CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 20 Seconds Ago
Breaking Now

ഫാ. ജോസ് അന്തിയാംകുളം നയിക്കുന്ന ലൂർദ് തീർത്ഥാടനം ഒക്ടോബർ 26 മുതൽ 31 വരെ

ജപമാല മാസാചരണത്തോട് അനുബന്ധിച്ച് ബ്രെഡ്‌വുഡ് രൂപത സീറോ മലബാർ ചാപ്ലയിൻ ഫാ. ജോസ് അന്തിയാംകുളം നയിക്കുന്ന ലൂർദ് - പാരീസ് തീർത്ഥാടനത്തിനു ഏതാനും സീറ്റുകൾ കൂടി. 

ഒക്ടോബർ 26 നു വാൽത്തംസ്റ്റൊയിൽ നിന്നും ആരംഭിക്കുന്ന ലക്ഷ്വറി കോച്ച് ഈസ്റ്റ്‌ഹാം, പോണ്‍ചർച്ച് എന്നീ ഇടവക കേന്ദ്രങ്ങളിൽ നിന്ന് തീർത്ഥാടകരെ എടുത്ത് ലൂർദിലേക്ക് പുറപ്പെടും. അവിടെ നിന്നും ഫ്രാൻസിലുള്ള ജോണ്‍വിയാത്തി പുണ്യാളന്റെയും, വിൻസെന്റ് ഡി പോൾ പുണ്യാളന്റെയും കൊച്ച് ത്രേസ്യ പുണ്യവതിയുടെയും തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് 31 നു തിരിച്ചെത്തും. പാരീസ് സിറ്റി സന്ദർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്.       

തീർത്ഥാടനത്തിൽ പങ്കെടുത്ത് വിവിധ പുണ്യ സ്ഥലങ്ങൾ സന്ദർശിച്ച് പ്രാർഥിക്കുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ആഗ്രഹിക്കുന്നവർ ഉടനെ ബന്ധപ്പെടുക. 

മാർട്ടിൻ: 07854634115

തോമസ്‌: 07903867625     




കൂടുതല്‍വാര്‍ത്തകള്‍.