CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 5 Seconds Ago
Breaking Now

സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ്‌ 30 നു

സ്വാൻസിയിലെ ജനകീയ മലയാളി സംഘടനയായ സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷന്റെ പത്താമത് വാർഷികവും ഓണാഘോഷവും ഓഗസ്റ്റ്‌ 30 നു ഞായറാഴ്ച പോണ്‍തിലീവ് വില്ലേജ് ഹാളിൽ വച്ച് നടത്തപ്പെടുന്നു. ഉച്ച കഴിഞ്ഞു 2 മണിയോടെ അത്തപ്പൂവിടൽ മത്സരത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.

55cebbed1bcfb.jpg

തുടർന്ന് വാശിയേറിയ വടം വലി മത്സരവും വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരിക്കും. വൈകീട്ട് 6 മണിക്ക് ചെണ്ട മേളങ്ങളുടെയും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടു കൂടി മാവേലി മന്നനെ ആനയിക്കുന്നതും തുടർന്ന് ഗ്രേസ് മെലഡീസ് മ്യൂസിക്ക് ബാൻഡും സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷനും സംയുക്തമായി അവതരിപ്പിക്കുന്ന "നിറസന്ധ്യ" ഉണ്ടായിരിക്കുന്നതാണ്. നിറസന്ധ്യയിൽ അസോസിയേഷന്റെ യുവനിരകളും മുതിർന്നവരും അവതരിപ്പിക്കുന്ന തിരുവാതിരക്കളി, വള്ളംക്കളി, വൈവിധ്യമാർന്ന നൃത്തനൃത്ത്യങ്ങൾ, ഓണപ്പാട്ടുകൾ, കോമഡി സ്കിറ്റ്, കപ്പിൾ ഡാൻസ്, ഗ്രേസ് മെലഡീസ് മ്യൂസിക്ക് ബാൻഡിന്റെ ഗാനമേളയും മിമിക്സ് പരേഡും പരിപാടികൾക്ക് കൊഴുപ്പേകും. 

സ്വാൻസിയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ നല്ലവരായ സുഹൃത്തുക്കളെയും ഓണസദ്യയിലേക്കും തുടർന്നുള്ള പരിപാടികളിലേക്കും സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷൻ വിനയപ്പൂർവ്വം  സ്വാഗതം ചെയ്യുന്നു.    

കൂടുതൽ വിവരങ്ങൾക്ക്:

സ്റ്റീഫൻ ഉലഹന്നാൻ (പ്രസിഡന്റ്‌): 07864161361

സിറിയക്ക് പി ജോർജ് (സെക്രട്ടറി): 07773454387

വേദി:

PONTLIIW VILLAGE HALL 

CARMEL ROAD 

PONTLIIW 

SWANSEE 

SA4 9EX 




 




കൂടുതല്‍വാര്‍ത്തകള്‍.