CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 10 Minutes 26 Seconds Ago
Breaking Now

മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്റെ 2015 ഓണപരിപാടി സെപ്റ്റംബർ 26 ന്

"തിരുവോണ പുലരിതൻ 

തിരുമുൽ കാഴ്ചവാങ്ങാൻ 

തിരുമുറ്റം അണിഞ്ഞൊരുങ്ങി "

ഈ ആണ്ടിൽ മാഞ്ചസ്റ്ററിൽ തിരുവോണ നക്ഷത്രം തെളിയുന്നത് 1191 കന്നിമാസം 10 ആം  തീയതി (September 26th, 2015) ആണ്‌ എന്ന സന്തോഷ വാർത്ത‍ അറിയിച്ചു കൊള്ളട്ടെ !

അനേകായിരം മൈലുകൾക്ക് അപ്പുറത്ത്, അങ്ങ് കൊച്ചു കേരളത്തിൽ മലയാളികളുടെ അഭിമാനത്തിന്റെയും, ആഹ്ലാദത്തിന്റെയും പ്രതീകമായി - സമൃദ്ധിയും, സമത്വവും നിറഞ്ഞു നിന്നിരുന്ന ഒരു കാലഘട്ടത്തിന്റെ ഓർമ്മയ്ക്ക്‌ മുന്നിൽ ആഘോഷിക്കപെടുന്ന തിരുവോണം  , ഈ മറുനാട്ടിൽ നമ്മളും പങ്കുചേർന്ന് 1191 കന്നിമാസം 10 ആം തീയതി (September 26th, 2015)  ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷപുർവ്വം അറിയിച്ചു കൊള്ളുന്നു . എല്ലാ MMA അംഗങ്ങളും  പരിപാടികളിൽ സംബന്ധിച്ച് അത് വിജയപ്രദമാക്കിതീർക്കുവാൻ  അഭ്യർത്ഥിക്കുന്നു .

സ്ഥലം : ജെയിൻ കമ്മ്യൂണിറ്റി  ഹാൾ 

667/669 സ്റ്റോക്ക്‌പോർട്ട്‌  റോഡ്‌,

മാഞ്ചസ്റ്റർ, M12 4QE

തീയതി : 26 സെപ്റ്റംബർ 2015 രാവിലെ 11:30 മുതൽ 

MMA അംഗത്വത്തിനും, എൻട്രി പാസ്സുകൾക്കും, കലാപരിപാടികളിലും മറ്റ് ഓണാഘോഷത്തിനോട് അനുബന്ധമായ എല്ലാ പരിപാടികളിൽ പങ്കെടുക്കുന്നതിനും, അതിന്റെ നടത്തിപ്പിനും താല്പര്യമുള്ള എല്ലാ MMA അംഗങ്ങളും, എത്രയും പെട്ടെന്ന് താഴെ പറയുന്ന കമ്മിറ്റി അംഗങ്ങളുമായി ബന്ധപെടുവാൻ സെക്രട്ടറി ശ്രി. ജോസഫ്‌  മാത്യു  (07888 734481) അഭ്യർത്ഥിക്കുന്നു .  

ശ്രി. ഷാജിമോൻ കെ.ഡി  07886 526706 / 0161 221 0496

ശ്രി. ജോർജ് വടക്കുംചേരി 07877 420077 / 0161 456 9668

ശ്രിമതി. നിഷ പ്രമോദ് 07889 882039

ശ്രിമതി. നിഷ ശരത്ത് നായർ 079886 06652

ശ്രിമതി. ബെൻസി സാജു 077229 59172 

 




കൂടുതല്‍വാര്‍ത്തകള്‍.