CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 56 Seconds Ago
Breaking Now

യാക്കോബായ സുറിയാനി സഭയുടെ കുടുംബ സംഗമത്തിനുള്ള രജിസ്ട്രേഷൻ ഓക്സ് ഫോർഡ്‌ ഇടവകയിൽ ആരംഭിച്ചു

യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യുകെ റീജിയന്റെ ഏഴാമത് കുടുംബ സംഗമത്തിനുള്ള രജിസ്ട്രേഷൻ ഓക്സ്ഫോർഡ്‌ സെന്റ്‌. പീറ്റർ ആൻഡ്‌ സെന്റ്‌. പോൾസ് ഇടവകയിൽ ആരംഭിച്ചു. ഈ കഴിഞ്ഞ ആഴ്ച ഇടവയിൽ വിശുദ്ധ കുർബാനന്തരം നടന്ന ചടങ്ങിൽ ഇടവക വികാരി റവ. ഫാ. ഗീവർഗീസ് തണ്ടായത്ത് ഇടവക കമ്മറ്റിയംഗം ജോസ് സി. വർക്കിയിൽ നിന്നും ആദ്യ രജിസ്ട്രേഷൻ സ്വീകരിച്ചു കൊണ്ട് ഉത്ഘാടനം നിർവഹിച്ചു. തദവസരത്തിൽ ഡീക്കൻ ഫിലിപ്പ് തോമസും, യുകെ റീജിയണൽ കൗണ്‍സിൽ അംഗം ജിത്തു എബ്രഹാം, ഇടവക സെക്രട്ടറി സിബി കുര്യാക്കോസ് ഒപ്പം എല്ലാ ഇടവകാംഗങ്ങളും സന്നിഹിതരായിരുന്നു. യുകെ റീജിയണ്‍ എല്ലാ വർഷവും നടത്തിവരാറുള്ള കുടുംബ സംഗമം ഈ വർഷം സെപ്റ്റംബർ 12, 13 തീയതികളിൽ അബർദീനിൽ വച്ച് നടത്തപ്പെടുന്നു. അബർദീൻ സെന്റ്‌ ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകയുടെ ആതിഥേയത്വത്തിൽ നടത്തപ്പെടുന്ന കോണ്‍ഫറണ്‍സിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമ മേലധ്യക്ഷൻ പരിശുദ്ധ പാത്രയർക്കീസ് ബാവയുടെയും, കിഴക്കിന്റെ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടേയും ആശീർവാദത്തോടു കൂടി പരിശുദ്ധ സഭയുടെ യുകെ പാത്രയർക്കൽ വികാരി അഭിവന്ദ്യ സഖറിയാസ് മോർ ഫീലക്സീനോസ് തിരുമേനിയുടെ ആത്മീയ മേലധ്യക്ഷതയിൽ യുകെ റീജിയണിലെ എല്ലാ വൈദീകരും, ഡീക്കന്മാരും, കൌണ്‍സിൽ അംഗങ്ങളും, ഇടവക അംഗങ്ങളും ഒന്നിക്കുന്ന കുടുംബ സംഗമം അത്യന്തം പ്രാധാന്യമേറിയ ഒന്നാണല്ലോ.

ആയതിനാൽ എല്ലാ സഭാ അംഗങ്ങളും അവധി ക്രമീകരിച്ഛ് ഈ കോണ്‍ഫറൻസിൽ പങ്കെടുത്തനുഗ്രഹീതരാകുവാൻ യുകെ സഭാ കൌണ്‍സിൽ അറിയിക്കുന്നു

The Venue address:-

Mackie Academy ,

Slug Road ,

Stonehaven,

Aberdeen AB39 3DF.




കൂടുതല്‍വാര്‍ത്തകള്‍.