CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 3 Seconds Ago
Breaking Now

ലണ്ടൻ കണ്‍വൻഷൻ സെപ്റ്റംബർ 19 നു അപ്ട്ടൻ പാർക്കിൽ; ഫാ. ജോസഫ് എടാട്ടും ഫാ. ജോസ് അന്തിയാംകുളവും ശുശ്രൂഷകൾ നയിക്കും

സെപ്റ്റംബർ 19 ശനിയാഴ്ച അപ്ട്ടൻ പാർക്കിൽ ഗദ്സമനി (ലണ്ടൻ) കണ്‍വൻഷൻ ഡിവൈൻ ധ്യാന കേന്ദ്രത്തിലെ പ്രശസ്ത വചന   പ്രഘോഷകനായ ഫാ. ജോസഫ് എടാട്ടും സീറോ മലബാർ ബ്രെഡ്‌വുഡ് ചാപ്ലയിൻ ഫാ. ജോസ് അന്തിയാംകുളവും ശുശ്രൂഷകൾ നയിക്കും.

രാവിലെ 8 മണി മുതൽ ജപമാല പ്രദക്ഷിണത്തോടെ ആരംഭിക്കുന്ന ശുശ്രൂഷയിൽ ദൈവ സ്തുതി ആരാധന, വിശുദ്ധ കുർബാന, ദൈവ വചന പ്രഘോഷണം, അനുഭവ സാക്ഷ്യങ്ങൾ, ദിവ്യ കാരുണ്യ ആരാധന, രോഗ സൌഖ്യ ശുശ്രൂഷയും ദിവ്യ കാരുണ്യ പ്രദക്ഷിണത്തോടെ 4 മണിക്ക് അവസാനിക്കും.  

കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകൾ ക്രമീകരിച്ചിട്ടുണ്ട്. കണ്‍വൻഷൻ ഉപവാസ പ്രാർത്ഥന ദിനമായി ആചരിക്കുന്നത് കൊണ്ട് കുട്ടികൾക്കായി മാതാപിതാക്കൾ ഭക്ഷണം കരുതേണ്ടതാണ്. 

സൗജന്യ പാർക്കിംഗ് സൗകര്യം വെസ്റ്റ് ഹാം ഫൂട്ട്ബോൾ സ്റ്റേഡിയത്തിന്റെ പാർക്കിങ്ങിൽ ലഭ്യമാണ്. കഴിയുന്നതും പൊതു യാത്രാ സൗകര്യം പ്രയോജനപ്പെടുത്താൻ സംഘാടകർ അഭ്യർത്ഥിക്കുന്നു.

BOLYEN BANQUETING

7 -11, BARKING ROAD

UPTON PARK

E61PW

കൂടുതൽ വിവരങ്ങൾക്ക്:

ഫാ. ജോസ് അന്തിയാംകുളം 07472801507

തോമസ്‌: 07903867625     

മാർട്ടിൻ: 07854634115

ബെന്നി (പാർക്കിംഗ്) 07575208029

 

   




കൂടുതല്‍വാര്‍ത്തകള്‍.