CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 56 Seconds Ago
Breaking Now

ബെൽഫാസ്റ്റിൽ കൃപാനുഭവ ധ്യാനം ആരംഭിച്ചു

ബെൽഫാസ്റ്റ് സീറോ മലബാർ വിശ്വ്വാസികൾ കാത്തിരുന്ന കൃപാനുഭവ ധ്യാനത്തിന് ആരംഭമായി. ഫാ. ഡൊമിനിക്ക് വാളന്മനാൽ നയിക്കുന്ന ധ്യാനം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ബെൽഫാസ്റ്റ് സെന്റ്‌ ലൂയിസ് സ്കൂളിൽ വച്ചാണ് നടക്കുന്നത്.   

55d02f41636c4.jpg

ധ്യാനത്തിന്റെ ഔദ്യോഗിക ഉത്ഘാടന സമ്മേളനത്തില്‍ ഐര്‍ലന്റിലെ സീറോ മലബാര്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ റൈറ്റ് റവ ഡോ ആന്റണി പെരുമായന്‍ ഏവര്‍ക്കും സ്വാഗതമാശംസിച്ചു. സെന്റ് ലൂയിസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിസ്സിസ്. മേരി മക് ഹെൻട്രി ,സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ. ടോണി ഫിറ്റ്സൈമണ്‍, സെന്റ് പോള്‍ പള്ളി വികാരി ഫാ. ടോണി ഡേവ്ളിൻ, ഫാ. ജോസഫ് കറുകയില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.  ഫാ. ജോസഫ് പുതുകുളങ്ങര, ഫാ. മനോജ്, ഫാ ജോര്‍ജ് പുതുപറമ്പില്‍, ഫാ. അനൂപ് ജോസഫ്, ഫാ. പോള്‍ മോറേലി, ശ്രീമതി മേരിക്കുട്ടി ടീച്ചര്‍, എലിസബത്ത് എന്നിവര്‍ ഉത്ഘാടന വേളയില്‍ സന്നിഹിതരായിരുന്നു.

55d0300e7bf41.jpg

ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനും സെഹിയോന്‍ ടീമംഗങ്ങളുടെ നേതൃത്വത്തിലുള്ള സ്പിരിച്വല്‍ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും. ഐര്‍ലന്റ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നായി വളരെയധികം പേര്‍ പങ്കെടുത്ത ധ്യാനം വിശ്വാസികൾക്ക് കൃപാവരത്തിന്റെ വലിയ അവസരമാണ്.ധ്യാന വിജയമന്ത്രത്തിനായി വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ വോളന്റിയേഴ്‌സ് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു.  

കുട്ടികൾക്കായി ക്രിസ്റ്റീൻ ധ്യാനം:

55d02ed90e6b9.jpg

ക്രിസ്റ്റീൻ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ബെൽഫാസ്റ്റ് സെന്റ്‌ ലൂയിസ് സ്കൂളിൽ ധ്യാനം ആരംഭിച്ചു. ക്രിസ്റ്റീൻ ധ്യാനങ്ങളുടെ ആരംഭിക്കുകയും കുട്ടികളുടെ നവീകരണത്തിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുള്ള ശ്രീമതി. പി.വി. മേരിക്കുട്ടി ടീച്ചറും, കേരളത്തിൽ നിന്നുള്ള ഫാ. ജോർജ് പുതുപ്പറമ്പിൽ, ഫാ. അനൂപ്‌, ഓസ്ട്രിയയിൽ നിനുമുല്ല മിസ്സ്‌. എലിസബത്ത് എന്നിവരടങ്ങുന്ന ടീമാണ് ധ്യാനം നയിക്കുന്നത്. ഏകദേശം മുന്നൂറോളം വരുന്ന കുട്ടികളുടെ പ്രായമനുസരിച്ച് രണ്ടു വിഭാഗങ്ങളായിട്ടാണ് ധ്യാനം നടക്കുന്നത്. മക്കളെ കുറിച്ച് ഉദ്വേഗം ഉള്ള മാതാപിതാക്കന്മാർക്ക് ആശ്വാസവും, ഈശോയെ അറിയുവാനും അനുഭവിക്കുവാനും ആഗ്രഹമുള്ള കുട്ടികൾക്ക് അനുഗ്രഹമാണ് ഈ ക്രിസ്റ്റീൻ ധ്യാനം. വേനലവധിക്കാലത്ത് കുട്ടികൾക്ക് ആത്മീയമായി വളരുവാൻ ലഭിക്കുന്ന ഈ അവസരം എല്ലാവരും വിനിയോഗിക്കണമെന്ന് സീറോ മലബാർ ഐർലന്റ് കോ ഓർഡി നെറ്റർ റൈറ്റ്. റവ. ഡോ. ആന്റണി പെരുമായൻ അഭ്യർഥിച്ചു.   


 

 




കൂടുതല്‍വാര്‍ത്തകള്‍.