യാറുണ്ട്.കലാ സാഹിത്യ രൂപങ്ങള്‍ക്ക് മനുഷ്യജീവിതത്തിലുള്ള ഈ സ്വാധീനം വിശ്വാസ ജീവിതത്തിലും പ്രഘോഷണത്തിലും ക്രിയാത്മക ഫലങ്ങളുളവാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് ക്ലിഫ്ടണ്‍ രൂപതാ സീറോ മലബാര്‍ ചര്‍ച്ച് അതിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ആദ്യ കലോത്സവം അനേക സമൂഹങ്ങള്‍ക്ക് മാതൃകയും പ്രചോദനവുമായിരുന്നു. വിപുലമായ മത്സര ഇനങ്ങളോടെ വലിയ ജനപങ്കാളിത്തത്തോടെ നടത്തപ്പെടുന്ന ഈ കലോത്സവം യൂറോപ്പിലെ തന്നെ ബൈബിൾ അടിസ്ഥാനമായുള്ള ഏറ്റവും വലിയ കലാ-സാഹിത്യ മത്സരമാണ്. 

2015 ഒക്ടോബർ 24 ന് ശനിയാഴ്ച ബ്രിസ്റ്റോളിലെ ഗ്രീൻവേ സെന്ററിലാണ് ഇത്തവണയും ബൈബിൾ കലോത്സവം നടക്കുന്നത്. രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ചെക്കിൻ ആരംഭിക്കുകയും ആഘോഷമായ ബൈബിൾ പ്രതിഷ്ഠക്ക് ശേഷം 10 മണിക്ക് 7 വേദികളിൽ വിവിധ പ്രായക്കാർക്ക് വേണ്ടി മത്സരങ്ങൾ ആരംഭിക്കുകയും ചെയ്യും. ഈ വർഷം മുതിരന്നവർക്കായുള്ള ഇംഗ്ലീഷ് ഉപന്യാസ രചന കൂടി ഉൾപ്പെടുത്തിയതിനാൽ 21 മത്സര ഇനങ്ങളാണ് കലോത്സവത്തിലുള്ളത്. ബൈബിൾ കലോത്സവത്തിൽ പങ്കെടുക്കുവാൻ യുകെയിലെ എല്ലാ സീറോ മലബാർ സമൂഹങ്ങളിലെയും വിശ്വാസികളെ ഹാർദ്ധവമായി ക്ഷണിക്കുന്നതായി CDSMCC ഡയറക്ടർ പോൾ വെട്ടിക്കാട്ടും ചെയർമാൻ ഫാ. സിറിൽ ഇടമനയും കോ - ഓർഡിനെറ്റർ ശ്രീ. റോയ് സെബാസ്റ്റ്യനും അറിയിച്ചു.  

കൂടുതൽ വിവരങ്ങൾക്ക്:     

ശ്രീ. റോയ് സെബാസ്റ്റ്യൻ 07862701046 (കോ- ഓർഡിനെറ്റർ)

ശ്രീ. സിജി വാധ്യാനത്ത് 07734303945 (CDSMCC ട്രസ്റ്റി)

ശ്രീ. ജസ്റ്റണ്‍ ബോസ് 07725342955 (CDSMCC സെക്രട്ടറി)

ശ്രീ. ജോണ്‍സൻ മാത്യൂ 07737960517 (STSMCC ട്രസ്റ്റി) 
 

  




കൂടുതല്‍വാര്‍ത്തകള്‍.