CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 8 Minutes 46 Seconds Ago
Breaking Now

ബെൽഫാസ്റ്റിൽ കൃപയുടെ നീർച്ചാലൊഴുക്ക്

ബെൽഫാസ്റ്റ് സെന്റ്‌ ലൂയിസ് സ്കൂളിൽ ഫാ. ഡൊമിനിക്ക് വാളന്മനാൽ നയിക്കുന്ന ധ്യാനത്തിൽ രണ്ടാം ദിവസമായ ശനിയാഴ്ച വലിയതിരക്ക് അനുഭവപ്പെട്ടു. പാപത്തിന്റെ കെട്ടുകളഴിക്കുമ്പോഴാണ് കൃപയുടെ നീർച്ചാൽ ഒഴുകുക എന്ന് ധ്യാനഗുരു ഉത്ബോധിപ്പിച്ചു. ധ്യാനത്തിൽ സംബന്ധിക്കുന്നവർ ആത്മീയ വശങ്ങളാലും അത്ഭുതങ്ങളാലും, വിശ്വാസത്തിൽ ആഴപ്പെടുന്ന അനുഭവമായിരുന്നു ധ്യാനത്തിന്റെ രണ്ടാം ദിവസം കണ്ടത്. ധ്യാനഗുരുവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ദിവ്യ ബലിയിൽ സീറോ മലബാർ സഭാ നാഷണൽ കോ ഓർഡിനെറ്റർ റവ. ഡോ. ആന്റണി പെരുമായൻ, ഫാ. ജോസഫ് കറുകയിൽ, ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ജോസഫ് പുതുക്കുളങ്ങര, ഫാ. മനോജ്‌ കപ്പുച്ചിൻ, ഫാ. പോൾ മോറെലി എന്നിവർ സഹകാർമ്മികരായിരുന്നു.

55d0171959fae.jpg

55d01791cf4c8.jpg

കുട്ടികൾക്കായി നടക്കുന്ന ക്രിസ്റ്റീൻ ധ്യാനത്തിൽ കുട്ടികൾ എല്ലാവരുംകുമ്പസാരിച്ചു യേശുവിന്റെ കൃപാവരം സ്വീകരിക്കുകയായിരുന്നു ധ്യാനത്തിന്റെ രണ്ടാം ദിവസത്തിൽ. ആക്ഷൻ സോങ്ങുകളിൽ കൂടിയും ക്ലാസുകളിൽ കൂടിയും കുട്ടികൾക്കുള്ള ധ്യാനം വളരെ ആകർഷകമായി.

ഭാരതത്തിന്റെ സ്വാന്തന്ത്രദിനാവും മാതാവിന്റെ സ്വർഗാരോഹണ തിരുനാളും സമുചിതമായി അനുസ്മരിച്ചു എല്ലാവർക്കും മധുര പലഹാരങ്ങളും വിതരണം ചെയ്താണ് ശനിയാഴ്ച ധ്യാനം സമാപിച്ചത്. ഭൗതീക നേട്ടങ്ങൾക്കായല്ല മറിച്ച് അധ്യാത്മിക നേട്ടങ്ങൾക്കായ് പ്രാർഥിക്കണമെന്ന ധ്യാന ഗുരുവിന്റെ ഉപദേശം സ്വീകരിച്ചാണ് വിശ്വാസികൾ വീടുകളിലേക്ക് മടങ്ങിയത്.              




കൂടുതല്‍വാര്‍ത്തകള്‍.